Tag: Dr KT Jaleel MLA

ചെമ്മാട് ചുവപ്പണിഞ്ഞു; സിപിഎം ഏരിയ സമ്മേളനത്തിന് നാളെ തുടക്കമാകും
Local news

ചെമ്മാട് ചുവപ്പണിഞ്ഞു; സിപിഎം ഏരിയ സമ്മേളനത്തിന് നാളെ തുടക്കമാകും

തിരൂരങ്ങാടി: സിപിഎം 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള തിരൂരങ്ങാടി ഏരിയ സമ്മേളനം ഈ മാസം 13, 14, 15 തീയതികളിൽ ചെമ്മാട് സി കെ ബാലൻ നഗറിൽ (സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ) വെച്ച് നടക്കും.പതിമൂന്നാം തീയതി ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ദീപശിഖ, കൊടിമര, പതാക ജാഥകൾ പ്രയാണമാരംഭിക്കും. ദീർഘകാലം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിൻ്റെ വസതിയിൽ നിന്ന് ഏരിയ കമ്മിറ്റി അംഗം ടി കാർത്തികേയൻ ക്യാപ്റ്റനും എം പി ഇസ്മായിൽ മാനേജറുമായുള്ള ദീപശിഖ ജാഥ ആരംഭിക്കും. ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്യും. ജാഥ, കക്കാട്, തിരൂരങ്ങാടി, ആസാദ്നഗർ വഴി ചെമ്മാട് എത്തും. കൊടിമര ജാഥ താനൂർ ഏരിയ സെക്രട്ടറിയായിരുന്ന നീലമനയിൽ നരസിംഹം എമ്പ്രാന്തിരിയുടെ വസതിയിൽ നിന്നും ആരംഭിക്കും. ഏരിയ കമ്മിറ്റി അംഗം കെ ഉണ്ണികൃഷ്ണൻ ക്യാപ്റ്റനും, പി സാഹിർ മാനേജറുമായുള്ള ജാഥ ജില്ലാ സെക്രട്...
Kerala, Other

തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല ; സാദിഖലി തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെടി ജലീല്‍

കോഴിക്കോട്: പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്ന് കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്‍മാരുടെ ''മെക്കട്ട്' കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കെടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്...
university

എ പ്ലസില്‍ തിളങ്ങിയ കാലിക്കറ്റിന് സര്‍ക്കാര്‍ സമ്മാനമായി മൂന്ന് കോഴ്‌സുകളും കായിക പഠന കേന്ദ്രവും

' നാക് ' എ പ്ലസ് ഗ്രേഡ് നേട്ടത്തില്‍ തിളങ്ങിയ കാലിക്കറ്റ് സര്‍വകലാശാലക്ക് സംസ്ഥാന സര്‍ക്കാറിന്റെ വകയായി മൂന്ന് പുതിയ കോഴ്‌സുകളും സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും. ഉന്നത വിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ അഭിനന്ദനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി. അബ്ദുറഹ്‌മാനുമാണ് കാമ്പസ് സമൂഹത്തിന് മുന്നില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രൊഡക്ഷന്‍, ഡാറ്റാസയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, കമേഴ്‌സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ്  അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് കോപ്‌സ് എന്നീ പ്രൊജക്ട് മോഡ് കോഴ്‌സുകളാണ് പുതുതായി അനുവദിച്ചതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 250 മുറികളോടു കൂടിയ ഹോസ്റ്റല്‍ സമുച്ചയം ഇതിന്റെ ഭാഗമായി ലഭിക്കും. നൂതനാശയങ്ങള്‍ പ്രയോഗവത്കരിക്കുന്നതിനായി ഇന്‍ക്യുബേഷന്‍ കേന്ദ്രവും ...
Other

കമാല്‍ പാഷ; കാലത്തിന് മുന്‍പേ സഞ്ചരിച്ച അതുല്ല്യ വ്യക്തിത്വം-കെ.ടി. ജലീല്‍ എം എൽ എ

തിരൂരങ്ങാടി: പ്രമുഖ ചരിത്രകാരനും, പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ. മുസ്തഫ കമാല്‍ പാഷയെ സഹപ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും അനുസ്മരിച്ചു. പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനമാണ് കമാല്‍ പാഷയുടെ ശിഷ്യഗണങ്ങളുടെയും, സഹപ്രവര്‍ത്തകരുടെയും അനുസ്മരണ വേദിയായി മാറിയത്. ചടങ്ങിന്റെ ഉദ്ഘാടനവും, കമാല്‍ പാഷ അനുസ്മരണ പ്രഭാഷണവും ഡോ. കെ.ടി. ജലീല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പുതിയ കാലത്തിനും, തലമുറയ്ക്കും ഉള്‍ക്കൊള്ളാന്‍ നിരവധി മാതൃകാപരമായ പാഠങ്ങള്‍ അവശേഷിപ്പിച്ചാണ് ഡോ. മുസ്തഫ കമാല്‍ പാഷ വിടപറഞ്ഞിരിക്കുന്നതെന്ന് ഡോ. കെടി.ജലീല്‍ എംഎല്‍എ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും, സഹപ്രവര്‍ത്തകനായിരുന്നപ്പോഴും ആ അതുല്ല്യമായ വ്യക്തിപ്രഭാവത്തെ അടുത്തറിഞ്ഞിട്ടുണ്ട്. കമാല്‍ പാഷയുടെ ജിവിത സന്ദേശം എല്ലാവര്‍ക്കും വഴിവിളക്കായി നി...
Malappuram

എടപ്പാള്‍ മേല്‍പ്പാലം ജനുവരി എട്ടിന് നാടിന് സമര്‍പ്പിക്കും

എടപ്പാൾ : പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം 2022 ജനുവരി എട്ടിന് രാവിലെ 10ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ഡോ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മിക്കുന്ന ആദ്യ മേല്‍പ്പാലമാണ്  എടപ്പാള്‍ പാലം.  കിഫ്ബി യില്‍ നിന്ന് 13.68  കോടി ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പാലം പദ്ധതി കടന്നുപോകുന്നത്. തൃശൂര്‍ -കുറ്റിപ്പുറം പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്കാണ്  മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. ...
Local news

ചെഗുവേരയില്ലാത്ത സ്വർഗം വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്നേഹം വഞ്ചനയെന്ന് പി എം എ സലാം

തിരൂരങ്ങാടി: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ എല്ലാ സംഘടനകളെയും ഒരുമിപ്പിച്ചു തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി ചെമ്മാട് നടത്തിയ പ്രകടനത്തിന് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വഖഫ് വിഷയത്തില്‍ ചിലരുടെ മുതലകണ്ണീര്‍ കപടമാണ്. ചെഗുവേരയില്ലാത്ത സ്വര്‍ഗ്ഗം എനിക്ക് വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്‌നേഹവും വഞ്ചനയാണ്. സമുദായ ഐക്യം തകര്‍ത്ത് മുതലെടുക്കാമെന്നത് ബ്രട്ടീഷ് ഭരണ കാലത്ത് പോലും താല്‍ക്കാലിക വിജയമേ സമ്മാനിച്ചൊള്ളൂ. അന്തിമ വിജയം സമുദായത്തിന് തന്നെയായിരിക്കുമെന്നും പി.എസ്.സിക്ക് വിട്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു ഓര്‍ഡര്‍ ഇറക്കുന്നത് വരെ മുസ്്‌ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും സലാം പറഞ...
Kerala

വഖഫ് നിയമനം: സമസ്‌ത നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നാളെ

കോഴിക്കോട്: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ച ചൊവ്വാഴ്ച നടക്കും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയ്ക്കായി ഏഴംഗ സംഘത്തെ സമസ്ത നിയോഗിച്ചു. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുക. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വഖഫ് നിയമന വിഷയത്തിൽ, വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ടതിൽ യോജിപ്പില്ലെന്ന് ജിഫ്രി മുത്തുക്കോയത്തങ്ങൾ നേരത്തെ വ്യക്തമാക്കായിരുന്നു. സംഘടനയുടെ നിലപാടിൽ മാറ്റമില്ലെന്നും പ്രതിഷേധം തുടരുമെന്നും സമസ്ത അറിയിച്ചിരുന്നു. എന്നാൽ സമരമല്ല, പ്രതിഷേധമാണ് സമസ്തയുടെ മാർഗമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിക്കുന്നു. ചർച്ചയുടെ വരും വരായ്കകൾ നിശ്ചയിച്ചതിനു ശേഷം മാത്രം സമരം എന്ന നിലപാട...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്ത...
error: Content is protected !!