Tag: Kalpakancheri

കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; തിരൂര്‍ സ്വദേശി പിടിയില്‍
Malappuram

കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; തിരൂര്‍ സ്വദേശി പിടിയില്‍

കല്‍പ്പകഞ്ചേരി : കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലും എയര്‍ പിസ്റ്റലുമായി തിരൂര്‍ സ്വദേശി പിടിയില്‍. തിരൂര്‍ മംഗലം കൂട്ടായി സ്വദേശി കൂവക്കാട് വീട്ടില്‍ മുഫാസിര്‍ ( 31) നെയാണ് ഇന്ന് പുലര്‍ച്ചെ കല്‍പ്പകഞ്ചേരി, കുറ്റിപ്പാലയില്‍ വെച്ച് പിടികൂടിയത്. ഇയാളില്‍ നിന്നും ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അതിമാരക ലഹരി വിഭാഗത്തില്‍പ്പെട്ട 73 ഗ്രാം എംഡിഎംഎ യും 30 ഗ്രാം ഹാഷിഷ് ഓയിലും എയര്‍ പിസ്റ്റല്‍ തോക്കും കണ്ടെടുത്തു. കൂടാതെ ലഹരി കടത്തിന് ഉപയോഗിച്ച ആഡംബര കാറും ലഹരി വില്പനയിലൂടെ ലഭിച്ച മുക്കാല്‍ ലക്ഷം രൂപയും കണ്ടെടുത്തു. സംസ്ഥാനത്തുടനീളം കേരള പോലീസിന്റെ ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നതിനായുള്ള ഡി- ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ ശശീധരന്‍ ഐപിഎസി ന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി ...
Crime, Malappuram, Other

കല്‍പകഞ്ചേരിയില്‍ വീട്ടമ്മക്കും മരുമകള്‍ക്കും കുത്തേറ്റു

കല്‍പകഞ്ചേരി : കല്‍പകഞ്ചേരി മഞചോലയില്‍ വീട്ടമ്മക്കും മരുമകള്‍ക്കും കുത്തേറ്റു. കക്കിടി പറമ്പത്ത് കുഞ്ഞി മുഹമ്മദിന്റെ ഭാര്യ ആസ്യ,ഖദീജ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മരുമകള്‍ വീടിന് പുറത്തിറങ്ങിയപ്പോള്‍ വീടിന് പിറകുവശത്തു കിടക്കുകയായിരുന്നയാളാണ് മരുമകളെ ആദ്യം ആക്രമിച്ചത്. പിന്നീട് വീടിന് അകത്തേക്ക് കയറി വീട്ടമ്മയേയും ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുത്തിയത് അയല്‍ക്കാരന്‍ ആണെന്നും കുത്തിയ ആളെ പരിചയം ഉണ്ടെന്നും ഇവര്‍ പറയുന്നു. സ്വര്‍ണ്ണം കവരാനുള്ള ശ്രമമാണ് ഉണ്ടായത് എന്ന് കല്‍പകഞ്ചേരി പോലീസ് പറയുന്നു. പോലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കുത്തിയത് അയല്‍വാസി എന്ന് പ്രാഥമിക വിവരം. ...
Malappuram

ജില്ലയിൽ 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

എ ആർ നഗർ, ഊരകം, താനാളൂര്‍, പൂക്കോട്ടൂര്‍, കുറുവ, കോട്ടയ്ക്കല്‍, മലപ്പുറം,കല്‍പകഞ്ചേരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത് ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 7) 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവയാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/E24EYhRNG7PA7ClYupWnJW ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേ...
Crime

കടുങ്ങാത്ത്കുണ്ടിൽ കല്യാണവീട്ടിൽ കവർച്ച; പണവും സ്വർണ്ണവും കവർന്നു

കല്പകഞ്ചേരി: കല്യാണ വീട്ടിൽ വൻ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്നു. കടുങ്ങാത്ത്കുണ്ടിന് സമീപം ചെറവന്നൂർ പാറമ്മലങ്ങാടിയിലെ കല്യാണ വീട്ടിലാണ് വൻമോഷണം നടന്നത്. മണ്ണിൽതൊടുവിൽ അബ്ദുൽ കരീമിന്‍റെ വീട്ടിൽ നിന്നാണ് 16 പവൻ സ്വർണവും എട്ടു ലക്ഷവും കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മോഷണം. ദേഹത്തണിഞ്ഞ മൂന്നര പവന്‍റെ ചെയിൻ, പത്ത് പവന്‍റെ പാദസരം, രണ്ടര പവന്‍റെ കൈ ചെയിന്‍ എന്നിവയും ബാഗിൽ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്. ശനിയാഴ്ച ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ നടന്ന മകളുടെ വിവാഹ സത്കാരം കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും 9 വയസ്സുള്ള മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. ഹാജറയുടെ കാലിലെ പാദസരവും കൈ ചെയിനും മോഷ്ട്ടിച്ച ശേഷം കഴുത്തിലെ ചെയിൻ പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഇവര്‍ ഉറക്കം ഉണർന്നു. ഇതോടെ അതുവരെ കൈവശമാക്കിയ സ്വർണവും പണവുമായി മോഷ്ട്ടാവ് രക്ഷപ്പെടുകയ...
Health,

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ

മീസല്‍സ് രോഗബാധ:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് 28 കുട്ടികള്‍ക്ക് മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഈ കുട്ടികളില്‍ 25 പേരും മീസല്‍സ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജ...
Obituary

വല്യൂമ്മയോടൊപ്പം പോകുമ്പോൾ തെങ് മുറിഞ്ഞു വീണു 2 വയസ്സുകാരൻ മരിച്ചു

കല്പകഞ്ചേരി: പിതൃമാതാവിന്റെ കൈ പിടിച്ചു പോകുകയായിരുന്ന രണ്ടു വയസുകാരൻ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൽപ്പകഞ്ചേരിയിലാണ് സംഭവം. കൽപ്പകഞ്ചേരി പറവന്നൂരിലെ പരിയാരത്ത് അഫ്സൽ - ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വീടിന്റെ പിറക് വശത്ത് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു സയാൻ. ഇതിനിടെ തെങ്ങ് മുറിഞ്ഞു തലയിൽ വീഴുകയായിരുന്നു. ഉടൻ സയാനെ കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. വലിയുമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഹോദരങ്ങൾ : അംന, സജ. ...
Obituary

മാതൃഭൂമി കല്പകഞ്ചേരി ലേഖകൻ ഫൈസൽ അന്തരിച്ചു

കൽപകഞ്ചേരി: മാതൃഭൂമികൽപകഞ്ചേരി ലേഖകൻഫൈസൽ പറവന്നൂർ (44) നിര്യാതനായി.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിൻ്റെ മകനാണ്.കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്,പാറക്കൽ എനർജി കെയർ പാലിയേറ്റീവ് കമ്മറ്റിയംഗം,കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ജോ. സെക്രട്ടറി,കിഴക്കേപ്പാറ ക്ലാസിക് സാംസ്കാരിക നിലയം പ്രസിഡന്റ്,ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ ജോ.സെക്രട്ടറി, തിരൂർ ലൈവ് ഓൺലൈൻ ചാനൽ ചെയർമാൻ, കൽപകഞ്ചേരിജി.വി.എച്ച്.എസ്.എസ് OSA ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.മാതാവ്: ആയിഷ നെടിയോടത്ത്.ഭാര്യ: റഹീന പൂഴിക്കൽ.മക്കൾ: റിസ്വാ ൻ, റസ്നിം. സഹോദരങ്ങൾ: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജമയ്യിത്ത് നമസ്കാരം ഇന്ന് (വെളളി)വൈകുന്നേരം 5 മണിക്ക് കിഴക്കെപാറ പളളിയിൽ ...
Accident, Crime

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി അപകടത്തില്‍പ്പെട്ട് മരിച്ചു. മലപ്പുറം കല്പകഞ്ചേരി സ്വദേശി ഇർഫാൻ (22) ആണ് മരിച്ചത്. ജില്ലയിലെ വിവിധ മോഷണക്കേസുകളിൽ പ്രതിയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുംവഴി കോട്ടക്കലിന് അടുത്ത് വെച്ചാണ് വാഹനാപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇയാളെ കോട്ടയ്ക്കലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി തുരന്നാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടാകുന്നത്. ...
error: Content is protected !!