Tag: edavanna

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീ പിടിച്ചു ; പൊലീസില്‍ പരാതി നല്‍കി വീട്ടുകാര്‍
Malappuram

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീ പിടിച്ചു ; പൊലീസില്‍ പരാതി നല്‍കി വീട്ടുകാര്‍

മലപ്പുറം: എടവണ്ണയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. എടവണ്ണ ആരംതൊടി സ്വദേശി അഷറഫിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. മഹീന്ദ്ര ഥാര്‍, ബൊലേറോ എന്നീ വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും തീ ആളിപടരുകയായിരുന്നു. വീടിനും കേടുപാടുകള്‍ സംഭവിച്ചു. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി. ...
Malappuram

പന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

എടവണ്ണ : പന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. അരീക്കോട് മണ്ണില്‍ വീട്ടില്‍ പൂവന്‍ഞ്ചേരി അബ്ദുല്‍ ഹമീദ് (71) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ടെ പാലപ്പെ പള്ളിപ്പടിക്ക് സമീപമാണ് അപകടം. മൃതദേഹം അരീക്കോട് മദര്‍ ആശുപത്രിയില്‍
Malappuram

റേഷന്‍ വിതരണത്തില്‍ ഗുരുതര ക്രമക്കേട്: കടയുടെ അംഗീകാരം സസ്‌പെന്റ് ചെയ്തു

മലപ്പുറം : റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍കടയുടെ അംഗീകാരം സസ്‌പെന്റ് ചെയ്തു. എടവണ്ണ ഗ്രാമപഞ്ചായത്തിലെ 254-ാം നമ്പര്‍ റേഷന്‍കടയുടെ അംഗീകാരമാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സസ്പെന്റ് ചെയ്തത്. ഡിസംബര്‍ മാസത്തെ റേഷന്‍ ലഭ്യമായില്ലെന്ന റേഷന്‍ കാര്‍ഡുടമയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. റേഷനിങ് ഇന്‍സ്പെക്ടര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ കാര്‍ഡിലെ ഭക്ഷ്യധാന്യങ്ങള്‍ 254-ാം നമ്പര്‍ കടയില്‍ നിന്നും മാന്വലായി ബില്ലിങ് നടത്തി വിതരണം നടത്തിയിട്ടുണ്ടെന്നും 2023 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും ഇത്തരത്തില്‍ മാന്വല്‍ ബില്ലിങ് നടത്തിയിട്ടുണ്ടെന്നും ബോധ്യപ്പെട്ടു. എന്നാല്‍ ഈ മാസങ്ങളില്‍ ഒന്നും തന്നെ 254-ാം നമ്പര്‍ റേഷന്‍ കടയില്‍ പോകുകയോ, തനിക്ക് റേഷന്‍ വിഹിതം ലഭ്യമാവുകയോ ചെയ്തിട്ടില്ലെന്ന് കാര്‍ഡുടമ അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത...
Kerala, Malappuram, Other

‘കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ‘ സെമിനാര്‍ സംഘടിപ്പിച്ചു

എടവണ്ണ : കേരള ജൈവ കര്‍ഷക സമിതി, മലപ്പുറം ഏറനാട് താലൂക്ക് കമ്മിറ്റി എടവണ്ണ പൊന്നാം കുന്നില്‍ പ്രത്യേകം സഞ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ' സെമിനാര്‍ സംസ്ഥാന വൈ പ്രസിഡണ്ട് ചന്ദ്രന്‍ മാസ്റ്റര്‍ നിള ഉദ്ഘാടനം ചെയ്തു. ഋതുക്കള്‍ക്കനുസരിച്ച് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇലകളും കനികളും ഉപയോഗിക്കേണ്ട രീതികള്‍ വിശദീകരിച്ചു. പ്രകൃതി വിഭവങ്ങളുടെ ശേഖരണവും പാചക രീതികളും അവയിലെ പോഷകങ്ങളും പവര്‍ പോയന്റ് സഹായത്താല്‍ പ്രദര്‍ശിപ്പിച്ചു. നമ്മുടെ മുറ്റത്തും പറമ്പുകളില്‍ നിന്നും ലഭിക്കുന്ന വിവിധയിനം ഇലകള്‍ കൊണ്ടുള്ള കറി തോരന്‍ , കൂട്ടുകറി മുതലായ 15 ഇന വിഭവങ്ങളും തവിട് കളയാത്ത കുത്തരി കൊണ്ടുള്ള ചോറും കൊണ്ടുള്ള ഭക്ഷണം നവ്യാനുഭവമായി. പ്രസിഡന്റ് ടിപി ബീരാന്‍ക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 2023 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ആലുവയില്‍ നടക്കുന്ന ഒഎഫ്എഐ ദേശീയ സമ്...
Kerala, Malappuram, Other

‘ഗ്രീൻ വാഷ്’ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിലെ സംരംഭം ഉദ്ഘാടനം ചെയ്തു

സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിൽ 'ഗ്രീൻ വാഷ്' എന്ന ബ്രാന്റ് നെയിമിൽ കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഡിറ്റർജന്റ് ലിക്വിഡ്, ടോയ്ലറ്റ് ക്ലീനർ, മൾട്ടിപർപ്പസ് ലിക്വിഡ് എന്നീ ഉൽപ്പന്നങ്ങളാണ് വിദ്യാർഥികൾ ഇവിടെ സ്വയം നിർമ്മിച്ചെടുത്ത് വിൽപനക്ക് തയാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് ഗുഡ്ബൈ പറയാൻ തുണി സഞ്ചികളുടെ നിർമ്മാണവും ഇതിനോടൊപ്പം വിദ്യാർഥികൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിൽ നടത്തിയ തെരെഞ്ഞെടുപ്പിലൂടെ എട്ട്, ഒൻപത് ക്ലാസുകളിലെ 27 വിദ്യാർത്ഥികളാണ് സംരംഭക യൂണിറ്റിന് നേതൃത്വം നൽകുന്നത്. ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി ഇവർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കി. എല്ലാ വിധ സഹായങ്ങളുമായി അധ്യാപകരും കൂടെയുണ്ട്. 85...
Accident, Information, Other

രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

ആലപ്പുഴ : രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് മാപ്പിനേഴത്ത് വേണു ആതിര ദമ്പതികളുടെ മകന്‍ ദേവദര്‍ശ് ആണ് മരിച്ചത്. ഇന്നു വൈകിട്ട് മൂന്നോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചിലിലാണ് നൂറു മീറ്റര്‍ അകലെയുള്ള മേടേത്തോട് തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടനെ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം അരൂക്കുറ്റി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് രാത്രി 8ന് നടത്തും. ...
Crime, Information

എടവണ്ണയിലെ യുവാവിന്റെ കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍; കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് പൊലീസ്

മലപ്പുറം: എടവണ്ണ ചെമ്പന്‍ കുത്ത് മലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. എടവണ്ണ ലഹരി മരുന്ന് കേസിലെ പ്രതി റിഥാന്‍ ബേസിലിനെയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഥാന്റെ സുഹൃത്ത് എടവണ്ണ മുണ്ടെങ്ങര സ്വദേശി ഷാന്‍ മുഹമ്മദാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനിടെ റിഥാന്റെ ശരീരത്തില്‍ നിന്നും ഒരു വെടിയുണ്ട കണ്ടെടുത്തിരുന്നു. തലയില്‍ ചെവിക്ക് മേലെയും നെഞ്ചിന് തൊട്ടു താഴെയായി വയറിലുമാണ് വെടിയേറ്റത്. കേസില്‍ റിഥാനുമായി ബന്ധപ്പെട്ട 20 ലധികം പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷം ആണ് ഷാനിലേക്ക് അന്വേഷണം എത്തിയത്. റിഥാനെ വെടിവെച്ച് കൊന്നതെന്ന് പ്രതി സമ്മതിക്കുകയും, വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് വീട്ടിലുണ്ടെന്നും സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി കൃത്യം ചെയ്...
Crime

50 ലക്ഷം രൂപയുടെ കുഴൽപ്പണ കവർച്ച മുഖ്യപ്രതി കീഴടങ്ങി

മഞ്ചേരി: കഴിഞ്ഞ മെയ് മാസം 18ന് കുഴൽപ്പണവുമായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരിൽ വച്ച് മോട്ടോർസൈക്കിളിൽ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ അബ്ദുൽ നാസർ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങിയത്.സംഭവത്തിനുശേഷം തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു.നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡൽഹിയിൽ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പോലീസ് മുൻപാകെ കുറ്റം സമ്മതിച്ചു.ആഡംബര ജീവിതം നയിക്കാൻ ആണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴൽപ്പണം ആയതിനാൽ പരാതി ഇല്ലാത്തതിനാൽ പ്രതി മുൻപ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയുംസാമ്പ...
Other

ഗര്‍ഭച്ചിദ്ര മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയില്‍മേലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്ഥാപനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈം എസ്. ആർ 200 എം. ജി എന്ന മരുന്നാണ് കുറിപ്പടിയില്‍ എഴുതിയിരുന്നത്. ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ കാണിച്ചപ്പോള്‍  പരാതിക്കാരന് ലഭിച്ചത് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പ...
Accident

ബസും ലോറിയും ജീപ്പും കൂട്ടിയിടിച്ചു അപകടം, ലോറി ഡ്രൈവർ മരിച്ചു

 മഞ്ചേരി എടവണ്ണ റോഡിൽ മരത്താണി പത്തപ്പിരിയം 32 ൽ ബസ്സും പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 35 പേർക്ക് പരിക്ക്. ലോറി ഡ്രൈവർ കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണൻ ആണ് മരിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം നാല് മണിക്കാണ് അപകടം. ന്നി വളവിൽ ബസ് ലോറിയിലിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ലോറിയുടെ പിറകിലെ ജീപ്പിലും ഇടിച്ചു. മഞ്ചേരിയിൽ നിന്ന് നിലമ്പുരിലക്ക് പോകുകയായിരുന്ന ദോസ്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. ...
error: Content is protected !!