കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കോഴ്സ് അറിയിപ്പുകൾ, ജോലി അവസരങ്ങൾ
ബിരുദ പ്രവേശനം
2022-23 അദ്ധ്യയന വര്‍ഷത്തെ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റും അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും സ്വാശ്രയ കോഴ്‌സുകളിലേക്കുള്ള റാങ്ക്‌ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 3 മണിക്കകം റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ചതിനു ശേഷം വേണം പ്രവേശനം നേടാന്‍. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. പി.ആര്‍. 1288/2022
കൊമേഴ്‌സ് അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 22-ന് രാവിലെ 10.30-ന് ഭരണവി...