Tag: Intuc

ഉമ്മന്‍ ചാണ്ടി വിടപറഞ്ഞിട്ട് ഒരു വര്‍ഷം ; പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും
Local news

ഉമ്മന്‍ ചാണ്ടി വിടപറഞ്ഞിട്ട് ഒരു വര്‍ഷം ; പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും

പരപ്പനങ്ങാടി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പരപ്പനങ്ങാടിയില്‍ ഐ.എന്‍.ടി.യു. സി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി. കാദര്‍ ഉദ്ഘാടനം ചെയ്തു അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഇ ബാലഗോപാലന്‍, തട്ടാന്‍കണ്ടി ഫാറൂഖ്, കെ.എം ഭരതന്‍, രാമകൃഷണന്‍ ,വീരമണി പുരപ്പുഴ,ശിവദാസന്‍ ചെട്ടിപ്പടി, നൗഫല്‍ ചെട്ടിപ്പടി ,കെ സിദ്ധിഖ്, മനു അമ്പാടി, മാണിയാളത്ത് സുബീഷ് എന്നിവര്‍ സംസാരിച്ചു. ...
Local news, Other

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുതി ജീവനക്കാര്‍

തിരൂരങ്ങാടി സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് നടത്തിയ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുത ബോഡിലെ ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഡിവിഷന്‍ തലത്തില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. തിരുരങ്ങാടി ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ഐക്യദാര്‍ഡ്യ സദസ് കേരള ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ഗഡു ഡിഎ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ടങ്കില്‍ വൈദ്യുത ബോഡ് ജീവനക്കാര്‍ക്ക് 5 ഗഡു ക്ഷാമബത്ത കിട്ടാനുണ്ട്. അതുപോലെ ലീവ് സറണ്ടറില്ല . പ്രമോഷന്‍ ഇല്ല, നിയമനമമില്ല. സാമ്പത്തീകമായും തകര്‍ത്തിരിക്കുന്നു. പിടിപ്പ് കേടിനാല്‍ കൂടിയ വിലക്ക് കറന്റ് വാങ്ങേണ്ട ഗതികേടും ഇടത് ഭരണത്തില്‍ ഉണ്ടായിയെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ന്യായമാണ്. ഇടത് ജീവനക്കാര്‍...
Kerala, Local news, Malappuram

ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ പ്രതിഷേധവുമായി സംയുക്ത സമര സമിതി ; അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം

തിരൂരങ്ങാടി : സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ സംയുക്ത സമര സമിതി പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോപനം രേഖപ്പെടുത്തി. ആഗസ്റ്റ് 20 മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യുണിയനുകള്‍ ചേര്‍ന്ന സംയുക്ത സമരസമിതി സംസ്ഥാനത്തെ എല്ലാ എല്‍പിജി പ്ലാന്റുകളിലും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സിഐടിയു പ്രസിഡണ്ട് അഡ്വ.കെ.ടി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി യൂണിയന്‍ പ്രസിഡണ്ട് ഹരിദാസന്‍ സി. കെ. അധ്യക്ഷത വഹിച്ചു. സിഐടിയു സെക്രട്ടറി അജയന്‍ കൊളത്തൂര്‍ ഐഎന്‍ടിയുസി സെക്രട്ടറി അഷ്‌റഫ് ബിഎംഎസ് സെക്ട്ടറി റിജു, പ്രസിഡണ്ട് പ്രദീപ് എന്നിവര്‍ സംസാരിച്ചു. ...
Other

തപാൽ പണിമുടക്ക് 10 ന്; വാഹന ജാഥക്ക് സ്വീകരണം നൽകി

തിരൂരങ്ങാടി: തപാൽ മേഖലയിലെ സ്വകാര്യ വൽക്കരണത്തിന് എതിരെ ജീവനക്കാരുടെ സംയുക്ത സമര സമിതി 10 ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണർത്ഥമുള്ള വാഹന ജാഥ രണ്ടാം ദിവസം തിരൂരങ്ങാടി യിൽ നിന്ന് ആരംഭിച്ചു. രാവിലെ 10 ന് ചെമ്മാട് നിന്നാണ് തുടക്കം കുറിച്ചത്. ഡി സി സി ജനറൽ സെക്രട്ടറി ഒ.രാജൻ ഉദ്‌ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ പ്രസിഡന്റ് അഡ്വ. സി. ഇബ്രാഹീം കുട്ടി അധ്യക്ഷം വഹിച്ചു. സനൂപ്, മോഹൻദാസ്, എ വി.ശറഫലി, പ്രേമ കുമാർ, ജാഥ ക്യാപ്റ്റൻ മാരായ ടി.രാജേഷ്, കെ.പി.ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സംഘടന പ്രതിനിധികൾ ജാഥാ നായകരെ ഹാരാർപ്പണം നടത്തി. കോട്ടക്കൽ, വളാഞ്ചേരി, പൊന്നാനി എന്നിവിടങ്ങളിലെ സ്വീകരണ ങ്ങൾക്ക് ശേഷം തിരൂരിൽ സമാപിച്ചു. തപാൽ മേഖലയുടെ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളെ സംരക്ഷിക്കുക, റയിൽവേ മെയിൽ സർവിസ് (ആർ എം എസ്) നിർത്തലാക...
error: Content is protected !!