Tag: Jiffri muthukkoya thangal

കൈവെട്ട് പരാമർശം: ലീഗ് പ്രവർത്തകന്റെ പരാതിയിൽ എസ്കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു
Breaking news, Malappuram

കൈവെട്ട് പരാമർശം: ലീഗ് പ്രവർത്തകന്റെ പരാതിയിൽ എസ്കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു

മലപ്പുറം : പ്രസംഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവിനെതിരെ ലീഗ് പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തിരൂരങ്ങാടി മുന്നിയൂർ കളത്തിങ്ങൾപാറ സ്വദേശിയും പൊതു പ്രവർത്തകനുമായ അഷ്റഫ് കളത്തിങ്ങൾപാറ എന്ന കൊളത്തിങ്ങൾ അശ്രഫിന്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 11 ന് രാത്രി മലപ്പുറത്ത് നടന്ന പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്. Skssf മുപ്പത്തഞ്ചാം വാർഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താർ പന്തല്ലൂർ വിവാദ പരാമർശം നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേൽപ്പിക്കാനും ആര് വന്നാലും ആ കൈകൾ വെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകന്മാർ ഉണ്ടാകുമെന്നായിരുന്നു പ്രസംഗം. ഇ...
Other

സമസ്ത ഉലമാ സമ്മേളനം വിജയിപ്പിക്കും: ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി: പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിന് പണ്ഡിതരെ സജ്ജമാക്കുന്നതിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ പ്രഖ്യാപിച്ച ഉലമാ സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന തല സംഗമം തീരുമാനിച്ചു. തിരുനബിയും അനുചരന്മാരും പിന്‍ഗാമികളും കാണിച്ചുതന്ന പാതയില്‍ നിന്നും തെന്നി മാറി ചിലപുത്തനാശയക്കാര്‍ രംഗത്ത് വന്നപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനും പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണവും ലക്ഷ്യമാക്കിയാണ് 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രുപീകൃതമായത്. ഒരു നൂറ്റാണ്ടടുക്കുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്നും സംഗമം അഭിപ്രായപ്പെട്ടുപ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷന...
Kerala

ഏക സിവില്‍കോഡ്; സമസ്ത സിപിഎമ്മുമായി സഹകരിക്കും, സെമിനാറില്‍ പങ്കെടുക്കും : ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കേരളത്തില്‍ ഈ വിഷയത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സിവില്‍ കോഡ് വിഷയത്തില്‍ കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസലിം ലീഗുമായും കോണ്‍ഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലതരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളില്‍ സഹകരിക്കാനാണു തീരുമാനമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഏകസിവില്‍ കോഡില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും....
Other

വാഫി കലോത്സവം നാളെ ആരംഭിക്കും; പങ്കെടുക്കരുതെന്ന് സമസ്ത, മത്സരിച്ച് പോസ്റ്റിട്ട് ലീഗ് നേതാക്കൾ

ലീഗിനെ പ്രതിസന്ധിയിലാക്കി സമസ്തയുടെ പുതിയ സ‍ർക്കുല‍ർ. കോഴിക്കോട്ട് ഈ മാസം 20, 21 ( നാളെയും മറ്റന്നാളും) തീയ്യതികളിൽ നടക്കുന്ന വാഫി കലോൽസവുമായി സഹകരിക്കരുതെന്ന് സമസ്ത പോഷകസംഘടനകൾക്ക് നിർ‍ദ്ദേശം നൽകി. ലീഗിന്‍റെയും പാണക്കാട് കുടുംബത്തിന്‍റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഹക്കിം ഫൈസി ആദൃശ്ശേരിയാണ് കലോൽസവത്തിന്‍റെ സംഘാടക‍ന്‍. വാഫി കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹ വിലക്ക് അടക്കം സമസ്ത നി‍ർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കത്തതിനെച്ചൊല്ലിയാണ് തർക്കം. ലീഗാണ് ആദൃശ്ശേരിക്ക് പിന്നിലെന്നാണ് സമസ്ത കരുതുന്നത്. എന്നാൽ സമസ്തയുടെ വിലക്ക് മാനിക്കാതെ സാദിഖലി തങ്ങൾ, പാണക്കാട് മുനവ്വറലി തങ്ങൾ, അബ്ബാസലി തങ്ങൾ റശീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പാണക്കട്ടെ ഭൂരിഭാഗം പേരും കലോത്സവത്തിന് ആശംസ നേർന്ന് പോസ്റ്റിട്ടു. കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം മുതൽ, ലീഗിന്റെയും മുഴുവൻ പോഷക സംഘടനകളുടെയും ചെറുതും ...
Other

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ (13-04)  തുടക്കം.  സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. ഇസ്തിഗ്ഫാര്‍: അനുഗ്രഹങ്ങളിലേക്കുള്ള കവാടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. മറ്റന്നാൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനാകും. 16 ന് ശനിയാഴ്ച സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയും 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങളും  ഉദ്ഘാടനം ചെയ്യും. ...
Other

സമസ്തയുടെ സഞ്ചാരം ശരിയായ റൂട്ടില്‍; ‘അച്ചാര്‍’ സംസ്കാരം കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ട: എം.ടി അബ്ദുല്ല മുസ്ലിയാര്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സഞ്ചാരം ശരിയായ റൂട്ടില്‍ തന്നെയാണെന്നും പാരമ്പര്യത്തില്‍ നിന്ന് തെന്നി മാറി 'അച്ചാര്‍ സംസ്കാരം' കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുനബിയും സ്വഹാബത്തും കാണിച്ചുതന്ന മാര്‍ഗത്തില്‍ നിന്നുള്ള ചിലരുടെ വ്യതിയാനം മുഹമ്മദ് ബ്നുഅബ്ദുല്‍ വഹാബിന്റെ സിദ്ധാന്തം ഉള്‍ക്കൊണ്ടത് കൊണ്ടാണ്. ഖുര്‍ആന്‍ വായിച്ചു സ്വന്തം വ്യാഖ്യാനം നല്‍കാനുള്ള മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ ആശയമാണ് കേരളത്തിലെ വഹാബികളും പിന്തുടരുന്നത്.  സംഘടന പ്രവര്‍ത്തകരും സ്ഥാപനങ്ങളും സമസ്തയുടെ റൂട്ടില്‍ തന്നെ നിലകൊള്ളണമെന്നും മദ്ഹബുകളില്‍ നിന്ന് തെന്നിമാറി സഞ്ചരിക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ലെന്നും അദ്...
Kerala

വഖഫ് നിയമനം: സമസ്‌ത നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നാളെ

കോഴിക്കോട്: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ച ചൊവ്വാഴ്ച നടക്കും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയ്ക്കായി ഏഴംഗ സംഘത്തെ സമസ്ത നിയോഗിച്ചു. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുക. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വഖഫ് നിയമന വിഷയത്തിൽ, വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ടതിൽ യോജിപ്പില്ലെന്ന് ജിഫ്രി മുത്തുക്കോയത്തങ്ങൾ നേരത്തെ വ്യക്തമാക്കായിരുന്നു. സംഘടനയുടെ നിലപാടിൽ മാറ്റമില്ലെന്നും പ്രതിഷേധം തുടരുമെന്നും സമസ്ത അറിയിച്ചിരുന്നു. എന്നാൽ സമരമല്ല, പ്രതിഷേധമാണ് സമസ്തയുടെ മാർഗമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിക്കുന്നു. ചർച്ചയുടെ വരും വരായ്കകൾ നിശ്ചയിച്ചതിനു ശേഷം മാത്രം സമരം എന്ന നിലപാട...
Kerala

വഖഫ് ബോർഡ് : ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് വഖഫ് മന്ത്രി

മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് കായിക- വഖഫ് വകുപ്പ് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചർച്ചയിൽ മന്ത്രിയെ അറിയിച്ചു. നിയമനം പി.എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർക്കാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ല...
Other

മുത്തുക്കോയ തങ്ങളുടെ പ്രസ്താവന അവസരോചിതവും സ്വാഗതാർഹവും : മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം : വഖഫ് ബോർഡ് നിയമനവുമായി ബനപ്പെട്ട് പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന കേരളാ സംസ്ഥ ജംഇയത്തുൽ ഉലമ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാർഹവും അവസരോചിതവും ദീർഘവീക്ഷണത്തോടെയുള്ളതുമാണന്ന് കായിക- വഖഫ് ബോർഡ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പള്ളികൾ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളും വിഭാഗങ്ങളും സൗഹാർദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉൾക്കൊളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാർദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി ജേഷ്ടാനുജൻമാരെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട് . വഖഫ് ബോർഡ് നിയമന മുൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യറാണ്. ഈ ...
Kerala

വഖഫ് ബോർഡ് നിയമനം: കോ ഓർഡിനേഷൻ തീരുമാനത്തിൽ നിന്ന് പിന്മാറി സമസ്ത. പള്ളികളിൽ പ്രതിഷേധം ഇല്ല

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തും. അതേ സമയം നാളെ നടത്താൻ നിശ്ചയിച്ച രീതിയിൽ പള്ളികളിൽ പ്രതിഷേധം ഉണ്ടാകില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതിഷേധ പരിപാട...
error: Content is protected !!