Tag: Fine

കെഎസ്ഇബിക്ക് തത്ക്കാലം വിശ്രമം ഇനി കെഎസ്ആര്‍ടിസി ; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി
Information

കെഎസ്ഇബിക്ക് തത്ക്കാലം വിശ്രമം ഇനി കെഎസ്ആര്‍ടിസി ; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെഎസ്ഇബി-എംവിഡി പോര് വലിയ ചര്‍ച്ചയായിരുന്നു. വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് നല്‍കിയതും ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതുമാണ് ചര്‍ച്ചയായത്. ഇതിന് പിറകെ ഇതാ കെഎസ്ആര്‍ടിസി ബസിന് പിഴ ഈടാക്കിയിരിക്കുകയാണ് എംവിഡി. കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിനാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിന് എം വി ഡി പിഴയിട്ടത്. ...
Information

സീറ്റ് ബെല്‍റ്റില്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ

മലപ്പുറം : സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ. മലപ്പുറം സ്വദേശി ഷറഫുദീന്റെ 1995 മോഡല്‍ ജീപ്പിനാണ് എ ഐ ക്യാമറ പിഴ ചുമത്തിയത്. സീറ്റ് ബെല്‍റ്റില്ലാതെയാണ് 1995 മോഡല്‍ മഹീന്ദ്ര ജീപ്പ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ക്യാമറ കണ്ണിലൂടെ വാഹനം നടത്തിയത് നിയമലംഘനമാണെന്നാണ് പറയുന്നത്. 500 രൂപയാണ് പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്. കഴിഞ്ഞ ഒമ്പതിനാണ് പിഴ അടയ്ക്കണമെന്ന അറിയിപ്പ് ഷറഫുദീന് ലഭിച്ചത്. സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിച്ചുപോകുന്നതിന്റെ ദൃശ്യമാണ് ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് ഇടപെട്ടാല്‍ പിഴയടക്കേണ്ടി വരില്ലെന്നാണ് ഔദ്യോഗിക പ്രതികരണം. ...
Information

തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു പിഴയിട്ട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം

തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു പിഴയിട്ട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം. കഴിഞ്ഞ ദിവസമാണ് ഇരുചക്ര വാഹനത്തിന്റെ ഉടമയായ പാലക്കാട് പരുതൂര്‍ സ്വദേശി ജമാലിന് നാലായിരം രൂപ പിഴ ഈടാക്കിയതായുള്ള നോട്ടിസ് ലഭിച്ചത്. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് പിഴയെന്നാണ് നോട്ടിസില്‍ പറയുന്നത്. പോസ്റ്റ്മാന്‍ കൊണ്ടുവന്ന കത്ത് പൊട്ടിച്ചു വായിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത ഉടമ അറിയുന്നത്. തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതെയിരിക്കുന്ന വാഹനത്തിനാണ് തൃശൂര്‍ ഒല്ലൂരിലെ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കിയിരുന്നത്. ...
Malappuram

ലേണിങ് ലൈസൻസില്ലാത്തയാളെ ഡ്രൈവിങ് പഠിപ്പിച്ചു; ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ

തിരൂർ : ലേണിങ് ലൈസൻസില്ലാത്ത വ്യക്തിയെ ഡ്രൈവിങ് പഠിപ്പിച്ച ഡ്രൈവിങ് സ്കൂൾ ഉടമയ്ക്ക് വൻ തുക പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ തിരൂർ മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവിങ് സ്കൂൾ വാഹനവും പരിശോധനയ്ക്ക് വിധേയമാക്കിയത്. ലേണിങ് ലൈസൻസ് എടുക്കാത്ത വ്യക്തിയെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ ചുമത്തി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച രണ്ട് പേർക്കെതിരെയും, ഹെൽമറ്റ് ധരിക്കാത്ത 10 പേർക്കെതിരെയും, ഇരുചക്ര വാഹനത്തിൽ മൂന്ന് പേരെ കയറ്റിയ ഒരാൾക്കെതിരെയും കേസെടുത്തു. ...
Information

അയല്‍വാസിയായ 17 കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കി ; മഞ്ചേരി യുവാവിന് 30250 രൂപ പിഴ

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് യുവാവിന് 30250 രൂപ പിഴയും തടവ് ശിക്ഷയും. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീന്‍ (40)ന് പിഴയും കോടതി പിരിയും വരെ തടവു ശിക്ഷയും വിധിച്ചത്. മജിസ്ട്രേറ്റ് എം എ അഷ്റഫാണ് ശിക്ഷ വിധിച്ചത്. 2022 നവംബര്‍ 12നാണ് കേസിന്നാസ്പദമായ സംഭവം. കാളികാവ് എസ്.ഐയായിരുന്ന ടി.കെ ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറില്‍ വണ്ടൂരില്‍ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരന്‍ പിടിയിലാകുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ സിവില്‍ പൊലീസ് ഓഫീസര്‍ക്കൊപ്പം വീട്ടിലെത്തിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ വേലായുധന്‍ പൂശാലി അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. നീതു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയക്കുകയായിരുന്നു. ...
Other

തവണ വ്യവസ്ഥയിൽ വാങ്ങിയ ഫോണിന് വീണ്ടും പണം ഈടാക്കി; പിഴയിട്ട് ഉപഭോക്തൃകമ്മീഷന്‍

മലപ്പുറം: ഇഎംഐ നെറ്റ് വര്‍ക്ക് കാര്‍ഡില്‍ കടം വീട്ടിയ ശേഷവും പണം ഈടാക്കിയതിന് ഫിനാന്‍സ് കമ്പനിക്ക് 25,100 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃകമ്മീഷന്‍. മൊറയൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരി 2019 ഡിസംബര്‍ 28ന്   മലപ്പുറത്തെ മൊബൈല്‍ കടയില്‍ നിന്നും ഇ.എം.ഐ വ്യവസ്ഥയില്‍ 18,500 രൂപ വിലയുള്ള നോക്കിയ മൊബൈല്‍ ഫോണ്‍ വാങ്ങി. ബജാജ് ഫിന്‍ സെര്‍വില്‍ നിന്നും 2,673 രൂപ പ്രകാരം പ്രതിമാസ തവണകളായി പണമടക്കാം എന്ന വ്യവസ്ഥയിലാണ് കടമെടുത്തത്. എന്നാല്‍ കൃത്യസമയത്തു തന്നെ പണം മുഴുവന്‍ അടച്ചുതീര്‍ത്തിട്ടും എട്ടു മാസത്തിനു ശേഷം 117 രൂപ അക്കൗണ്ടില്‍ നിന്നും ഫിനാന്‍സ് കമ്പനി എടുത്തതിനെ തുടര്‍ന്നാണ് പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KmzNsJmYA0ZEO63qiPhA7I ഇഎംഐ നെറ്റ് വര്‍ക്ക് കാര്‍ഡിന്റെ വ്യവസ്ഥകള്‍ മനസിലാക്കിയാണ് പരാതിക്കാരി കാ...
Crime

മയക്കുമരുന്ന് കൈവശം വെച്ച കേ സിൽ പ്രതികൾക്ക് 11 വർഷം കഠിനതടവും 1,10,000 രൂപ പിഴയും

മഞ്ചേരി: നിരോധിത ലഹരി വസ്തുകൾ കൈവശം വെച്ചതിനും വിദ്യാർഥികൾക്ക് വിൽപന നടത്താൻ ശ്രമിച്ചതിനും, എൽ.എസ്. ഡി സ്റ്റാമ്പ് കൈവശം വെച്ച കുറ്റത്തിനുമാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതികൾക്ക് 11 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (24), കല്ലായി അമൻ വീട്ടിൽ ഹക്കീൽ (23) എന്നിവരെയാ ണ് മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ആറുമാസം അ ധിക തടവ് അനുഭവിക്കണം. എം.ഡി.എം.എ വിൽപന നടത്താൻ ശ്രമിച്ച കുറ്റത്തിന് ഒരു വ ർഷം തടവും 10,000 പിഴയും അടക്കണം. പി ഴയൊടുക്കാത്ത പക്ഷം ഒരു മാസം അധിക തടവ് അനുഭവിക്കണം. 2020 ജൂൺ അഞ്ചി നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികളായ ഇവരെ നിരോധിത മയക്കുമരുന്നുകളായ എൽ.എസ്.ഡി സ്റ്റാമ്പ് എം.ഡി.എം.എ യുമായി കൊണ്ടോട്ടി നീറ്റാണിമ്മൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യ...
Other

ലൈസൻസില്ലാത്ത അതിഥി തൊഴിലാളി വാഹനമോടിച്ചു; ആർസി ഉടമകൾക്ക് കിട്ടിയത് എട്ടിൻ്റെ പണി

തിരൂരങ്ങാടി: ലൈസൻസില്ലാതെ വാഹനമോടിച്ച അതിഥി തൊഴിലാളി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായി. അതിഥി തൊഴിലാളിക്ക് വാഹനം കൊടുത്ത ആർസി ഉടമകൾക്ക് കിട്ടിയത് എട്ടിന്റെ പണി . ഉദ്യോഗസ്ഥർ ആർസി ഉടമയ്ക്ക് 12500 രൂപ പിഴയിട്ടു. ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ ഒ പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എം വി ഐ പി കെ മുഹമ്മദ് ഷഫീഖ്, എ എം വി ഐ മാരായ പി അജീഷ്, പി ബോണി, കെ ആർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുന്നതിനിടെയാണ് അതിഥി തൊഴിലാളികൾ ഓടിച്ച രണ്ട് ഇരുചക്രവാഹനം ഉദ്യോഗസ്ഥരുടെ പിടിയിലായത് .വെന്നിയൂരിൽ നിന്ന് പിടിയിലായ അതിഥി തൊഴിലാളിക്ക് ലൈസൻസും വാഹനത്തിന് ഇൻഷുറൻസും ഇല്ലാത്തതിനാൽ കാവനൂർ സ്വദേശിയായ ആർ സി ഉടമക്ക് 12500 രൂപയും, പൂക്കിപ്പറമ്പ് വെച്ച് പിടിച്ച അതിഥി തൊഴിലാളിക്ക് ലൈസൻസ് ഇല്ലാത്തതിനാൽ ആർസി ഉടമയായ കുണ്ടൂർ സ്വദേശിക്ക് 10500 രൂപയും പിഴ ചുമത്തി.ലൈസൻസില്ലാത്ത അതിഥി തൊ...
Other

നിരത്തിലെ നിയമലംഘനം: മോട്ടോർ വാഹന വകുപ്പ് 65000 രൂപ പിഴ ചുമത്തി

തിരൂരങ്ങാടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, നന്നമ്പ്ര, പരപ്പനങ്ങാടി, മൂന്നിയൂര്‍ കോട്ടക്കല്‍ വേങ്ങര, ചേളാരി, വള്ളിക്കുന്ന് മേഖലകളില്‍ പരിശോധന നടത്തി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലന്‍സര്‍ ഘടിപ്പിച്ച നാല് ഇരുചക്ര വാഹനം, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ സ്ഥാപിച്ച ഓട്ടോറിക്ഷ, ഇന്‍ഷുറന്‍സ് ഇല്ലാത്ത നാല് വാഹനങ്ങള്‍ക്കെതിരെയും, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് ഒന്ന്, അമിത ശബ്ദം പുറപ്പെടുവിച്ച നാല് വാഹനങ്ങള്‍, നിര്‍ത്താതെ പോയ ഒരു വാഹനം തുടങ്ങി വിവിധ കേസുകളിലായി എടുത്ത നടപടിയില്‍ 65000 രൂപ പിഴ ചുമത്തി. നിയമലംഘനങ്ങള്‍ക്ക് പിഴക്കും പുറമേ റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും നല്‍കി. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം.പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശ പ്രകാരം എം.വി.ഐ.എം കെ.പ്രമോദ് ശങ്കര്‍ എഎംവിഐമാരായ കൂടമംഗലത് സന്തോഷ്‌കുമാ...
Malappuram

അമിത ശബ്ദമുള്ള ഹോൺ ഉപയോഗിക്കുന്നതിനെതിരെ നടപടി, ഇന്നലെ മാത്രം 4.26 ലക്ഷം രൂപ പിഴ ചുമത്തി

തിരൂരങ്ങാടി : മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരംജില്ലയിലെ വാഹനങ്ങളിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ , എയർ ഹോൺ എന്നിവയുടെ ഉപയോഗം തടയുന്നതിനായും നിയമപരം അല്ലാതെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നതി നെതിരായും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി.ബസ് സ്റ്റാൻഡുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇന്നലെ നടത്തിയ പരിശോധനയിൽ ഹോൺ സംബന്ധിച്ച് 364 കേസുകളും നിയമവിരുദ്ധമായി റജിസ്ട്രേഷൻ പ്രദർശിപ്പിച്ചതിന്714 കേസുകളും രജിസ്റ്റർ ചെയ്തുഇരു വകുപ്പുകളും കൂടി4,26,250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ...
Automotive, Kerala

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിഴ

തിരുവനന്തപുരം: ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ഉപയോഗിക്കുന്ന ഇരുചക്ര വാഹനക്കാരിൽ നിന്ന് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനവും യാത്രയും മറ്റും ഷൂട്ട് ചെയ്യാൻ ചിലർ ഹെൽമെറ്റിന് മുകളിൽ ക്യാമറ ഘടിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് നിയമ വിരുദ്ധമാണെന്ന് മോട്ടർ വാഹന വകുപ്പ് പറഞ്ഞു. ...
error: Content is protected !!