Tag: Jidha

തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചു
Gulf, Obituary

തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചു

തിരൂരങ്ങാടി : കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ പാട്ടാളത്തിൽ സുനിൽ കുമാർ (48) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പിതാവ്: രാജൻ. മാതാവ്: ദാക്ഷായണി. ഭാര്യ: ഷൈനി. മക്കൾ: വൈഷ്ണവ്, വൈശാഖ്. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ ആറിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
Information

നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ജിദ്ദയിൽ ആത്മഹത്യ ചെയ്തു

ജിദ്ദ: ഫൈനൽ എക്സിറ്റിൽ നാളെ (ഞായർ) നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിനെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീർ (39) ആണ് മരിച്ചത്. 16 വർഷത്തോളമായി ജിദ്ദയിൽപ്രവാസിയായിരുന്ന ഇദ്ദേഹം ഒരു 2) മ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹത്തിന് കുറച്ചു കാലമായി കടുത്ത മൈഗ്രൈൻ ഉണ്ടാവാറുണ്ടെന്നും അതിനുള്ള ചികിത്സയിലുമായിരുന്നെനും സുഹൃത്തുക്കൾ അറിയിച്ചു. എന്നാൽ മരണകാരണം വ്യക്തമല്ല. പൊലീസെത്തി മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരേതനായ അരിക്കൻ കോയയാണ് പിതാവ്, മാവ്, മുരിയെങ്ങലത്ത് ആമിന, ഭാര്യ ഫൗസിയ മക്കൾ ദിൽന (12), ദിയ ഫാത്തിമ (രണ്ടര), സഹോദരങ്ങൾ: അബ്ദുൽ സുനീർ, അലി അക്ബർ ...
Gulf

സൗദിയിൽ കോവിഡിന് പുതിയ വകഭേദം; വാക്സിനെടുക്കാത്തവർക്ക് രോഗസാധ്യതയെന്ന് ആരോഗ്യമന്ത്രാലയം

ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കോവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ അത് രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി. രോഗപ്രതിരോധത്തിനനുസരിച്ച് വ്യക്തികളില്‍ ഇതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. അടുത്ത കാലയളവില്‍ ഇത്തരം രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. രാജ്യത്തിന്റെ വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും നിരവധി പേര്‍ ചികിത്സ തേടി എത്താന്‍ തുടങ്ങിയിട്ടുണ്ട്.കോവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരില്‍ കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്.ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുട...
Accident, Breaking news

ബുറൈദക്കടുത്ത് വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് മരിച്ചത്. ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അല്‍റാസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്. ...
Crime

വിമാനമിറങ്ങിയതിനു പിന്നാലെ കാണാതായി; അജ്ഞാത സംഘത്തിന്‍റെ മര്‍ദനമേറ്റ പ്രവാസി മരിച്ചു

മലപ്പുറം: വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ കാണാതായ പ്രവാസി യുവാവ് അജ്ഞാത സംഘത്തിന്റെ മർദനമേറ്റ് മരിച്ചു. ജിദ്ദയിൽ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലാണ് (42) മരിച്ചത്. റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞ് അജ്ഞാതനാണ് ജലീലിനെ പെരിന്തൽമണ്ണ യിലെ ആശുപത്രിയിലെത്തിച്ചത്.  ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച അജ്ഞാതന്‍ അബ്ദുല്‍ ജലീലിന്‍റെ ഭാര്യയെ നെറ്റ് ഫോണിൽ വിളിച്ചറിയിച്ചു. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നു പോയി. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ 15ആം തിയ്യതി ജിദ്ദയില്‍ നിന്ന് എത്തുമെന്നാണ് അബ്ദുല്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പുറപ്പെടാനിരുന്നപ്പോള്‍ സുഹൃത്തിന്റെ വണ്ടിയില...
Gulf

അവധി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളിയെ ജിദ്ധയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഒരു മാസം മുമ്പ് സഊദിയിലേക്ക് മടങ്ങിയെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ മുനമ്പത്തകത്ത് പരേതനായ ഹംസ മകൻ സുബൈർ (55) നെയാണ് മക്കയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അനുമാനം. 25 വർഷത്തോളമായി മക്കയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നു അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: മുംതാസ് കോഴിക്കോട്. മക്കൾ: മഅസൂം (അബുദാബി), മിർസ, മുബാരിസ (ഇരുവരും ദുബൈ), മുഹിസ് (വിദ്യാർഥി). സഹോദരങ്ങൾ: ജമാൽ (ദുബൈ), അബ്ദുൽ വാഹിദ് റിയാദ് (പി.സി.ഡബ്ല്യു.എഫ് സഊദി നാഷനൽ കമ്മിറ്റി പ്രവർത്തക സമിതി അംഗം). ...
Gulf, Obituary

ജിദ്ധയിൽ നിര്യാതനായി

തിരൂരങ്ങാടി: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ് പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടിയുടെ മകൻ സാഹിർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ഒമ്പത് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. ഭാര്യ : കുറ്റിക്കാട്ടിൽ കാരാട്ട് സുൽഫിയമക്കൾ :മുഹമ്മദ് അജ്മൽ, റാശിദ തസ്നി, ശമ്പ്ന ഫർഹാന, ശംന ശെറിൻ.മരുമകൻ: മുഹമ്മദ് റാഫിമാതാവ് : ചോലക്കൻ സഫീസസഹോദരങ്ങൾ : മജീദ് , അബ്ദു സമദ് , ഫൈസൽ, ആസിയ.മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും ...
Accident, Gulf

മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി: മദീന സന്ദർശനം കഴിഞ്ഞു മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ജിദ്ധ റാബിഖിൽ ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ എ ആർ നഗർ പുകയൂർ കുന്നത്ത് സ്വദേശി കൊളക്കാടൻ കുഞ്ഞീതു മുസ്ലിയാരുടെ മകൻ  അബ്ദുൽ റഊഫ് ​ (37) ആണ് മരിച്ചത്​.ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തിൽ പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യ മാതാവ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ച റൗഫ് എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവിസിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞീതു മുസ്‌ലിയാർ, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മക്കൾ, ഭാര്യ ജുബൈറിയ. ഫാത്തിമ ജുമാന, ഫാത്തിമ തൻസ, ഹംസ അസീം . ...
Accident, Gulf

മദീന സന്ദർശിച്ചു മടങ്ങവേ വാഹനം ഒട്ടകത്തിൽ ഇടിച്ചു പാണ്ടിക്കാട് സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.ഒട്ടകത്തിലിടിച്ച കാർ മറിഞ്ഞ് പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്. മൃതദേഹം റാബഖ് ആശുപത്രി മോർച്ചറിയിലിൽ സൂക്ഷിക്കിയിരിക്കുകയാണ്. സാരമായി പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ, ഭാര്യാ മാതാവ്, എ.ആർ. നഗർ പുകയൂർ കുന്നത്ത് സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നീ മൂന്ന് പേരെ ജിദ്ദയിലെ ഒബ്ഹൂർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവർ റാബഗ് ആശുപത്രിയിയിലും ചികിത്സ തേടി. മദീനയിൽനിന്നും ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതമാണ് ഇവർ മദീനയിലേക്ക് പോയത്. ജിദ്ദയിൽനിന്നുള്ള കുടുംബവും ജിസാനിൽ നിന്നുള്ള മറ്റൊരു കുടുംബവും ഒരുമിച്ചായിരുന്ന...
error: Content is protected !!