Thursday, October 15

താനൂർ ചിറക്കലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

താനൂർ : ചിറക്കലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

കേരളധീശ്വരപുരം മുളന്തലപ്പാട്ട് കെ.ടി.രഞ്ജിത്താണ് (44) മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക് ഷൻ ഏജന്റാണ്. വൈകിട്ട് 3.30നാണ് അപകടം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അങ്ങാടിക്ക് സമീപം എതിർ ദിശയിൽ വരികയായിരുന്നു സ്കൂട്ടറിൽ ഇടിച്ചത്. ഗുരുതര പരുക്കേറ്റതിനാൽ ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ രാത്രിയാണ് മരണം. താനൂർ ടെലിഫോൺ എക്സ്ചേഞ്ചില്‍ നിന്ന് വിരമിച്ച ജീവനക്കാരൻ കുട്ടി നാരായണന്റെ മകനാണ്. ഭാര്യ : സുമി. മക്കൾ : ദേവനന്ദു, ദേവപ്രിയ