സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത കാറ്റും മഴയും ; മലപ്പുറമടക്കം വിവിധ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ; ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ള പാച്ചില്‍
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ത്തന്നെ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ള പാച്ചില്‍. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ മഴയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ഓഗസ്റ്റ് 5, 6 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര, അതിശക്തമായ...