Tag: Gold seized

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പിടികൂടുന്ന അഞ്ചാമത്തെ കേസ്
Malappuram, Other

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പിടികൂടുന്ന അഞ്ചാമത്തെ കേസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 649 ഗ്രാം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ്സ്, സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ കോഴിക്കോട് എലത്തൂര്‍ സ്വദേശി ദിലൂപ് മിര്‍സ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 2 കാപ്‌സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ആസിഫ് റിയാസ് കുവൈറ്റില്‍ നിന്നെത്തിയത്. ദിലൂപ് മിര്‍സയുടെ പക്കല്‍ നിന്നും കാരിയര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന 100,000/ രൂപയും കണ്ടെടുത്തു. എയര്‍പോര്‍ട്ടിനകത്തുള്ള ആധുനിക എക്‌സറേ സംവിധാനങ്ങളും പരിശോധനകളും മറി കടന്ന് ഏയര്‍പോര്‍ട്ടിന് വെളിയിലെത്തിയ ആസിഫിനെ മലപ്പുറം ജില്ലാ പോലീസ് ...
Crime

സ്വർണം കടത്തിയ യാത്രക്കാരനും ഇയാളെ തട്ടിക്കൊണ്ടു പോകാൻ എത്തിയ കവർച്ചാ സംഘവും പിടിയിൽ

കരിപ്പൂർ : യു എ ഇ യിൽ നിന്ന് 1.157 കിലോ സ്വർണവുമായി എത്തിയ യാത്രക്കാരനും, അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ സംഘവും പോലീസ് പിടിയിലായി. അൽ ഐനിൽ നിന്നും എത്തിയ കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് 67 ലക്ഷം രൂപ വിലവരുന്ന 1.157 കിലോ സ്വർണം കടത്തിയത്. ഇയാൾ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്നെങ്കിലും പോലീസ് പിടിയിലായി. ഇയാളെ തട്ടിക്കൊണ്ട് പോകാനെത്തിയ വയനാട് സ്വദേശികളായ കെ.വി. മുനവിര്‍ (32), ടി. നിഷാം(34), ടി.കെ. സത്താര്‍ (42), എ. കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം (44), കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ എം. റഷീദ് (34) , സി.എച്ച്. സാജിദ് (36) എന്നിവരെയും പിടികൂടി. ഇയാൾ സ്വർണവുമായി വരുന്ന വിവരവും ഇദ്ദേഹ ത്തെ തട്ടിക്കൊണ്ടു പോകാൻ സംഘം വന്ന വിവരവും ചോർന്നു കിട്ടിയ മലപ്പുറം എസ് പി യുടെ നിർദേശ പ്രകാരം പോലീസിനെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരുന്നു. എയര്‍പോര്‍ട്ട്  Arrival Gate...
Crime

മുന്നിയൂരിൽ പോസ്റ്റ് ഓഫീസ് വഴി സ്വർണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ

തിരൂരങ്ങാടി : വിദേശപാഴ്സല്‍ വഴി സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നു കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. കൊച്ചിന്‍ ഫോറിന്‍ പോസ്റ്റോഫിസിലെ സൂപ്രണ്ട് അഷുതോഷാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്‍ ഷിഹാബില്‍ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ കുറിച്ച് ഡിആര്‍ഐക്ക് വിവരം ലഭിക്കുന്നത്. ഫോറിന്‍ പോസ്റ്റോഫിസിലെത്തുന്ന പാഴ്സലുകള്‍ ക്ലിയറന്‍സ് നല്‍കുന്ന ചുമതലയാണ് അഷുതോഷിന്. വിദേശത്ത് നിന്നയയ്ക്കുന്ന സ്വര്‍ണം അടങ്ങിയ പാഴ്സലുകളുടെ വിവരങ്ങള്‍ സംഘം അഷുതോഷിനു കൈമാറും. ഇതു മറ്റുദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ സുരക്ഷിതമായി ക്ലിയറന്‍സ് നല്‍കി അയയ്ക്കേണ്ട ഉത്തരവാദിത്തമായിരുന്നു അഷുതോഷിന്. കള്ളക്കടത്തു സംഘവുമായി അഷുതോഷിനുള്ള ബന്ധത്തിന്‍റെ തെളിവുകളും ഡിആര്‍ഐ ശേഖരിച്...
Information

കരിപ്പൂരില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കരിപ്പൂരില്‍ 863 ഗ്രാം സ്വര്‍ണമിശ്രിതവുമായി യുവാവ് കസ്റ്റംസ് പിടിയില്‍. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാത്രി അബുദാബിയില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ ഷമീം 45 ലക്ഷം രൂപ വില മതിക്കുന്ന 863 ഗ്രാം സ്വര്‍ണമിശ്രിതം മൂന്നു ക്യാപ്‌സുലുകളായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 60000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് ഷമീം കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ...
Crime

കരിപ്പൂരിൽ 3 കോടിയുടെ സ്വർണം പിടികൂടി; കടത്തിന് പല വഴികൾ

കരിപ്പൂരിൽ വൻ സ്വർണവേട്ട.ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിനുള്ളിലും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം അഞ്ചു വിത്യുസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. 11.01.2023ൽ എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നുo ഷാർജ വഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങൽ ഹംസ മകൻ അബ്ദുൽ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടർ പ്രിൻറർ സംശയത്തേതുടർന്ന് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവെക്കുകയുണ്ടായി .ആശിഖ് കൊണ്ടുവന്ന ബാഗ്ഗെജിന്റെ Xray പരിശോധനയിൽ അതിലുണ്ടായിരുന്ന പ്രിന്റ്റിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് തന്റെ...
Crime

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്: 1162 ഗ്രാം സ്വർണവുമായി ചെറുമുക്ക് സ്വദേശി പിടിയിൽ

കരിപ്പൂർ : കരിപ്പൂർ എയർ പോർട്ടിൽ 1162 ഗ്രാം സ്വർണമിശ്രിതം പിടികൂടി.തുടർച്ചയായ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലൂടെ ഡിസംബർ 30 നു പുലർച്ചെ ജിദ്ദയിൽ നിന്നുള്ള ഫ്ലൈറ്റ് നമ്പർ G9 454 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം ചെറുമുക്ക് സ്വദേശിയായ ജാഫർ സഹദ് ചോലഞ്ചേരി എന്ന വ്യക്ത്തിയിൽ നിന്നും 1162 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂൾ കസ്റ്റംസ് പിടികൂടി. ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും ആരംഭിച്ചു. സ്വർണക്കടത്തു തടയുന്നതിന്റെ ഭാഗമായി കസ്റ്റംസ് നിരീക്ഷണം ഊര്ജിതമാക്കിയിട്ടുണ്ട് . ...
Crime

അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച ഒരു കിലോ സ്വർണവുമായി 19 കാരി പിടിയിൽ

കരിപ്പൂർ : കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ദുബായില്‍ നിന്നാണ് സ്വര്‍ണവുമായി ഷഹല എത്തിയത്. അടിവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ ആയിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ആണ് പിടികൂടിയത്. ഷഹലയുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ സ...
Crime

വിക്സ് ബോട്ടിലിൽ സ്വർണം കടത്തിയ കരിപ്പൂർ സ്വദേശി പിടിയിൽ

വിക്സ് ബോട്ടിലിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കുവൈറ്റിൽ നിന്നെത്തിയ കരിപ്പൂർ സ്വദേശി നയാൻ കാസിം ആണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. വിക്സ് ബോട്ടിലിനുളളിൽ സ്വർണകമ്പികളാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വർണം കടത്താൻ പുതിയ വഴികളിലൂടെ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസും പിടിയിലായി. അബുദാബിയിൽ നിന്നെത്തിയ ഇയാളിൽ നിന്ന് 1014 ഗ്രാം സ്വർണം പിടികൂടി. ...
Crime

വസ്ത്രത്തിൽ മിശ്രിത രൂപത്തിൽ സ്വർണം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച 57കാരി കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണമിശ്രിതം വസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ തേച്ചു കടത്താൻ ശ്രമിച്ച 57 കാരി കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ. നിലമ്പൂര്‍ സ്വദേശിനി ഫാത്തിമ ആണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. 49.42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.വ്യാഴാഴ്ച രാവിലെ ആണ് ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഫാത്തിമ കരിപ്പൂരിൽ ഇറങ്ങിയത്. https://youtu.be/C6LJiToMlVc വീഡിയോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വസ്ത്രത്തിൽ മുഴുവൻ പേസ്റ്റ് രൂപത്തിൽ തേച്ചു പിടിപ്പിച്ചിരുന്നു ഫാത്തിമ. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽ വരെ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്ത...
Crime

കരിപ്പൂരിൽ വിമാന ജീവനക്കാരനിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്തു സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയിൽ നിന്നാണ്‌ ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകർ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്താൻ തുടങ്ങിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ...
Crime

അടിവസ്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ എയർ ഹോസ്റ്റസ് കരിപ്പൂരിൽ പിടിയിലായി

നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പി.ഷഹാന (30) ആണ് പിടിയിലായത്. കരിപ്പൂർ- അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണവുമായി എയർ ഹോസ്റ്റസ് പിടിയിൽ. എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച് 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽ നിന്നു കോഴിക്കോട്ടെ ത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽനിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടി കൂടിയത്. ഡപ്യൂട്ടി കമ്മിഷണർ ഡോ.എ സ്.എസ്.ശ്രീജു, സൂപ്രണ്ടുമാരായ സി.പി.സബീഷ്, എം.ഉമാദേവി, ഇൻസ്പെക്...
Kerala

കരിപ്പൂരിൽ സ്വർണ വേട്ട:1.52 കോടി രൂപയുടെ സ്വർണ്ണവും 7 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

3 യാത്രക്കാരിൽ നിന്നായി ഡി ആർ ഐ, എയർ ഇന്റലിജൻസ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദിൽ നിന്ന് 1005 ഗ്രാം സ്വർണം പിടികൂടി.ദോഹയിൽ നിന്നെത്തിയ മറ്റൊരു മലപ്പുറം സ്വദേശി ഹബീബ് റഹ്മാനിൽ നിന്ന് 1008 ഗ്രാം സ്വർണവും പിടികൂടി. ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫൈസലിൽ നിന്ന് 1940 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിലാക്കിയാണ് സ്വർണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 1.52 കോടി രൂപ മൂല്യം കണക്കാക്കുന്നു.ഇൻഡിഗോ വിമാനത്തിൽ ഷാർജയിലേക്ക് പോകനെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. ചെക്ക് ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. എ കിരൺ, ഡോ.എസ്.എ...
error: Content is protected !!