Tag: governor

മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര് തുടരുന്നു ; സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖം തിരിച്ചും ഹസ്തദാനം നല്‍കാതെയും ഇരുവരും, ഗവര്‍ണറുടെ ചായ സത്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala, Other

മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര് തുടരുന്നു ; സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖം തിരിച്ചും ഹസ്തദാനം നല്‍കാതെയും ഇരുവരും, ഗവര്‍ണറുടെ ചായ സത്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് തുടരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം മുഖം കൊടുക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറായില്ല. പിന്നാലെ ചായ സത്കാരം കൂട്ടത്തോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസത്കാരമാണ് ബഹിഷ്‌കരിച്ചത്. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് മന്ത്രിസഭയില്‍നിന്ന് ചായ സത്കാരത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയും ഗവര്‍ണറും ചടങ്ങിനിടെ തൊട്ടടുത്ത സീറ്റിലിരുന്നിട്ടും പരസ്പരം നോക്കുക പോലും ചെയ്തില്ല. ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. പിന്നാലെ മ...
Malappuram, Other

മുഖ്യമന്ത്രി ശ്രമിക്കുന്നത് ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാന്‍ ; ജോര്‍ജ് കുര്യന്‍

മലപ്പുറം : ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആരോപിച്ചു.ഗവര്‍ണ്ണറെ ആക്ഷേപിച്ച് പ്രകോപിപ്പിക്കാനാണ് എസ്.എഫ്.ഐ. ശ്രമിക്കുന്നത്.എസ് എഫ്.ഐ യെ ഇറക്കി ഗവര്‍ണ്ണറെ വിരട്ടാമെന്നത് സി.പിഎമ്മിന്റെ വ്യാമോഹമാണെന്നും, വിരട്ടിയാല്‍ വിരളുന്ന ആളല്ല ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി ജെ പി ജില്ലാ നേതൃയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത് അധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി എ, നാഗേഷ്, മേഖലാ ജന, സെക്രട്ടറി എം പ്രേമന്‍, വൈസ് പ്രസിഡന്റ് ടി.കെ.അശോക് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.. കെ.സുരേന്ദ്രന്‍, എന്‍.ശ്രീ പ്രകാശ്, ഗീതാ മാധവന്‍, ജില്ലാ ജന.സെക്രട്ടറിമാരായ പി, ആര്‍.രശ്മില്‍ നാഥ്,...
Breaking news, Other

ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയിലേക്ക് എ ഐ എസ് എഫ് മാര്‍ച്ച് ; സംഘര്‍ഷം, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തേഞ്ഞിപ്പാലം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് എ ഐ എസ് എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 'ഇത് സര്‍വകലാശാലയാണ് സംഘപരിവാര്‍ ശാലയല്ല ' എന്ന ബാനര്‍ ഉയര്‍ത്തി എത്തിയ എ ഐ എസ് എഫ് പ്രവര്‍ത്തകരെ പോലീസ് സംഘം തടയുകയായിരുന്നു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു തിരൂരങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംസ്ഥാന ജോ: സെക്രട്ടറി ഷിനാഫ്, വൈസ്: പ്രസിഡന്റ് ദര്‍ശിത്ത്, മീനുട്ടി ടി ടി,കെ അഖിലേഷ്, അതുല്‍ നന്ദന്‍, വാസില്‍, അര്‍ഷാദ്, മിഥുന്‍ പോട്ടോക്കാരന്‍ , കെ എസ് അഭിരാം,അനന്ത ജിത്ത്, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ...
error: Content is protected !!