Tag: Inspection

ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി
Malappuram, Other

ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി

മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. 332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകള്‍ക്കും 23 കൂള്‍ബാറുകള്‍ക്കും അഞ്ച് കാറ്ററിംഗ് സെന്ററുകള്‍ക്കും, 13 ബേക്കറികള്‍ക്കും രണ്ട് ഐസ്പ്ലാന്റുകള്‍ക്കും നോട്ടീസ് നല്‍കി. ...
Kerala, Malappuram

വിലക്കയറ്റം: വിപണിയിൽ പരിശോധന കർശനമാക്കി പൊതുവിതരണ വകുപ്പ് ; 95 കടകളില്‍ നടത്തിയ പരിശോധനയില്‍ 51 ഇടങ്ങളില്‍ ക്രമക്കേടുകൾ

മലപ്പുറം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന നടത്തി. പലചരക്ക്, പഴം-പച്ചക്കറി, മത്സ്യ-മാംസ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 95 കടകളില്‍ നടത്തിയ പരിശോധനയില്‍ 51 ഇടങ്ങളില്‍ ക്രമക്കേടുകൾ കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. കൂട്ടിലങ്ങാടിയിൽ നടത്തിയ പരിശോധനക്ക് ജില്ലാ സപ്ലൈ ഓഫീസർ എൽ മിനി നേതൃത്വം നൽകി. പെരിന്തൽമണ്ണ താല...
Kerala, Malappuram

നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാകളക്ടര്‍

മലപ്പുറം : അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാകളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍. ജില്ലയില്‍ പച്ചക്കറിയുള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങള്‍ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ജില്ലയില്‍ പലസ്ഥലങ്ങളിലും പല വിലയാണ് നിലവിലുള്ളതെന്ന കാര്യ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത് ഏകീകരിക്കാന്‍ നടപടി സ്വീകരിക്കും. എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കും. താലൂക്ക് തലത്തില്‍ രൂപീകരിച്ച റവന്യൂ, ഭക്ഷ്യവകുപ്പ്, പൊലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ പരിശോധന വ്യാപകമാക്കും. മൊത്ത വ്യാപാര കേന്ദ്രങ്ങളിലേയ...
Health,, Information

ഭക്ഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന ; പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി

പൊന്നാനി : പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സഫ ഹോട്ടല്‍, നിളയോരപാതയിലുള്ള ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി. മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. വൃത്തിഹീനവും ശുദ്ധിയില്ലാത്തതുമായ വെള്ളമുപയോഗിച്ചുള്ള സോഡ, കുലുക്കി സര്‍ബത്ത് മുതലായവയുടെ വില്‍പ്പന നഗരസഭാ പരിധിയില്‍ നിരോധിച്ചു. പൊന്നാനി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പി.വി സുബ്രഹ്‌മണ്യന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനീത, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മോഹന...
error: Content is protected !!