Saturday, September 5

Tag: DYFI

മുഖ്യമന്ത്രിക്കെതിരെ പരാമർശം: കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു
Politics

മുഖ്യമന്ത്രിക്കെതിരെ പരാമർശം: കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി. വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി. ‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, പി രാജീവ് എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നൽകിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നൽകിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്...
ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം
Other

ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം

തിരൂരങ്ങാടി: കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന ബഡ്ജറ്റാണ് കേന്ദ്ര സർക്കാരിൻ്റെത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി വി വസീഫ്. ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഐതിഹാസികമായ സമരം നടത്തിയ കർഷക സമൂഹത്തെയും സാധാരണക്കാരെയും അവഗണിച്ചായിരുന്നു കേന്ദ്രബഡ്ജറ്റ് എന്നും അതിനെതിരെയുള്ള പോരാട്ടമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ചെമ്മാട് ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ എം ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ , ജില്ലാ പ്രസിഡൻ്റ് ശ്യാംപ്രസാദ്, ജില്ലാ ജോയിൻ സെക്രട്ടറിശിനീഷ് കണ്ണത്ത്, അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി, പി വിഅബ്ദുൽ വാഹിദ്, കെടി അബ്ദുസമദ്,എന്നിവർ സംസാരിച്ചു....
DYFI യൂത്ത് ബ്രിഗേഡ് വെന്നിയുർ GMUP സ്കൂൾ ശുചീകരിച്ചു.
Local news

DYFI യൂത്ത് ബ്രിഗേഡ് വെന്നിയുർ GMUP സ്കൂൾ ശുചീകരിച്ചു.

നവംബർ - 6 നു നടക്കുന്ന തിരൂരങ്ങാടി CPIM ലോക്കൽ സമ്മേളനത്തോടു അനുബന്ധിച്ചു DYFI യൂത്ത് ബ്രിഗേഡ് ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം അദ്ധ്യായന വർഷം പുനരാരംഭിക്കുന്ന സഹചര്യത്തിൽ വെന്നിയൂർ ജീഎം യൂപി സ്കൂളിന്റെ കവാടവും പരിസരവും വൃത്തിയാക്കി. CPM ബ്രാഞ്ച് സെക്രട്ടറി ആങ്ങാടൻ ജാഫർ ഉദ്ഘാടനം ചെയ്തു, ബ്രാഞ്ച് അംഗം അബ്ദു ചോലയിൽ , അബ്ബാസ് കരിമ്പനക്കൽ , രഞ്ജിത് കപ്രാട്, സഹീൽ ആങ്ങാടൻ, DYFI വെന്നിയൂർ യൂണിറ്റ് സെക്രട്ടറി നൗഫൽ കരിമ്പനക്കൽ , DYFI തിരൂരങ്ങാടി ഈസ്റ്റ് മേഖല വൈ: പ്രസിഡണ്ട് ലുക്കുമാനുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു....
കടുത്ത പ്രതിഷേധം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം.
Local news

കടുത്ത പ്രതിഷേധം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന എച്ച് എംസി യോഗത്തിലാണ് വര്‍ധിപ്പിച്ച നിരക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഇസിജിക്ക് 100 രൂപയായി വര്‍ധിപ്പിച്ചത് 60 രൂപയാക്കി മാറ്റും. എക്‌സ്‌റേ 90 രൂപയാക്കി. ഫിസിയോ തെറപ്പി 70 രൂപയും ഫിസിയോ തെറാപ്പി പാക്കേജിന് 700 രൂപയുമാക്കി.ഓപ്പറേഷന്‍, മൈനറിന് 150 രൂപയും മേജറിന് 300 രൂപയുമാക്കി. ലാബില്‍ കൊളസ്‌ട്രോള്‍ പരിശോധനയ്ക്ക് 30 രൂപയാക്കി. ജനന സര്‍ട്ടിഫിക്കറ്റിന് 100 രൂപയാക്കി വര്‍ധിപ്പിച്ചത് തുടരാനും തീരുമാനിച്ചു.യോഗത്തില്‍ ഏകാഭിപ്രായത്തിലാണ് തീരുമാനമെടുത്തതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ഇസ്മായില്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരിക.ആശുപത്രിയിലെ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടാന്‍ തീ...
സിപിഎം നന്നമ്പ്ര ലോക്കൽ സമ്മേളനം സമാപിച്ചു. കെ.ഗോപാലൻ സെക്രട്ടറി.
Local news

സിപിഎം നന്നമ്പ്ര ലോക്കൽ സമ്മേളനം സമാപിച്ചു. കെ.ഗോപാലൻ സെക്രട്ടറി.

സിപിഎം നന്നമ്പ്ര ലോക്കൽ സമ്മേളനം സമാപിച്ചു. ചെറുമുക്കിൽ നടന്ന സമ്മേളനം പാർട്ടി താനൂർ ഏരിയ സെക്രെട്ടറി പി.ശശി ഉദ്‌ഘാടനം ചെയ്തു. സെക്രെട്ടറി കെ.ബാലൻ റിപ്പോർട് അവതരിപ്പിച്ചു. വിവിധ വർഗ ബഹുജന സംഘടന പ്രതിനിധികൾ സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.പ്രഭാകരൻ പതാക ഉയർത്തി. സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാമ്പുറത്ത് നിന്ന് കൊടിമര ജാഥ നടത്തി. പാർട്ടി ലോക്കൽ കമ്മിറ്റിയിലേക്ക് 12 അംഗങ്ങളെ തിരഞ്ഞെടുത്തു. സെക്രെട്ടറിയായി കെ. ഗോപാലനെയും തിരഞ്ഞെടുത്തു. കെ.ബാലൻ, കെ.ഗോപാലൻ, പി.ഹുസ്സൈൻ, ചന്ദ്രൻ, സി.ഷാഫി, പി.പി.ശാഹുൽ ഹമീദ്, ടി.ഫുവാദ്, കെ.പ്രസാദ്, കെ.രേണുക, പി.ജാഫർ, പി.കെ.സുബൈർ, പരമേശ്വരൻ എന്നിവരാണ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ. CPI(M) നന്നമ്പ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സ:ഗോപാലനെ തിരഞ്ഞെടുത്തു സിപിഐ(എം) പാർട്ടി യുടെ ലോക്കൽ കമ്മിറ്റി അംഗവും ദീര്ഘ കാലം വെള്ളിയാമ്പുറം പാ...
താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ
Local news

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്ന...
താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധന: ഡി വൈ എഫ് ഐ തിരൂരങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
Local news

താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധന: ഡി വൈ എഫ് ഐ തിരൂരങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരൂരങ്ങാടി: താലൂക് ആശുപത്രിയിൽ വിവിധ സേവന നിരക്കുകൾ കുത്തനെ വർധിപ്പിച്ച് സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന നഗരസഭയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ തിരുരങ്ങാടി ഈസ്റ്റ്, വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ അധികൃതർക്ക് നിവേദനം നൽകുന്നതിനുവേണ്ടി ഡിവൈഎഫ്ഐ പ്രവർത്തകരെ നഗരസഭയിലേക്ക് എസ്ഐയുടെ നേതൃത്വത്തിൽ കടത്തിവിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സിപിഐഎം നേതാക്കന്മാരുടെ ഇടപെടലിനെ തുടർന്ന് രംഗം ശാന്തമായി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ടി ഹമീദ്അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ എം പി ഇസ്മായിൽ, ഇ പി മനോജ്, കെ പി ബബീഷ്, കമറുദ്ദീൻ കക്കാട്, പി പി നിധീഷ്, എം സഹീർ, എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകരും പോലിസും തമ്മിൽ ഉണ്ടായ സംഘർഷം...
സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക...
Kerala

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (കെ.എസ്.എം.ഡി.എഫ്.സി) പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 'സുമിത്രം' എന്ന വിവിധോദേശ്യ വായ്പാ പദ്ധതിയാണ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പദ്ധതിപ്രകാരം വിവാഹ വായ്പ, ചികിത്സവായ്പ, കോവിഡ് വായ്പ് എന്നിവയ്ക്ക് പ്രത്യേകം വായ്പ അനുവദിക്കും.  നിലവിലുള്ള സെക്യൂരിറ്റി വ്യവസ്ഥകള്‍ ഈ ലോണുകള്‍ക്കും ബാധകമാണ്. വിവാഹ വായ്പ പദ്ധതി പ്രകാരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കള്‍ക്ക്  ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പയും ചികിത്സാ വായ്പ പ്രകാരം മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് അഞ്ച് ശതമാനം  പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. &n...