നെല്‍ വയല്‍ പാവങ്ങള്‍ക്ക് വില്‍ക്കുന്ന ഭൂമാഫിയക്കെതിരെ മുന്നറിയിപ്പുമായി ജില്ലാ കലക്ടര്‍
മലപ്പുറം : നെല്‍ വയല്‍ പാവങ്ങള്‍ക്ക് വില്‍ക്കുന്ന ഭൂമാഫിയക്കെതിരെ മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ വാരിക്കൂട്ടി ചെറിയ കഷ്ണങ്ങളായി മുറിച്ച് പാവപ്പെട്ട ആളുകള്‍ക്ക് വില്‍പ്പന നടത്തിവരുന്ന പ്രവണത ജില്ലയിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോടികള്‍ സമ്പാദിക്കണമെന്ന് ലക്ഷ്യത്തോടെയാണ് ഇത്തരം ഭൂമാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഭൂമി വാങ്ങി വീട് നിര്‍മിക്കാനും മറ്റും ശ്രമിക്കുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെടുകയും 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കുന്നതിനാല്‍ നിയമനടപടികള്‍ക്ക് വിധേയരാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. വീട് നിര്‍മാണത്തിനോ മറ്റോ ഭൂമി വാങ്ങുമ്പോള്‍ അത്തരം ഭൂമി നിര്‍മാണപ്രവര്‍ത്തനത്തിന് അനുവദനീയമാണോ എന്ന കാര്യം വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് എന്നിവിടങ്ങളി...