പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍
കൊച്ചി : പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവും ഭര്‍ത്താവ് കൃഷ്ണരാജുമാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ്് പ്രതികളെ പിടികൂടിയത്.
ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശ്വേത നേരത്തെ ജോലി ചെയ്തിരുന്നു. രഹസ്യമായി നടത്തിയ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് ഇരുവരും പണം തട്ടിയത്. 30 കോടി രൂപയായിരുന്നു വ്യവസായിയില്‍ നിന്ന് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറിയ ശേഷം 10 കോടിയുടെ രണ്ട് ചെക്കുകള്‍ വീതം നല്‍കി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്ന് പറഞ്ഞു. പിന്നീട് വിവരം പൊലീസിന് കൈമാറി. പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 10 കോടി...