Tag: EDarikkod

മിഷന്‍ 2025 ; തിരൂരങ്ങാടി നിയോജക മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് നടന്നു
Local news

മിഷന്‍ 2025 ; തിരൂരങ്ങാടി നിയോജക മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് നടന്നു

തിരൂരങ്ങാടി : മിഷന്‍ 2025ന്റെ ഭാഗമായി തിരൂരങ്ങാടി, എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കെ പി സി സിയുടെ നിര്‍ദേശ പ്രകാരം ക്യാമ്പ് എക്‌സിക്യൂട്ടീവ് എടരിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കെ പി സി സി രാഷ്ട്രീയകാര്യ അംഗം എ പി അനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തിരുരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ വെന്നിയൂര്‍ അധ്യക്ഷതയില്‍ , എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഖാദര്‍ പന്തക്കന്‍ സ്വാഗതം പറഞ്ഞു. കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, മുന്‍ കെ പി സി സി സെക്രട്ടറി വി എ കരീം,നാസര്‍ തെന്നല, എന്‍ പി ഹംസ കോയ,തുടങ്ങിയവര്‍ പ്രസംഗിച്ചു. കുണ്ടോട്ടി അബ്ദുല്‍ അലി മാസ്റ്റര്‍ ക്യാമ്പില്‍ പഠന ക്ലാസ്സ് എടുത്തു. മുജീബ് എടരിക്കോട് നന്ദി പറഞ്ഞു. ...
Other

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; തിരൂരങ്ങാടിയിൽ 9 പേരുടെ സ്വത്ത് കണ്ടുകെട്ടി

തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നടപടി പൂര്‍ത്തീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ നിര്‍ദേശം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലു...
Accident

സ്കൂട്ടർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണ സ്ത്രീ ബസ് കയറി മരിച്ചു

കോട്ടക്കൽ : കോഴിച്ചെനയിൽ സ്കൂട്ടർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണ സ്ത്രീ ബസ് കയറി മരിച്ചു. എടരിക്കോട് ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം. മലപ്പുറം വറ്റല്ലൂർ സ്വദേശി പുള്ളിയിൽ വേണുവിന്റെ ഭാര്യ തങ്കമണി (51) ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ.
Breaking news, Other

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം

മലപ്പുറം- ജില്ലയിലുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടക്കൽ പൊന്മുണ്ടം, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കൽ, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ശബ്ദം കേട്ടതായും നാട്ടുകാർ പറയപ്പെടുന്നു . ചില വീടുകൾക്ക് ചെറിയ വിള്ളൽ സംഭവച്ചിട്ടുണ്ട് മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ...
Other

തിരൂരങ്ങാടിക്ക് സമഗ്ര വിദ്യാഭ്യാസ പാക്കേജുമായി കെ.പി.എ. മജീദ് എംഎൽഎ

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്ര വിദ്യഭ്യാസ പാക്കേജ് പ്രഖ്യാപിച്ച് കെ.പി.എ മജീദ് എം.എല്‍.എ. കെ.ജി ക്ലാസ് മുതല്‍ ഉന്നത വിദ്യഭ്യാസം വരെയുള്ള വിവിധ തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതികളാണ് ഇന്ന പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ പ്രഖ്യാപിച്ചത്. സമഗ്ര വിദ്യഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പരിശീലനം, മത്സര പരീക്ഷകളുടെ പരിശീലനം, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ട്രെയിനിങ്, വിദ്യാര്‍ത്ഥികളുടെ ഉപരിപഠന മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ കഴിയുന്ന കരിയര്‍ ഗൈഡന്‍സ്, തീരദേശ പ്രദേശങ്ങളിലെ വിധ്യാര്‍ഥികളുടെ ഉന്നമനത്ത...
Accident

എടരിക്കോട് ലോറികൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 എടരിക്കോട് ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ പഴയ ഫുട്ബാൾ കളിക്കാരനും ഡ്രൈവറുമായിരുന്ന തമ്പി ഹമീദ് ആണ് മരിച്ചത്. ഇന്നുച്ചക്ക് 12 മണിയോടെ ആണ് അപകടം.
Local news

തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 74 ലക്ഷം അനുവദിച്ചു

തിരൂരങ്ങാടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 74 ലക്ഷം രൂപയുടെ റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ പി എ മജീദ് എംഎൽഎ അറിയിച്ചു. ചെട്ടിയാംകിണര്‍-കരിങ്കപ്പാറ റോഡ്‌ 10 ലക്ഷം, ചെമ്മാട് ടെലഫോണ്‍ എക്സ്ചേഞ്ച് റോഡ്‌ 10 ലക്ഷം, കരിപറമ്പ് അരീപ്പാറ റോഡ്‌ 7 ലക്ഷം, കൊടിഞ്ഞി ചിറയില്‍ മൂസ്സഹാജി സ്മാരക റോഡ്‌ 8 ലക്ഷം, തെന്നല വെസ്റ്റ്‌ ബസാര്‍ കോടക്കല്ല് റോഡ്‌ 8 ലക്ഷം, തറമ്മല്‍ റോഡ്‌ 3 ലക്ഷം, എടരിക്കോട് സിറ്റി – വൈ.എസ്.സി റോഡ്‌ 8 ലക്ഷം, കൊട്ടന്തല പി.വി മുഹമ്മദ്‌ കുട്ടി റോഡ്‌ 5 ലക്ഷം, കാച്ചടി എന്‍.എച്ച് കൂച്ചാല്‍ റോഡ്‌ 4 ലക്ഷം, കുണ്ടാലങ്ങാട് മദ്രസ റോഡ്‌ 3 ലക്ഷം, നന്നംബ്ര മനക്കുളം പച്ചായിത്താഴം റോഡ്‌ 8 ലക്ഷം എന്നിങ്ങനെയാണ് റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. കൊടിഞ്ഞി ചിറയിൽ മൂസഹാജി റോഡിലെ വെള്ളക്ക...
error: Content is protected !!