Wednesday, October 22

Tag: fake case

വിദ്യാർഥിനികൾ നൽകിയ പീഡന പരാതി വ്യാജം, അധ്യാപകനെ കോടതി വെറുതെ വിട്ടു. കോപ്പി അടിച്ചത് പിടിച്ചതിനാണ് അധ്യാപകനെ കുടുക്കിയത്
Other

വിദ്യാർഥിനികൾ നൽകിയ പീഡന പരാതി വ്യാജം, അധ്യാപകനെ കോടതി വെറുതെ വിട്ടു. കോപ്പി അടിച്ചത് പിടിച്ചതിനാണ് അധ്യാപകനെ കുടുക്കിയത്

ഇടുക്കി : വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പീഡന പരാതി വ്യാജം, മൂന്നാര്‍ ഗവണ്‍മെന്‍റ് കോളേജ് അധ്യാപകനെ 11 വർഷത്തിന് ശേഷം കോടതി വെറുതെവിട്ടു.മൂന്നാർ ഗവണ്‍മെന്‍റ് കോളേജ് അധ്യാപകനെതിരെ വിദ്യാർത്ഥിനികള്‍ നല്‍കിയ പീഡന പരാതിയാണ് കോടതി വ്യാജമെന്ന് കണ്ടെത്തിയത്.ഇടുക്കി മൂന്നാർ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷം വെറുതെ വിട്ടു. തൊടുപുഴ അഡീഷനല്‍ സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്. 2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്. എസ്‌എഫ്‌ഐ അനുഭാവികളായ വിദ്യാർത്ഥികളെയാണ് കോപ്പിയടിക്ക് പിടിച്ചത്. ഈ പെണ്‍കുട്ടികള്‍ മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസില്‍ വച്ച്‌ തയ്യാറാക്കിയ പരാതിയില്‍ കഴമ്പില്ല എന്ന് സർവ്വകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തി. അഞ്ചു വിദ്യാർത്ഥിനികള്‍...
Kerala

അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജം ; ഏഴു വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥിനിയുടെ കുറ്റസമ്മതം

കോട്ടയം : ഏഴുവര്‍ഷം മുമ്പ് അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജമായിരുന്നെന്ന് വിദ്യാര്‍ഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി യുവതി കേസ് പിന്‍വലിച്ചു. കടുത്തുരുത്തി കുറുപ്പന്തറയില്‍ പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ല്‍ എറണാകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണു പരാതി നല്‍കിയത്. പെണ്‍കുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന് പൊലീസ് അധ്യാപകനായ ജോമോനെ അറസ്റ്റ് ചെയ്തു. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി. പരാതി കൊടുക്കുന്നതിനു മുന്‍പായി ചിലര്‍ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോന്‍ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികള്‍ക്കിറങ്ങി. താന്‍ ആത്മഹത്യയ്ക്കുപോലും മുതിര്‍ന്നിരുന്നതായി ഇദ്ദേഹം പറയുന്നു....
National

ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ മെഡിക്കല്‍ രേഖകള്‍ നല്‍കി ; ഭാര്യക്ക് 5 വര്‍ഷം തടവ്

ചെന്നൈ: ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ വ്യാജ മെഡിക്കല്‍ രേഖകള്‍ ചമച്ച ഭാര്യയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഹൈക്കോടതി റെക്കോര്‍ഡ് ചെയ്തപ്പോഴാണ് സത്യാവസ്ഥ കോടതിയ്ക്ക് ബോധ്യപ്പെട്ടത്. കുട്ടിയുടെ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവും 6000 രൂപ പിഴയും പ്രത്യേക പോക്സോ കോടതി വിധിച്ചു. പോക്സോ കോടതി ജഡ്ജിയായ എം. രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്. ആറ് വര്‍ഷം മുമ്പാണ് മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. 2019 ആഗസ്റ്റ് 20ന് ഭര്‍ത്താവിനെതിരെയുള്ള കേസ് മദ്രാസ് കോടതി തള്ളിയിരുന്നു. ശേഷം പരാതി നല്‍കിയ സ്ത്രീയ്ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പോക്സോ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇവര്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാലമായിരുന്ന...
error: Content is protected !!