
മലപ്പുറം : കെഎസ്ആര്‍ടിയില്‍ കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയൂസി ജില്ലാ പ്രസിഡന്റ് നസീര്‍ അയമോന്‍, ജില്ലാ ട്രഷറര്‍ ദിലീപ് കുമാര്‍ കെകെ വിവിധ യൂണിറ്റുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത യൂണിയന്‍ അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു. യാത്രയയപ്പ് യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് കെപി ഉത്ഘാടനം ചെയ്തു. യൂണിയന്‍ അംഗങ്ങള്‍ക്കുള്ള ക്ഷേമ നിധി ചെക്കുകളും, ഉപഹാരങ്ങളും കെപിസിസി സെക്രട്ടറി വി ബാബുരാജ് വിതരണം ചെയ്തു.
വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ഇ ടി ഗംഗാധരന്‍ അധ്യക്ഷം വഹിച്ചു കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അജയകുമാര്‍. ഡി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി സി വേലായുധന്‍ കുട്ടി ഐഎന്‍ടിയൂസി മലപ്പുറം ജില്ലാ പ്രസിഡന്റ് വി പി ഫിറോസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഭാഷിണി, പിഎസ് സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍, വാട്ടര്‍ അതോറിറ്റി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ദീപു,മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇസ്ഹാക്ക് ആനക്കയം, വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ഭാരവാഹികളായ ഷൗക്കത്ത് മണ്ണാര്‍ക്കാട്, മനോജ് ലാക്കയില്‍, സന്തോഷ് പാലക്കാട്, ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബഷീര്‍ പറച്ചിക്കോട്ടില്‍,കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്‍ പി ബാലസുബ്രമണ്യന്‍,മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഖാദര്‍ മേല്‍മുറി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷിന, പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി കെ സുരേന്ദ്രന്‍, ഷിഹാബുല്‍ ഹഖ്, ഷാജി സഞ്ജയ്.എന്‍ ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂണിയന്‍ അംഗങ്ങളില്‍ നിന്നും ഹയര്‍സെക്കന്ററി, എസ് എസ് എല്‍ സി പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അജയകുമാര്‍ ഡി, ഷൗക്കത്തു മണ്ണാര്‍ക്കാട്,മനോജ് ലാക്കയില്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. സെല്‍വരാജ് എം ആര്‍ സ്വാഗതവും ശിവദാസ് സി കെ നന്ദിയും പറഞ്ഞു