Tag: Kaliyattam

കളിയാട്ട ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
Obituary

കളിയാട്ട ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : കോഴിക്കളിയാട്ടത്തിനിടെ പൊയ് കുതിര സംഘത്തോടൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പെരുവള്ളൂർ കാടപ്പടി ഇല്ലത്ത്മാട് കെ കെ പടി സ്വദേശി കോഴിക്കനി വീട്ടിൽ കുഞ്ഞിക്കാരി മകൻ മണികണ്ഠൻ (39) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ന് മുന്നിയൂർ മുട്ടിച്ചിറയിൽ വെച്ചാണ് സംഭവം. പെരുവള്ളൂർ പൗര സമിതിയുടെ പൊയ് കുതിര സംഘത്തോടൊപ്പം വന്നതായിരുന്നു. വാഹന ത്തിൽ തലപ്പാറ വലിയ പറമ്പിൽ എത്തിയ സംഘം ഭക്ഷണം കഴിച്ച ശേഷമാണ് കാവിലേക്ക് പുറപ്പെട്ടത്. മുട്ടിച്ചിറയിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ, ശ്രീ ജിഷ. മക്കൾ: കീർത്തന, കൗശിക്. ...
Information

കളിയാട്ട മഹോത്സവം ; നാളെ ഗതാഗത നിയന്ത്രണം

തിരൂരങ്ങാടി: വെള്ളിയാഴ്ച കളിയാട്ടം നടക്കുന്നതിനാല്‍ രാവിലെ 11:00 മണി മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് തിരൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ സര്‍വകലാശാലാ കാമ്പസിനു സമീപം ചെട്ടിയാര്‍ മാട് റോഡു വഴി ഒലിപ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കോഹിനൂരില്‍ നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പില്‍ പീടിക കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം.തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കര്‍ലോറികള്‍, വലിയ ചരക്ക് ലോറികള്‍ എന്നിവ നാളെ രാവിലെ 11:00 മണി മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു. ദേശീയപ...
Culture, Information

കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും ; അറിയാം ചരിത്രവും, വിശേഷങ്ങളും

മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും. കുരുത്തോല, മുള, വാഴനാര്, എന്നിവയ്ക്കൊപ്പം വെള്ള, കറുപ്പ്, ചുവപ്പ് തുണികള്‍ ഉപയോഗിച്ച് പൊയ്ക്കുതിര കെട്ടി പെരുമലയന്‍ എല്ലാ ദിവസവും ദേവിക്കു മുമ്പില്‍ കാണിക്കുന്നു. ഇതിനുള്ള വാദ്യം പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പഴഞ്ചെണ്ടകളാണ്. ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തന്‍ ക്ലാരിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യര്‍ക്ക് ക്ഷേത്രകാരണവര്‍ വിളിവെള്ളി കൃഷ്ണന്‍കുട്ടി നായര്‍ ഉത്സവത്തിനുള്ള അനുവാദം നല്‍കി. നൂറുകണക്കിനാളുകളാണ് കാപ്പൊലിക്കല്‍ച്ചടങ്ങിന് സാക്ഷിയായത്. കളിയാട്ടം മതസൗഹാര്‍ദവും സാഹോദര്യവും വ...
Information

കളിയാട്ട മഹോത്സവം ; ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും

കളിയാട്ടം നടക്കുന്ന 26-ന് രാവിലെ 11 മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് തിരൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ സര്‍വകലാശാലാ കാമ്പസിനു സമീപം ചെട്ടിയാര്‍ മാട് റോഡുവഴി ഒലി പ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കോഹിനുരില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പില്‍ പീടിക കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം. തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കര്‍ലോറികള്‍, വലിയ ചരക്ക് ലോറികള്‍ എന്നിവ 26 ന് രാവിലെ 11 മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു. ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ആവശ്യ...
Malappuram

മുന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച ഇന്ന് സമാപിക്കും

തിരൂരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുന്നിയൂർ മുട്ടിച്ചിറ ആണ്ടുനേർച്ച ഇന്ന് സമാപിക്കും. രാവിലെ മുതൽ പത്തിരിയുമായി വിശ്വാസികൾ മഖാമിലേക്ക് എത്തിത്തുടങ്ങി. ജാതിമത ഭേദമന്യേ നൂറുകണക്കിന് വിശ്വാസികളാണ് മഖാമിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും ബർകത്തിന് കിട്ടുന്ന പതിരിയുമായാണ് വിശ്വാസികൾ തിരിച്ചു പോകുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകും. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ, കാടേരി മുഹമ്മത് മുസ്ല്യാർ , അബൂ താഹിർ ഫൈസി, യു.ഷാഫി ഹാജി പ്രസംഗിക്കും. ...
Other

പൊയ്ക്കുതിരകൾ നിറഞ്ഞാടി, ഇത്തവണ കോഴിക്കളിയാട്ടത്തിനെത്തിയത് പതിനായിരങ്ങൾ

രണ്ട് വർഷമായി അണകെട്ടി നിർത്തിയ മഹാനദി തുറന്നുവിട്ട പ്രതീതിയായിരുന്നു ഇന്നലെ മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തിലെ കോഴിക്കളിയാട്ട ഉത്സവത്തിന്. ദൂരദിക്കുകളിൽ നിന്നടക്കമുള്ള പതിനായിരക്കണക്കിന് ഭക്തർ ആട്ടവും പാട്ടുമായി നൂറുകണക്കിന് പൊയ്ക്കുതിരകളുമായി ഒഴുകിയെത്തിയപ്പോൾ പ്രദേശം സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷത്തിന്. ജൂൺ ഒന്നിന് കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കുമ്പോൾ കോവിഡനന്തരം മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കും പരിസമാപ്തിയാകും. മഴ മാറിനിന്ന പകലിൽ കളിയാട്ടക്കാവിലേക്കുള്ള വഴികൾ രാവിലെ മുതൽ ദേവീസ്തുതികളിൽ നിറഞ്ഞു. ചെണ്ടകൊട്ടി നൃത്തംചെയ്ത് കളിയാട്ടക്കാവിലെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ പൊയ്ക്കുതിരകളെ ദേവിക്ക് സമർപ്പിച്ചു. മലബാറിലെ ക്ഷേത്രോത്സവങ്ങളുടെ സമാപനം കൂടിയായ മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ 17 ദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ പ്രധാനചടങ്...
Other

മുന്നിയൂർ കളിയാട്ട ഉത്സവത്തിന് കാപ്പൊലിച്ചു

മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യർക്ക് ക്ഷേത്രകാരണവർ വിളിവെള്ളി കൃഷ്ണൻകുട്ടി നായർ ഉത്സവത്തിനുള്ള അനുവാദം നൽകി. നൂറുകണക്കിനാളുകൾ കാപ്പൊലിക്കൽച്ചടങ്ങിന് സാക്ഷിയായി. എടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച കാപ്പൊലിച്ച കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം 27-ന് വെള്ളിയാഴ്ചയാണ് നടക്കുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്നതാണ് മൂന്നിയൂർ കളിയാട്ടം. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ കളിയാട്ടക്കാവിലെത്താറുണ്ട്. കാപ്പൊലിക്കൽച്ചടങ്ങ് ന...
Other

പ്രസിദ്ധമായ കോഴിക്കളിയാട്ടം 27 ന്, തിങ്കളാഴ്ച കാപ്പൊലിക്കും

തിരൂരങ്ങാടി: മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവം തിങ്കളാഴ്ച (മെയ് 16) കാപ്പൊലിക്കും. മെയ് 27 നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കളിയാട്ടം നടക്കുക. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ചടങ്ങുകളിൽ മാത്രമായി കളിയാട്ടം ഒതുങ്ങിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരി ക്ഷേത്രത്തിലാണ് കാപ്പൊലിക്കൽ ചടങ്ങുകൾ നടക്കുന്നത്. 17 ദിവസം നീണ്ടു നിൽക്കുന്ന കളിയാട്ട മഹോത്സവത്തിൽ പതിനായിരങ്ങൾ വന്നെത്തുന്ന കോഴിക്കളിയാട്ടം മലബാറിൽ തന്നെ പ്രസിദ്ധമാണ്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന കളിയാട്ടത്തിന് വൻ ജന തിരക്ക് പ്രതീക്ഷിക്കുന്നതായി ക്ഷേത്രം കാരണവർ വിളി വെള്ളി കൃഷ്ണൻകുട്ടി നായർ കോടതി റിസീവർമാരായ അഡ്വ. പി വിശ്വനാഥൻ, അഡ്വ. പ്രകാശ് പ്രഭാകർ എന്നിവർ അറിയിച്ചു. ...
error: Content is protected !!