Tag: Kalathingalpara

മുന്നിയൂർ സ്വദേശി അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
Gulf, Obituary

മുന്നിയൂർ സ്വദേശി അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

മുന്നിയൂർ : അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി – ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്ച കാൽ തെന്നി വീണാണ് അപകടം. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് നാട്ടിൽ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളു. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു . ഭാര്യ ഷെമീല തിരൂർ . മക്കൾ : റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി. സഹോദരങ്ങൾ: പി.വി.പി.അഹമ്മദ് മാസ്റ്റർ (മാനേജർ, എ.എം.യു.പി.സ്കൂൾ കുന്നത്ത് പറമ...
Crime

അടക്ക സ്ഥിരം മോഷണം പോകുന്നു, മുന്നിയൂരിൽ പ്രതിയെ കാവലിരുന്നു പിടികൂടി

തിരൂരങ്ങാടി : മുന്നിയൂരിലെ അടക്കാ മോഷ്ടാവിനെ കാവലിരുന്നു പിടികൂടി. കളിയാട്ടമുക്ക് സ്വദേശി കോലാറമ്പത്ത് സിറാജുദ്ദീൻ (36) ആണ് പിടിയിലായത്. മുന്നിയൂർ കളത്തിങ്ങൽപാറ ജുമാമസ്ജിദിന്റെ സ്ഥലത്ത് ഉണക്കാനിട്ടിരുന്ന അടക്കയാണ് മോഷ്ടിച്ചത്. അടക്ക കച്ചവടക്കാരനായ മുള്ളുങ്ങൾ മുഹമ്മദ് പാട്ടത്തിനെടുത്ത സ്ഥലത്ത് ഉണക്കാനിട്ടിരുന്ന അടക്കയാണ് മോഷ്ടിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 18 മുതലാണ് അടക്ക മോഷണം പോയത്. വീണ്ടും തുടർന്നതോടെ ഇദ്ദേഹം സി സി ടി വി സ്ഥാപിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പുലർച്ചെ സ്കൂട്ടറിൽ എത്തി മോഷ്ടിക്കുന്നത് കണ്ടത്. ഇന്നലെ മുഹമ്മദും മകനും പാർട്ണരും കാവലിരുന്നു പിടികൂടുകയായിരുന്നു. ഇയാളെ പോലീസിൽ ഏൽപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്തെ വേറെയും ആളുകൾ പരാതിയുമായി എത്തിയിട്ടുണ്ട്. ...
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂ...
error: Content is protected !!