Tag: Dead

രാത്രി റൂമില്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു
Information

രാത്രി റൂമില്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ തബൂക്കില്‍ രാത്രി 10 മണിയോടെ റൂമില്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍ ശങ്കരനാണ് (53) മരിച്ചത്. തബൂക്കിലെ കാര്‍പ്പെറ്റ്, ചെയര്‍ ഹയറിങ് കമ്പനിയില്‍ 15 വര്‍ഷത്തിലേറെയായി ജോലി ചെയ്യുകയായിരുന്നു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തബൂക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൃതദേഹം തബുക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം നാട്ടിലയക്കുന്നതിനായി മാസ്സ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭാര്യ - ഷീജ സുനില്‍. മക്കള്‍ - വിദ്യാര്‍ഥികളായ എം.എസ്. സ്‌നേഹ (22), എം.എസ്. അമൃത (18)....
Accident

ട്രൈനില്‍ യുവാവ് തീവെച്ചു; രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ രണ്ട് വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ രണ്ട് വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തലയടിച്ച് വീണാണ് മരണം. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകള്‍ രണ്ട് വയസുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി മടങ്ങുകയായിരുന്നു റഹ്‌മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പ് തുറ കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട് നിന്നും ട്രെയിന് കയറിയതായിരുന്നു ഇയാള്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ എലത്തൂരിലെത്തിയപ്പോഴാണ് ഡി1 കോച്ച...
Information

കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോടഞ്ചേരി പതങ്കയത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തലയാട് സ്വദേശി ശശിയുടെ മകന്‍ അജല്‍ (18) ആണ് മരിച്ചത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ശിവപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അജല്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കയത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്....
Information, National

എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. പുലര്‍ച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിതേരിയില്‍ നടക്കും ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ നോവല്‍ 'ജീവിതം എന്ന നദി' യാണ്. ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി വായനക്കാര്‍ ഓര്‍ത്തുവയ്ക്കുന്ന കുറെ കൃതികള്‍ പിന്നീട് അവരുടേതായി ഉണ്ടായി. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി....
Accident, Information

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ത്ഥിയായ ആദില്‍ (22) ആണ് മരിച്ചത്. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
Accident, Information

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
Information

അമ്മ മരിച്ച് 15 ന് മുനിറ്റിന് ശേഷം മകനും മരിച്ചു

ഹരിപ്പാട്: അമ്മ മരിച്ച് 15 മിനിറ്റിന് ശേഷം മകനും മരിച്ചു. തുലാംപറമ്പ് വടക്ക് പല്ലാരിക്കല്‍ പടീറ്റതില്‍ സരസ്വതി അമ്മ(85), മകന്‍ കുമാരപുരം എരിക്കാവ് വൈഷ്ണവത്തില്‍ രാധാകൃഷ്ണന്‍ നായര്‍ ു(65) എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായിരുന്ന സരസ്വതി അമ്മ ഇന്നലെ പകല്‍ 3.30 നും ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാന്നാര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ രാധാകൃഷ്ണന്‍ നായര്‍ 3.45 നുമാണ് മരിച്ചത്. സരസ്വതി അമ്മയുടെ സംസ്‌ക്കാരം ഇന്ന് നടന്നു. മകന്റെ സംസ്‌ക്കാരം നാളെ നടക്കും. പരേതനായ ശിവശങ്കരപിള്ളയാണ് സരസ്വതി അമ്മയുടെ ഭര്‍ത്താവ്. മറ്റുമക്കള്‍: രാധാമണി അമ്മ, രാജേന്ദ്രന്‍, അനില്‍ കുമാര്‍. മരുമക്കള്‍: പൊന്നമ്മ, വിജയലക്ഷ്മി. ലോട്ടറി വില്പനക്കാരനായിരുന്നു രാധാകൃഷ്ണന്‍ നായര്‍. പരേതയായ രമണിയമ്മയാണ് ഭാര്യ. മക്കള്‍: രാകേഷ് കൃഷ്ണന്‍, മഹേഷ് കൃ...
Information

ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ ; കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കുവൈറ്റില്‍ ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജര്‍ കണ്ണൂര്‍ പുതിയവീട് സുകേഷ് (44) അക്കൗണ്ട് അസി.മാനേജര്‍ പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ആറ് മാസം മുമ്പാണ് ടിജോ വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കെയായിരുന്നു അപകടം. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം. അപകടം ഉണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല....
Breaking news, Information

9 മാസത്തിന് ശേഷം കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍ : കേരളത്തില്‍ വീണ്ടും കോവിഡ് മരണം. മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഈ മാസം 22നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്‍പതു മാസത്തിനു ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ. നാരായണ നായിക്ക് പറഞ്ഞു. നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ ഇന്നലെ 3 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി....
Crime, Information

മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ ; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം സ്വദേശി ചെമ്പകശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തി. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ഷഹാസുമായുള്ള തര്‍ക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സബീന സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ മൈസൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും....
Information

ടെറസില്‍ നിന്ന് തേങ്ങ താഴേക്കിടുന്നതിനിടെ യൂത്ത് ലീഗ് പ്രാദേശിക നേതാവ് താഴേക്ക് വീണ് മരിച്ചു

കോഴിക്കോട്: വീടിന്റെ ടെറസില്‍ വീണ തേങ്ങ താഴേക്കിടുന്നതിനിടെ കാല്‍വഴുതി വീണ് നരിപ്പറ്റ മീത്തല്‍ വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്‌കെഎസ്എസ്എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ഭാര്യ: അസ്മ. മക്കള്‍: അഫ്‌ലഹ്, അയി സമഹ്‌റിന്‍. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ഹമീദ്, അര്‍ഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തര്‍), ആസ്യ, ഹസീന, അ അര്‍ശിന....
Information

ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ മുതിര്‍ന്ന നടന്‍ സമീര്‍ ഖാഖര്‍ (71) അന്തരിച്ചു. സഹോദരന്‍ ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും വെന്റിലേറ്ററിലായിരിക്കെ പുലര്‍ച്ചെ 4.30 യോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗണേഷ് വ്യക്തമാക്കി. ശ്വസനസംബന്ധമായ പ്രശ്നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. മൂത്രാശയസംബന്ധമായ പ്രശ്നങ്ങളും നടനെ അലട്ടിയിരുന്നു. നുക്കഡ്, സര്‍ക്കസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് സമീര്‍. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെ വേഷവും സണ്‍ഫ്ലവര്‍ എന്ന വെബ് സീരിസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സമീര്‍ അടുത്തിടെയാണ് യുഎസില്‍ നിന്ന് മടങ്ങി എത്തിയത്. നിരവധി താരങ്ങളും ...
Other

കൊടക്കാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് : കൊടക്കാട് എസ്റ്റേറ്റ് റോട്ടിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് എസ്റ്റേറ്റ് റോഡ് ശാരദ നിലയത്തിൽ അഭിഷേക് കുമാർ (23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ
error: Content is protected !!