Friday, October 16

Tag: Gunda

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിപ്പരിക്കേല്പിച്ചു
Breaking news, Crime

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിപ്പരിക്കേല്പിച്ചു

തിരൂരങ്ങാടി : അമിതവേഗതയിൽ കാർ ഓടിച്ചത് ചോദ്യം ചെയ്തതിന് യുവാക്കളെ കത്തി കൊണ്ട് അക്രമിച്ചതായി പരാതി. 3 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 11.40 ന് ചെറുമുക്ക് ജീലാനി നഗറിൽ വെച്ചാണ് സംഭവം. ചെറുമുക്ക് ഉദ്യാന പാതക്ക് സമീപത്ത് അമിത വേഗതയിൽ കാർ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട യുവാക്കൾ വണ്ടി നിർത്തിച്ച്, സമീപത്തെ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്‌ച ആയതിനാലും കുട്ടികൾ ഉൾപ്പെടെ റോഡിലുണ്ടാ കുമെന്നും പതുക്കെ പോകണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ കാർ ഓടിച്ചയാളുടെ സഹോദരൻ തടത്തിൽ കരീമും മറ്റൊരാളും വണ്ടിയിൽ കത്തിയും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നു പരിക്കേറ്റവർ പറഞ്ഞു. കൂടി നിന്ന ആളുകൾക്ക് നേരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. ചെറുമുക്ക് ജീലാനി നഗർ പങ്ങിണിക്കാടൻ അബ്ദു സമ ദിന്റെ മകൻ ഷാനിബ് 26), പറമ്പേരി ചെറീതിന്റെ മകൻ ഫായിസ് (3...
Crime

ഗുണ്ടാക്രമണം; യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.ഇന്ന് പുലർച്ചെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. അതിരാവിലെ ഷാൻ ബാബവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താൻ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ കസ്റ്റഡിയിൽ എടുത്തു.മരിച്ചെന്ന് കരുതിയ ഷാൻ ബാബുവിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രി വഴിമധ്യേ മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചു. ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുമാണ് യുവാവിനെ വകവരുത്തിയത്.നിരവധി ക്രി...