Tag: Fire

വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
Other

വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ദളവാപുരം സ്വദേശി പ്രതാപന്‍ (62), ഭാര്യ ഷേര്‍ലി (53), മകന്‍ അഖില്‍ (29), മരുമകള്‍ അഭിരാമി (25), പേരക്കുട്ടി റയാന്‍ (8 മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.മൂത്ത മകന്‍ നിഹുല്‍ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്റെ അകത്തെ എല്ലാ മുറികളിലേക്കും തീപരുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിര്‍ത്തിയിട്ട കാറും കത്തിനശിച്ചു.ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. എല്ല...
Crime

തിരൂരങ്ങാടി ഗവ. സ്കൂളിൽ ഓപ്പൺ സ്കൂൾ ഓഫീസ് തീയിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

അധ്യാപികയുടെ മേശയിൽ വൈറ്റനേർ ഉപയോഗിച്ചു എഴുതിയ നിലയിൽ തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കോൾ കേരള ഓഫീസ് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ചയാണ് സയൻസ് സ്റ്റാഫ് റൂമും ലൈബ്രറിയും പ്രവർത്തിക്കുന്ന മുറി കുത്തിതുറക്കുകയും അസാപ് ഓഫീസ് കുത്തിതുറക്കാൻ ശ്രമിക്കുകയും ചെയ്തത്.വെള്ളിയാഴ്‌ച രാവിലെ 8 ന് സ്‌കൂളിലെത്തിയ കുട്ടികളും സെക്യൂരിറ്റി ജീവനക്കാരനുമാണ് തീ പിടിത്തം കണ്ടത്. ഒന്നാം നിലയിലുള്ള സ്‌കോൾ കേരള ഓഫീസിന്റെ പുറത്തേക്ക് പുക വരുന്ന നിലയിലായിരുന്നു. ഇവിടത്തെ ലാപ്ടോപ്പ്, കസേര, സ്‌കോൾ കേരള വിദ്യാർഥികളുടെയും സാക്ഷരത തുല്യത പഠിതാക്കളുടെയും വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും കത്തിച്ചിട്ടുണ്ട്. സെർട്ടിഫിക്കറ്റുകൾ കീറി നിലത്ത് വിതറിയിട്ടുണ്ട്. ഇവ കത്തിക്കാൻ ഉപയോഗിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഉപയോഗിക്കുന്ന ലാപ്ടോപ്പ് പൂർണമായും കത്തി നശിച്ചിട്ടുണ്ടെങ്കിലും...
Breaking news, Malappuram

കുറ്റിപ്പുറത്ത് യുവതിയും പിഞ്ചു കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

കുറ്റിപ്പുറം ഐങ്കലത്ത് യുവതിയെയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സുഹൈല നസ്‌റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Accident, Malappuram

താനൂരിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു അപകടം

താനൂർ ദേവദാർ മേൽപാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു അപകടം. 20 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് അപകടം. അമിത വേഗത്തിൽ വന്ന ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചു താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. താനൂർ പാലത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് ലോറിയും ബസും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ഉള്ളവർ. കോട്ടയ്ക്കൽ ആസ്റ്റർ മിംസ്: പാലത്തിങ്ങൽ വെട്ടിക്കൽ ഹൗസിലെ മിനി(43), വെട്ടിക്കൽ നീതു(25), ചെട്ടിപ്പടി ഓൾഡ് സ്ട്രീറ്റിലെ നമ്പിടി ഗിരീഷ്(42), താനൂർ വിയ്യാംവീട്ടിൽ സുരേഷ് (52), പരപ്പനങ്ങാടി എ.എം.കെ. ഹൗസിലെ സിദിന (50). താനൂർ യൂണിറ്റി ആശുപത്രിയിൽ ചികിത്സതേടിയവർ: ഗിരിജ സ്കൂൾപടി (51), ഗിരീഷ് കുമാ...
error: Content is protected !!