Tag: Dowry

സ്ത്രീധനം കുറഞ്ഞു പോയതിന് മര്‍ദനം : ഭര്‍ത്താവിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
Calicut, Kerala

സ്ത്രീധനം കുറഞ്ഞു പോയതിന് മര്‍ദനം : ഭര്‍ത്താവിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കോഴിക്കോട് : സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണാഭരണം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ, ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മാറാട് എസ്. എച്ച്. ഒ ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. പെരുവയല്‍ സ്വദേശിനിയായ ഇരുപത്തൊന്നുകാരി ബേപ്പൂര്‍ മാത്തോട്ടം സ്വദേശി റജീഷിനെതിരെ സമര്‍പ്പിച്ച പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒക്ടോബറില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ...
Kerala, Local news, Malappuram, Other

സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കുടുംബശ്രീ സിഡിഎസ് ജനറല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഡിഎല്‍എസ്എയുടെയും തിരൂരങ്ങാടി താലൂക്ക്‌ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഡിവിഷന്‍ 5 ആനപ്പടി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. പരിപാടി കൗണ്‍സിലര്‍ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ ആയ കദീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ഡി കണ്‍വീനര്‍ അരുണിമ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജസീല ക്ലാസ് നല്‍കി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെന്‍സ്ട്രല്‍ കപ്പ് അവയര്‍നസ് നല്‍കി. ആകെ 110 പേര് പരിപാടിയില്‍ പങ്കെടുത്തു. നാലാം വാര്‍ഡിലെ സിഡിഎസ് മെമ്പര്‍ നന്ദി പറഞ്ഞു ...
Crime

സ്ത്രീധന പീഡനം: യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്.ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഉള്ള, ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ഭർത്താവ് അമലിനെ കോടതി റിമാൻഡ് ചെയ്തു. കരൂപടന്ന സ്വദേശി കളാംപുരക്കൽ റഹീമിന്റെ മകൾ ആണ് അഫ്‌സാന. ഒന്നരവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മൂന്നുപീടികയിലെ ഫ്‌ലാറ്റിലായിരുന്നു അമലും അഫ്‌സാനയും താമസിച്ചിരുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. സ്ത്രീധനം വേണമെന്ന് പറഞ്ഞ് അമല്‍ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് ...
Crime

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും സ്ത്രീധനം പോരെന്ന് യുവഡോക്ടര്‍, പീഡനം; അറസ്റ്റില്‍

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. ഈറോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഈറോഡ് കെ.കെ. നഗറിൽ താമസിക്കുന്ന ദിവ്യസറോണയും അനൂപും 2010 ലാണ് വിവാഹിതരായത്. അന്ന് ദിവ്യസറോണയുടെ മാതാപിതാക്കൾ 117 പവൻ സ്വർണവും 32 ലക്ഷം രൂപയും നൽകിയാണ് വിവാഹം നടത്തിയത്. അന്നുമുതൽ സ്ത്രീധനം പോര ഇനിയും 10 ലക്ഷം രൂപകൂടി വേണമെന്നുപറഞ്ഞ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇതിന്റെ പേരിൽ ഒരു വർഷത്തോളമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇതിനിടയിൽ അനൂപ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ദിവ്യ അറിയാതെ എടുത്തു. മറ്റൊരു വനിതാ ഡോക്ടറുമായി അനൂപ് അടുപ്പത്തിലാണെന്നും ദിവ്യ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദിവ്യ ഈറോഡ...
error: Content is protected !!