Thursday, July 16

Tag: Fathima thahliya

തിരുരങ്ങാടിയിലെ മികവിൻ്റെ പൊൻ താരങ്ങളെ ചേർത്ത് പിടിച്ച് പി എം എ സമീർ എംഎൽഎ
Local news

തിരുരങ്ങാടിയിലെ മികവിൻ്റെ പൊൻ താരങ്ങളെ ചേർത്ത് പിടിച്ച് പി എം എ സമീർ എംഎൽഎ

തിരൂരങ്ങാടി: വിദ്യാഭ്യാസ മികവിന്റെ തിളക്കവുമായി നാടിന്റെ അഭിമാനങ്ങളായി മാറിയ പൊന്‍താരങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ പി.എം.എ സമീര്‍. എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി വെണ്ണിയൂര്‍ പരപ്പന്‍ സ്‌ക്വയറില്‍ ഒരുക്കിയ അനുമോദന സംഗമം ആയിരത്തിലധികം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ശ്രദ്ധേയമായി. വിജയത്തിന്റെ മധുരം സമൂഹത്തോടൊപ്പം പങ്കുവെക്കുകയും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചടങ്ങ് അറിവിനും അംഗീകാരത്തിനും ഒരുപോലെ വേദിയായി. വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും മൊമെന്റോകളും സമ്മാനിച്ച് ആദരിച്ചു. സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്ത മുന്‍ ചീഫ് വിപ്പും മുതിര്‍ന്ന നേതാവുമായ കെ.പി.എ മജീദ് യുവതലമുറയുടെ നേട്ടങ്ങളെ പ്രശംസിച്...
Kerala

“ഹരിത” നേതാക്കൾക്കെതിരായ അശ്ളീല പരാമർശം: എംഎസ്എഫ്‌ പ്രസിഡന്റ് പി.കെ.നവാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

മലപ്പുറം ജില്ല ജനറൽ സെക്രെട്ടറി വി.എ. വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി കോഴിക്കോട്: പി.കെ. നവാസ് ഉള്‍പ്പെടെയുള്ള എം.എസ്.എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്.എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. നവാസ് സ്ത്രീകളെ അപമാനിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്.ഐ.പി.സി 354 എ, ഐ.പി.സി 509, എന്നീ കുറ്റങ്ങളാണ് നവാസിനെതിരെ ചുമത്തിയിരിക...
error: Content is protected !!