Tag: Fisherman

തൊഴിൽതീരം പദ്ധതിക്ക് തിരൂരിൽ മണ്ഡലത്തിൽ തുടക്കം
Feature, Information

തൊഴിൽതീരം പദ്ധതിക്ക് തിരൂരിൽ മണ്ഡലത്തിൽ തുടക്കം

തിരൂർ : മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പദ്ധതിയായ തൊഴിൽ തീരത്തിന് തിരൂരിൽ മണ്ഡലത്തിൽ തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് തിരൂർ ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രജനി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഇൻ ചാർജ് പി.കെ പ്രിജിത്, റീജിയണൽ പ്രോഗ്രാം മാനേജർ സുമി എന്നിവർ പദ്ധതി വിശദീകരണം നടത്തി. നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സി.ടി നൗഫൽ സ്വാഗതവും കമ്മ്യൂണിറ്റി അംബാസഡർ കെ.എ വൃന്ദ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ, അസാപ്, ഐ.സി.ടി അക്കാദമി പ്രതിനിധികളും പങ്കെടുത്തു. നിയോജകമണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർഥിക...
Feature, Information

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ താനൂര്‍ മണ്ഡലത്തിലെ തീരസദസ്സ് ഒരുങ്ങുന്നു

താനൂര്‍ : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും, പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന തീരസദസ്സ് താനൂരില്‍ മെയ് 11ന് നടക്കും. പരിപാടിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്‌നങ്ങളും, വികസന സാധ്യതകളും വിശകലനം ചെയ്യും. തീര സദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് പരാതികള്‍ രേഖപ്പെടുത്താനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമായിട്ടുണ്ട്. ഏപ്രില്‍ 15 വരെയാണ് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരം. ഫിഷറീസ് ഓഫീസ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, വാര്‍ഡ് തലം എന്നിവ കേന്ദ്രീകരിച്ച് പരാതികള്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. പരിപാടിയുടെ ഭാഗമായി താനൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ,ഹജ്ജ് റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ...
Feature, Information

മത്സ്യത്തൊഴിലാളികൾക്ക്
ബൈക്കും ഐസ്സ് ബോക്സും വിതരണം ചെയ്ത് വളളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം വിപണനം നടത്തുന്നതിന് ഇരുചക്രവാഹനവും ഐസ്സ് ബോക്സും വിതരണം ചെയ്തു, വിതരണ ഉദ്ഘാടനം വളളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിർവ്വഹണ ഉദ്ദ്യോഗസ്ഥ ബിസ്ന വി ചടങ്ങിന് സ്വാഗതം അർപ്പിച്ചു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം ശശികുമാർ, എ കെ രാധ, എപി സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു 4.80 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത് ...
Feature, Information

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്ത് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. 6 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അദ്ധ്വക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി സിന്ധു, എം കെ കബീര്‍, വി ശ്രീനാഥ്, അനീഫ കെ പി ,ഫിഷറീസ് നിര്‍വ്വഹണ ഉദ്യോഗസ്ഥ ബിസ്‌ന എന്നിവര്‍ നേതൃത്വം കൊടുത്തു. ...
Other

ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു

വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി നശിപ്പിച്ചു. വിപണിയില്‍ കുഞ്ഞന്‍മീനുകള്‍ സുലഭമായി കാണാന്‍ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. ചെറുമീനുങ്ങളെ പിടികൂടുന്നത് കടലിലെ മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നതിനാല്‍ കഴിഞ്ഞദിവസം മുതല്‍ അധികൃതര്‍ പരിശോധന വ്യാപകമാക്കിയിരുന്നു. പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങള്‍ക്കെതിരേ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും മീന്‍കുഞ്ഞുങ്ങളെ പിടികൂടുന്നത് തുടര്‍ന്നതോടെയാണ് രാത്രികാല പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടു. 1000-ലേറേ പെട്ടി മീനുകളാണ് പ...
Kerala

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍: നിയമം ലംഘിച്ചാല്‍ ബോട്ടുകള്‍ പിടിച്ചെടുക്കും

ട്രോളിങ് നിരോധനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ പൂര്‍ണ സജ്ജീകരണം. കേരള മറെന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം 52 ദിവസത്തേക്കുള്ള ട്രോളിങ് നിരോധനം നാളെ (ജൂണ്‍ ഒന്‍പത്) അര്‍ദ്ധരാത്രി നിലവില്‍ വരും. കടലിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതായുള്ള മത്സ്യബന്ധന നിയന്ത്രണങ്ങള്‍ നല്ല നിലയില്‍ നടപ്പാക്കാന്‍ എല്ലാനടപടികളും പൂര്‍ത്തിയാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂര്‍ പറഞ്ഞു.ഉപരിതല മത്സ്യ ബന്ധനത്തിന് തടസമില്ലാത്ത സാഹചര്യത്തില്‍ ചെറുവള്ളങ്ങള്‍ക്ക് കടലില്‍ പോവാം. എന്നാല്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് വിലക്കുള്ളതിനാല്‍ വലിയ ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയാന്‍ ആവശ്യമായ നടപടികളാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വലിയ വള്ളങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ഔദ്യോഗികമായി തന്നെ ഡീസല്‍ ബങ്ക് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഫിഷ...
Other

കടലിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

പരപ്പനങ്ങാടി: കടലില്‍ കടുക്ക പിടിക്കാനിറങ്ങിയ മത്സ്യതൊഴിലാളി കടുക്ക മാല്‍ കഴുത്തില്‍ കുടുങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി കരുണമന്‍ ഗഫൂര്‍ (50) ആണ് അപകടത്തില്‍പ്പെട്ടത്. പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഹാര്‍ബറിലെ കല്ലുകള്‍ക്കിടയില്‍ കല്ലുമ കായ പറിക്കാനിറങ്ങി ഇവ സൂക്ഷിക്കുന്ന മാല്‍ കഴുത്തില്‍ കുടുങ്ങിയാണ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ ഇയാളെ മുങ്ങിയെടുക്കുകയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ്.പൊന്നാനി തീരസംരക്ഷണ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ...
Malappuram

പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, ആഴക്കടലിൽ കുടുങ്ങി കിടന്നത് 2 രാത്രി

പരപ്പനങ്ങാടി: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആഴക്കടലിൽ 2 രാത്രി കുടുങ്ങിക്കിടന്ന പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ബദറു, കല്ലിങ്ങൽ ജമാൽ, ആല്യമാക്കാനകത്ത് നാസർ എന്നിവരെയാണ് ഇന്നലെ കരയ്ക്കെത്തിച്ചത്. താനൂർ ഭാഗത്ത് 23 നോട്ടിക്കൽ മൈൽ അകലെവച്ച് പരപ്പനങ്ങാടി സ്വദേശികളുടെ ‘കുദ്ദൂസ്’ എന്ന മീൻപിടിത്ത വള്ളം ഇവരെ കണ്ടെത്തുകയായിരുന്നു. ‘കുദ്ദൂസി’ലെ തൊഴിലാളികൾ അറിയിച്ചതനുസരിച്ച്  ഫിഷറീസ് സുരക്ഷാ ബോട്ട് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെ ഇവരെ പൊന്നാനി ഹാർബറിലെത്തിച്ചു.  മീൻപിടിത്തത്തിനിടെ വെള്ളം കയറി വള്ളത്തിന്റെ 2 എൻജിന്റെയും പ്രവർത്തനം നിലച്ചതാണ് അപകട കാരണം. ഇതോടെ വള്ളം നിയന്ത്രണംവിട്ട് കടലിൽ ഒഴുകാൻ തുടങ്ങി. പൊന്നാനി ഭാഗത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽനിന്നുള്ള ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ട്, ബേപ്പൂരിൽനിന്നുള്ള മറൈൻ ആംബുലൻസ്...
Accident

ചവറയില്‍ വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം: ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.ഇവർ സഞ്ചരിച്ചിരുന്ന വാൻ നീണ്ടകരയിലേക്ക് മത്സ്യം എടുക്കാനായി പോയ ലോറിയിലിടിച്ചാണ് അപകടം. 34 പേരാണ് അപകടത്തിൽ പെട്ട വാനിലുണ്ടായിരുന്നത്. പുല്ലുവിള സ്വദേശികളായ കരുണാംബരം(56) ബർക്കുമൻസ്(45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ(56), തമിഴ്നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽ പെട്ടവരിൽ 12 പേർ തമിഴ്നാട് സ്വദേശികളാണ്. മാർത്താണ്ഡം സ്വദേശി റോയി, വിഴിഞ...
Obituary

മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണ് താനൂർ സ്വദേശി മരിച്ചു

താനൂർ: മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണ് യുവാവ് മരിച്ചു. താനൂർ കോർമ്മൻ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫ യുടെ മകൻ ഫെെജാസ് (26) ആണ് മരിച്ചത്. താനൂരിലെ ഖാദിസിയ വള്ളത്തിലെ മത്സ്യതൊഴിലാളിയാണ് ഫെെജാസ് . മത്സ്യ ബന്ധന ബോട്ടിലെ കയർ കുരുങ്ങിയാണ് ഫൈജാസ് കടലിൽ വീണത്. ബോട്ടിലുള്ളവർ ചേർന്ന് ഫൈജാസിനെ അഞ്ചുടിയിലെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. തിരൂർ ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ...
error: Content is protected !!