Tag: human right commission

കുരിശുമല പുതുവലിലെ ഗതാഗതദുരിതം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kerala, Other

കുരിശുമല പുതുവലിലെ ഗതാഗതദുരിതം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഇടുക്കി: കുരിശുമല പുതുവലിലെ 55 കുടുംബങ്ങൾ 50 വർഷത്തിലധികമായി വഴിയില്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇടുക്കി ജില്ലാ കളക്ടർ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രദേശവാസികൾക്ക് രോഗം വന്നാൽ തോളിൽ ചുമന്നാണ് റോഡിൽ എത്തിക്കുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് കുരിശുമല പുതുവൽ. തോട്ടം തൊഴിലാളികളും കൃഷിപണിക്കാരും കർഷകരുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു എസ്റ്റേറ്റുകൾ കടന്നു പോയാൽ മാത്രമേ കുരിശുമല പുതുവലിലെത്താൻ സാധിക്കുകയുള്ളൂ. ഇവിടേയ്ക്കുള്ള ഒരു കിലോമീറ്റർ ദൂരം കുത്തനെയുള്ള ഇറക്കവും കയറ്റവുമാണ്. ചെറിയൊരു നടപ്പാത മാത്രമാണ് ഇവിടെയുള്ളത്. ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണത്തിനുള്ള സാധന സാമഗ...
Calicut, Kerala, Other

ഡയാലിസിസ് രോഗിയെ ആശുപത്രിയിലെത്തിക്കാനാവാതെ വഴി മുടക്കി : മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

കോഴിക്കോട് : കിഡ്നി രോഗിയെ വാഹനത്തിൽ ഡയാലിസിസിന് കൊണ്ടുപോകാൻ തടസം സൃഷ്ടിച്ച് വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി വാഹനഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തിരമായി ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. വാഹനഗതാഗതം തടസപ്പെടുത്തരുതെന്ന കൊയിലാണ്ടി മുൻസിഫ് കോടതിയുടെ വിധി ഉണ്ടായിരിക്കെയാണ് ചേമഞ്ചേരി തുവക്കോട് വടക്കെ വളപ്പിൽ മിഥുൻ വഴി തടസ്സപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. തുവക്കോട് സ്വദേശി സുജേഷാണ് പരാതിക്കാരൻ. സുജേഷിന്റെ ഭാര്യയുടെ ഡയാലിസിസാണ് മുടക്കുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് മിഥുൻ. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വഴിയിലുണ്ടായ തടസ്സം നീക്കാൻ ശ്രമിച്ചപ്പോൾ മിഥുൻ ബഹളമുണ്ടാക്കിയെന്നും തുടർന്ന് ഭാര്യയുടെ രോഗം മൂർച്ഛിച്ചെന്നും പരാ...
Kerala, Other

വന്ദേഭാരത് ട്രെയിന്‍ ; ഹ്രസ്വദൂര ട്രെയിന്‍ യാത്രക്കാരുടെ മനുഷ്യാവകാശങ്ങള്‍ കവരുന്നതായി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതു കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ്. പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍15 ദിവസത്തിനകം യാത്രാകേശം പരിശോധിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെ ദിവസേനെ ട്രെയിനുകളെ ആശ്രയിക്കുന്ന ആയിരകണക്കിന് യാത്രക്കാരാണ് കഴിഞ്ഞ രണ്ടു മാസമായി ദുരിതത്തിലായത്. സമയത്തിന് എത്താന്‍ കഴിയാത്തതിന് പുറമേ ട്രെയിനുകളില്‍ യാത്രക്കാര്‍ ബോധരഹിതരായി വീഴുന്നു. ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വൈകിട്ട് 3.50 ന് കോഴിക്കോടെത്തുന്ന പരശുറാം 5 നാണ് പുറപ്പെടുക. ട്രെയിന്‍ വിടാറാകുമ്പോള്‍...
Other

പലപ്പോഴും പോലീസ് പരുഷമായി പെരുമാറുന്നു ; വാഹന പരിശോധനക്കിടയിൽ മാന്യമായി പെരുമാറാൻ പോലീസിന് നിർദ്ദേശം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് : വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പലപ്പോഴും പോലീസ് പരുഷമായി പെരുമാറുന്നുണ്ടെന്ന് കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ നിന്നും വ്യക്തമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. വാഹന പരിശോധനാ സമയത്ത് വാഹനത്തിന്റെ രേഖകളുടെയോ , ലൈസൻസിന്റെയോ പകർപ്പ് മാത്രമാണ് ഹാജരാക്കുന്നതെങ്കിൽ ഒരു കാരണവശാലും വാഹനം പിടിച്ചുവയ്ക്കുരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നിശ്ചിത സമയ പരിധിക്കുള്ളിൽ രേഖകളുടെ അസൽ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. പരിശോധനാ വേളയിൽ രേഖകൾ ഇല്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലംഘിച്ചതിനെതിരെ പൊതു പ്രവർത്തകനായ മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണ...
Kerala, Other

സർക്കാർ നോട്ടീസിൽ ഭീഷണി കലർന്ന ഭാഷ വേണ്ട : മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് : നികുതി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ട് നഗരസഭകളും പഞ്ചായത്തും പൊതുജനങ്ങൾക്ക് നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന ഭീഷണിയുടെ സ്വരം കലർന്ന ഭാഷയിൽ കാലികമായ മാറ്റങ്ങൾ വരുത്തി കാര്യ മാത്ര പ്രസക്തമായി തയ്യാറാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഇത്തരം നോട്ടീസുകൾ പൊതുജനങ്ങളെ പ്രകോപിപ്പിക്കുമെന്നും നോട്ടീസിലെ പ്രയോഗങ്ങൾ വളരെ വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയതാണെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മാപ്പപേക്ഷയുടെ പ്രയോഗത്തിലും മറ്റും സർക്കാർ കാലോചിതമായ പരിഷ്ക്കാരങ്ങൾ വരുത്തിയ സാഹചര്യത്തിൽ ഇത്തരം നോട്ടീസുകളിലും മാറ്റം വരുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കുഴൽമന്ദം ഗ്രാമപഞ്ചായത്ത് വീട്ടു നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണെന്ന് പരാതി...
Calicut, Kerala, Other

ഡ്രൈവിംഗ് വിദ്യാര്‍ത്ഥി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവം : വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് നല്‍കിയില്ല ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗോവിന്ദപുരം എരവത്ത് വി. കെ, കൃഷ്ണമേനോന്‍ പാര്‍ക്കില്‍ സന്നദ്ധ സേവനം നടത്തുന്നവരുടെ ഇരുചക്ര വാഹനങ്ങള്‍ കാര്‍ ഡ്രൈവിംഗ് പഠിക്കാനെത്തിയ സ്ത്രീ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ വാഹനങ്ങള്‍ കേടുപാടു തീര്‍ത്ത് നല്‍കിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 767/23 നമ്പര്‍ കേസിന്റെ തല്‍സ്ഥിതി പതിനഞ്ചു ദിവസത്തിനകം അറിയിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 ന് കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കുതിരവട്ടം മൈലമ്പാടി സ്വദേശി കെ. പ്രേമരാജന്റെയും ഗോവിന്ദപുരം സ്വദേശി എം. കെ. അനില്‍കുമാറിന്റെയും വാഹനങ്ങളാണ് തകര്‍ന്നത്. ജൂണ്‍ ഇരുപതിന് രാവിലെ ആറിനാണ് സംഭവം. പരാതിക്കാരുടെ സ്‌കൂട്ടറും ബൈക്കുമാണ് തകര്‍ന...
Malappuram, Other

മലപ്പുറത്ത് അധ്യാപികയുടെ വസ്ത്ര ധാരണം കാരണം വിദ്യാര്‍ത്ഥികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ല ; സ്‌കൂളിലെ വസ്ത്രധാരണ തര്‍ക്കത്തിന് പരിഹാരം കണ്ട് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്‌കൂളിലുണ്ടായ വിവാദങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് രമ്യമായി പരിഹരിച്ചു.കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും വെടിനിര്‍ത്തലുണ്ടായത്. എടപ്പറ്റ സി കെ എച്ച് എം ജി എച്ച് എസ് സ്‌കൂളിലാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിന്‍സ് ധരിക്കുന്നതു കാരണം കുട്ടികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകര്‍ക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് അധ്യാപിക കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയില്‍ പരിഹാരം കാണാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് ഉപഡയറക്ടര്‍ (ഡി ഡ...
Kerala, Other

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വയോധികന് ചികിത്സ ഉറപ്പാക്കി

കോഴിക്കോട് : അതിതീവ്ര ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട എലത്തൂർ സ്വദേശി അറക്കൽ പാച്ചർ (78) എന്നയാളെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ജില്ലാ സാമൂഹീക നീതി ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്യുമ്പോൾ നരിക്കുന്നി പാറന്നൂർ അത്താണി അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നും റിപ്പോർട്ടിലുണ്ട്. കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. എലത്തൂർ കൗൺസിലർ മനോഹരൻ മങ്ങാറിയിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. അറക്കൽ പാച്ചർ ഭക്ഷണം കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചാണ് പരാതി നൽകിയത്. അനാഥാലയത്തിലേക്ക...
Local news, Other

മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു: മുന്നിയൂരിലെ നിർദ്ധന സഹോദരങ്ങൾക്ക് ഭൂമി തിരികെ ലഭിച്ചു

തിരൂരങ്ങാടി: കാഴ്ചക്കുറവുള്ള സഹോദരിക്കും മാനസിക തകരാറുള്ള സഹോദരനും അർഹതപ്പെട്ട ഭൂമിയിൽ ബന്ധുക്കൾ നടത്തിയ കൈയേറ്റം മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് ഒഴിപ്പിച്ച് ഭൂമി പരാതിക്കാർക്ക് കൈമാറി. മുന്നിയൂർ വെളിമുക്ക് പടിക്കൽ പൂവാട്ടിൽ കെ. ഹാജറക്കും സഹോദരനുമാണ് അവർക്ക് അർഹതപ്പെട്ട ഭൂമി ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ ആധാരം തിരൂരങ്ങാടി തഹസിൽദാർ ഈ മാസം 16 ന് ഹാജറക്ക് കൈമാറി. തിരൂരങ്ങാടി താലൂക്കിലെ മുന്നിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 07, റീസർവേ 158/8 ഉൾപ്പെട്ട 7. 68 സെൻ്റ് സ്ഥലമാണ് ഹാജറക്കും സഹോദരനും ലഭ്യമായത്. ഈ ഭൂമിയിൽ ബന്ധുക്കൾ വ്യാജരേഖ ചമച്ച് നികുതി അടച്ച് പട്ടയം നേടിയതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ...
Kerala, Other

അധ്യാപകര്‍ ചേരിതിരിഞ്ഞു: സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലിനെതിരെ അധ്യാപികമാര്‍ സമര്‍പ്പിച്ച പരാതിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം ഉപമേധാവി നേരിട്ട് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം ഉപമേധാവിക്കാണ് കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. തൃശൂര്‍ പാടൂര്‍ എ .ഐ .ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികമാരായ പി.എം. സബൂറാ , ഇ.വി. നൗഷിയ എന്നിവര്‍ നല്‍കിയ പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന സജ്‌ന ഹുസൈനെതിരെയാണ് പരാതി. സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കേസില്‍ പിരിച്ചുവിട്ടതോടെയാണ് അധ്യാപകര്‍ക്ക് ഇടയില്‍ ചേരിതിരിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ഉപമേധാവി കമ്മീഷനെ അറിയിച്ചു. ക്യത്യനിര്‍വഹണത്തിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയിരുന്ന സജ്‌ന ഹുസൈന്‍ ചില രേഖകള്‍ പോലീസിനും ആര്‍.ഡി .ഡി. ഓഫീസിനും...
Kerala

ഭാര്യമാര്‍ക്ക് കുടുംബ പെന്‍ഷന്‍ വീതിച്ചു നല്‍കണമെന്ന് ജീവനക്കാരന്‍, പറ്റില്ലെന്ന് സര്‍ക്കാര്‍

പാലക്കാട് : രണ്ട് ഭാര്യമാർക്കായി കുടുംബ പെൻഷൻ വീതിച്ചു നൽകാനാവില്ലെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കും കേരള സർവീസ് റൂൾസ് ചട്ടങ്ങൾ ബാധകമാണെന്ന് സർക്കാർ അറിയിച്ചു. തന്റെ മരണ ശേഷം ലഭിക്കുന്ന കുടുംബപെൻഷൻ ആദ്യ ഭാര്യയ്ക്കും രണ്ടാം ഭാര്യയ്ക്കുമായി അൻപതു ശതമാനം വീതിച്ച് നൽകണമെന്ന മുൻ ജീവനക്കാരൻ്റെ ആവശ്യം സർക്കാർ തള്ളി. മുൻ ജീവനക്കാരൻ സമർപ്പിച്ച ഹർജിയിൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാരിന്റെ വിശദീകരണം. 2022 ഫെബ്രുവരിയിൽ താൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകിയെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചതായി പരാതിക്കാരനായ എം. ഷംസുദ്ദീൻ പറഞ്ഞു. തന്റെ ആദ്യഭാര്യ സർവീസിൽ ഉണ്ടായിരുന്നതുകൊണ്ട് പെൻഷൻ ലഭിക്കുന്നുണ്ടെന്നും ഇതിന് പുറമെയാണ് ഫാമിലി പെൻഷൻ ലഭിക്കേണ്ടതെന്നും പരാതിയ...
error: Content is protected !!