Monday, March 2

Tag: job vacency

Malappuram

മെഗാ തൊഴില്‍ മേളയിൽ ഉദ്യോഗാർത്ഥികൾ ഒഴുകിയെത്തി; 718 പേർക്ക് തൊഴിൽ ലഭിച്ചു

നിയുക്തി 2021' മെഗാ തൊഴില്‍ മേളയ്ക്ക് വന്‍ സ്വീകാര്യതജില്ലയില്‍ അഭിമുഖം നടന്നത് 3,850 ഒഴിവുകളിലേക്ക്, 7239 പേർ പങ്കെടുത്തു സംസ്ഥാനത്ത് 20 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന 'നിയുക്തി 2021' മെഗാ തൊഴില്‍മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടന പരിപാടിയില്‍ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. മേല്‍മുറി മഅ്ദിന്‍ പോളിടെക്നിക് ക്യാമ്പസില്‍ സംഘടിപ്പിച്ച മേളയില്‍ ഐ.ടി, ടെക്സ്റ്റയില്‍സ്, ജുവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ 73 പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. മെഗാ തൊഴിൽ മേളയിൽ 7,239 ഉദ്യോഗാർത്ഥികൾ പ...
Education, Job

കാലിക്കറ്റ് സര്‍വകലാശാല: അറിയിപ്പുകള്‍

പരീക്ഷ മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 ബിരുദ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 8-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. പി.ആര്‍. 1029/2021 ഓവര്‍സിയര്‍ (സിവില്‍) നിയമനം കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ അസ്സല്‍ യോഗ്യതാരേഖകളുടെ പകര്‍പ്പുകള്‍ നവംബര്‍ 5-ന് മുമ്പായി രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്,  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., പിന്‍-673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ (www.uoc.ac.in) പി.ആര്‍. 1030/2021 പരീക്ഷാ ഫലം ഒന്നാം സെമസ്റ്റര്‍ ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1031/2021 പരീക്ഷാ അപേക്ഷ...
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക...
error: Content is protected !!