Tag: Kadalundi

പുതുക്കി പണിത മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി
Local news

പുതുക്കി പണിത മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി

കടലുണ്ടി : കടലുണ്ടി നഗരം ആനങ്ങാടി ബീച്ച് പുതുക്കി പണിത മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മഗ് രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. മസ്ജിദ് നിര്‍മാണ സമിതി ചെയര്‍മാന്‍ കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ പാണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സത്താര്‍ ആനങ്ങാടി മസ്ജിദ് നാള്‍ വഴികള്‍ എന്ന വിഷയം അതരിപ്പിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ ജമലുല്ലൈലി,സയ്യിദ് മിന്‍ഹാജ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ പാണക്കാട് പാണക്കാട്,സയ്യിദ് ഉമര്‍ തങ്ങള്‍,സയ്യിദ് യഹ്‌യ തങ്ങള്‍ ജമലുല്ലൈലി, താഹിര്‍ സഖാഫി, കെ വേലായുധന്‍ (എം ഡി സന്തോഷ് ഫാര്‍മസി), നസ്‌റുദ്ധീന്‍ പി (മിനാര്‍ സ്റ്റീല്‍ ) ഇബ്രാഹിം അന്‍വരി, കാസ്മി കെ പി, കോയമോന്‍ കെ എം പി,മൊയ്ദീന്‍കോയ സി. എം, മുഹമ്മദ് കെ എം പി, അബ്ദുറഹ്മാന...
Malappuram

അന്തര്‍ദേശീയ കണ്ടല്‍ ദിനാചാരണം ; വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

കടലുണ്ടി : ജൂലൈ 26 അന്തര്‍ദേശീയ കണ്ടല്‍ ദിനാചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറെസ്ട്രി ഡിവിഷന്‍ കോഴിക്കോടും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യുണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മറ്റിയും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ ചന്തന്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് പിസി വിദ്യാര്‍ത്ഥികള്‍ക്കായി കടലുണ്ടി വള്ളിക്കുന്ന് കമ്മ്യുണിറ്റി റിസര്‍വ്വ് ഓഫീസ് പരിസരത്ത് വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ കണ്ടല്‍ വനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്, കണ്ടല്‍ തൈകള്‍ നടീല്‍, കണ്ടല്‍ റിസര്‍വ്വ് ശുചീകരണ പ്രവര്‍ത്തികള്‍ എന്നിവ ഉള്‍പ്പെടുത്തി. സോഷ്യല്‍ ഫോറെസ്ട്രി ഉത്തര മേഖല കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ്‌സ് ആര്‍. കീര്‍ത്തി ഐഎഫ്എസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കെവിസിആര്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സോഷ്യ...
Obituary

കടലുണ്ടിപ്പുഴയിൽ പന്താരങ്ങാടി സ്വദേശി മുങ്ങി മരിച്ചു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. പന്താരങ്ങാടി പാറപ്പുറം സ്വദേശി വലിയ പീടിയേക്കൽ മൂസയുടെ മകൻ യാസിർ (33) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവം. കരിപറമ്പ് അരീപ്പാറക്ക് അടുത്ത് കടലുണ്ടിപ്പുഴയിൽ കല്ലുംകടവ് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ തിരച്ചിൽ നടത്തി മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്, ആയിഷാബി. സഹോദരങ്ങൾ: അഫ്സൽ, ജംഷീറ, ഫാസിൽ ...
Local news, Malappuram, Other

നിയന്ത്രണം വിട്ട കാര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ ഇടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു

കടലുണ്ടി : നിയന്ത്രണം വിട്ട കാര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ ഇടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കടലുണ്ടി കടവ് സ്വദേശി അനീഷ - റാഷിദ് ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു യുവതി. ഈ സമയം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് യുവതിയെ ഇടിക്കുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടതായി കണ്ടെത്തിയത്. ...
Kerala, Local news, Malappuram, Other

കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഡൈനിങ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ശിശികുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ പുഷ്പ മൂന്നിച്ചിറയില്‍, വി. ശ്രീനാഥ്, വിനീതാ കാളാടന്‍, പി.ടി.എ പ്രസിഡന്റ് സത്താര്‍ ആനങ്ങാടി, ശബാന ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ നിമ്മി തരേസ, ബി.ആര്‍.സി ട്രൈനര്‍ കെ.കെ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ വിജയകുമാര്‍ സ്വാഗതവും അധ്യാപിക പി. പ്രഷീന നന്ദിയും...
Accident

മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു

വള്ളിക്കുന്ന്: മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ആലിക്കോയയുടെ മകൾ ബുഷ്റ(40) ആണ് മരിച്ചത്. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയാണ്. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുഷ്റയും കുടുംബവും അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറി കുടുംബം സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയ...
Accident

ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടിയിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി : ട്രെയിൻ യാത്രക്കിടെ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തി സ്വദേശിയും മലപ്പുറം സപ്ലൈകോ ബീവറേജിൽ ജീവനക്കാരനായ മടവപട്ടം സജീഷ്‌കുമാർ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ന് കോയമ്പത്തൂർ ട്രെയിനിൽ വെച്ചാണ് സംഭവം. തിരൂരിലേക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം. വള്ളിക്കുന്ന് എത്തുന്നതിന് മുമ്പ് അസ്വസ്ഥത ഉണ്ടായ ഇദ്ദേഹത്തിന് സഹയാത്രികർ പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. പരപ്പനങ്ങാടിയിൽ വെച്ച് ട്രോമ കെയർ പ്രവർത്തകർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
error: Content is protected !!