Sunday, September 21

Tag: Furniture

കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു
Kerala, Local news, Malappuram, Other

കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഡൈനിങ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ശിശികുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ പുഷ്പ മൂന്നിച്ചിറയില്‍, വി. ശ്രീനാഥ്, വിനീതാ കാളാടന്‍, പി.ടി.എ പ്രസിഡന്റ് സത്താര്‍ ആനങ്ങാടി, ശബാന ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ നിമ്മി തരേസ, ബി.ആര്‍.സി ട്രൈനര്‍ കെ.കെ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ വിജയകുമാര്‍ സ്വാഗതവും അധ്യാപിക പി. പ്രഷീന നന്ദിയും ...
Education, Information

എടക്കാപറമ്പ് ജിഎല്‍പി സ്‌കൂളിലേക്കാവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നല്‍കി

എടക്കാപറമ്പ് ജിഎല്‍പി സ്‌കൂളില്‍ ഒരുകോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും 8.17 ലക്ഷം രൂപ വിനിയോഗിച്ച പദ്ധതിയിലൂടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നല്‍കി. പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഷംസു പിള്ളാട്ട് ഹെഡ്മിസ്ട്രസ് എന്നിവര്‍ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യില്‍, ചെയര്‍മാന്‍ പികെ സിദീഖ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.അനൂപ് , സികെ റഫീഖ്, ഇകെ ആലി മൊയ്തീന്‍ ,പൂക്കുത്ത് മുജീബ് സലീം പുള്ളാട്ട് ബഷീര്‍ അബ്ദുറഹിമാന്‍ അമീര്‍ ടി കെ സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു....
error: Content is protected !!