Tag: Kanjav

കൊറിയര്‍ വഴി കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ
Local news

കൊറിയര്‍ വഴി കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ

കുന്നംകുളം: കൊറിയര്‍ വഴി കഞ്ചാവ് അയച്ച യുവാവ് പിടിയില്‍. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാണ് (22) പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് അയച്ചശേഷം അത് വാങ്ങാനായി കൊറിയര്‍ ഏജൻസിയില്‍ വന്നപ്പോഴാണ് ഇയാളെ തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജൻസി വഴി ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്ബനിയുടെ പേരിൽ അയച്ചത്. പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത് 100 ഗ്രാം ഗ്രീൻ ലീഫ് കഞ്ചാവാണ്. മുമ്ബും പല തവണ പ്രതി ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. വൈശാഖിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാള്‍ മുമ്പ് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസിന്‍റെ നിരീക്ഷണത്...
Kerala

പെരിന്തല്‍മണ്ണയില്‍ കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍ ; പിടിയിലായത് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്റെ പിടിയിലായി. വയനാട് മുട്ടില്‍ ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി (34), ചെര്‍പ്പുളശ്ശേരി കൈലിയാട് കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയനാട് പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റര് ചെയ്ത ലഹരിപാര്‍ട്ടി കേസിലെ പ്രതിയാണ് മുഹമ്മദ് ഷാഫി. അഷ്‌റഫ് ഒറ്റപ്പാലത്തെ കൊലക്കേസിലും ചെര്‍പ്പുളശ്ശേരി എക്‌സൈസിന്റെ കഞ്ചാവ് കേസിലും പ്രതിയാണ്. പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ സ്‌ക്കൂളിന് സമീപം പരിശോധനയിലാണ് കാര്‍ പിടികൂടിയത്. കാറിനുള്ളില്‍ പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു കഞ്ചാവ്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ നല്കുന്ന ഓര്‍ഡറനുസരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തി വിവിധയിടങ്ങളില്‍ സംഭരിച്ച...
Information

ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി ; പൊലീസ് അന്വേഷണം തുടങ്ങി

വയനാട് : സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുല്‍ത്താന്‍ ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോം വളപ്പിലെ പുറകുവശത്ത് ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഉപയോഗിക്കാന്‍ പാകമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എല്ലാം പൂര്‍ണമായും നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശവാസികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് എക്‌സൈസ് ലോഡ്ജ് വളപ്പില്‍ പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്. സമീപത്തെ രണ്ട് റെസിഡന്‍സികളിലെ താമസക്കാരില്‍ ആരെങ്കിലും വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടം വിത്ത് വീണ് മുളച്ചതാകാമെന്നാണ് സംശയം. ഇതില്‍ ഒരു കഞ്ചാവ് ചെടിക്ക് രണ്ട് മീറ്റര്‍ വരെ വലിപ്പമെത്തിയതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആര്‍ക്കെത...
Information

180 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസിൽ പിടികിട്ടാപുള്ളിയായിരുന്ന നിലമ്പൂർ സ്വദേശിയും കാമുകിയും 12 കിലോ കഞ്ചാവുമായി കോട്ടക്കൽ പോലീസിന്റെ പിടിയിൽ

കോട്ടകൽ : 12 കിലോ കഞ്ചാവുമായി നിലമ്പൂർ അമരംപാലം കോട്ടയിൽ വീട്ടിൽ അബ്ദുൾ സലാം (38) ഇയാളുടെ കാമുകി വെസ്റ്റ് ബംഗാൾ സ്വദേശി ബർദൻ ജില്ലയിൽ ഹത്ത് ഡേവൻ വില്ലേജിൽ ദലി ഖാത്വൻ @ നജ്മ (35) എന്നിവരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം Dysp അബ്ദുൾ ബഷീർ, ഇൻസ്പെക്ടർ എ. അശ്വത് എന്നിവരുടെ നിരദേശാനുസരണം കോട്ടക്കൽ എസ്.ഐ പ്രിയന്റെ നേതൃത്വത്തിൽ കോടക്കൽ പോലീസും മലപ്പുറം ജില്ലാ ആന്റി നാർകോട്ടിക് സംഘവും ചേർന്ന് കോട്ടകൽ വെച് പിടികൂടിയത്. പിടിക്കപ്പെട്ട അബ്ദുൾ സലാം 2021 ൽ180 കിലോ കഞ്ചാവും 1 കിലോ ഹാഷിഷ് ഓയിലും കടത്തിയതിന് നിലമ്പൂർ റേഞ്ച് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലെ പിടികിട്ടാപുള്ളിയാണ്. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയി ആന്ധ്രാപ്രദേശിൽ താമസിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തികൊണ്ടിരുന്ന ആളാണ് സലാം. ...
Information

തേഞ്ഞിപ്പലത്ത് 5 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍, ഭാര്യയെ കൊലപ്പെടുത്താന്‍ശ്രമിച്ച് ജയിലിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി

തേഞ്ഞിപ്പാലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരം കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി മരുന്ന് വില്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശി ഇമ്രാന്‍ അലി ഷെയ്ക്ക് (28) ആണ് പിടിയിലായത്. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റിക്ക് സമീപം കോഹിനൂരില്‍ വച്ചാണ് 5 കിലോയോളം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരുകയാണ്. ഇയാളുടെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നാട്ടില്‍ കേസുണ്ട്. ഇതില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ ...
Information

കോളേജ് വിദ്യാര്‍ഥികള്‍ക്കടക്കം വില്പന ; കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറാമാന്‍ പിടിയില്‍

കോട്ടയം: കാല്‍ കിലോ കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറാമാന്‍ പിടിയില്‍. മുണ്ടക്കയം പുത്തന്‍വീട്ടില്‍ സുഹൈല്‍ സുലൈമാന്‍(28) ആണ് പിടിയിലായത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സുഹൈലിന്റെ കൈയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി കിടപ്പുമുറിയില്‍ കിടക്കയ്ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയില്‍ ചെറിയ ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. സുഹൈല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കടക്കം ഇത്തരത്തിലുളള ലഹരി വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മുണ്ടക്കയം പ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചയാളാണ് പിടിയിലായ സുഹൈല്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായത് അറിയാതെ നിരവധി പേര്‍...
Information

നിര്‍ത്തിയിട്ട കാറില്‍ നിന്നും എം ഡി എം എ യും കഞ്ചാവും പിടികൂടി ; 2 യുവാക്കള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 0.83 ഗ്രാം എം ഡി എം എ യും 3.4 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) നടുവത്തൂര്‍ മീത്തല്‍ മാലാടി അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. സനലിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് എം ഡി എം എ യും കഞ്ചാവും പിടികൂടിയത്. സനലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാറില്‍ പൊലീസ് സംഘം പരിശോധന നടത്തിയത്. കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം വി. ബിജു എസ് ഐ മാരായ അനീഷ് വടക്കയില്‍, എംപി ശൈലഷ്, എസ് സി പി ഒ മാരായ ജലീഷ്‌കുമാര്‍, രഞ്ജിത് ലാല്‍, അജയ് രാജ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ...
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്ത...
Information

പരപ്പനങ്ങാടി റെയിൽവെ പ്ലാറ്റ്ഫോമിൽ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗിൽ അടക്കം ചെയ്ത മൂന്ന് കിലോ കഞ്ചാവ് പരപ്പനങ്ങാടി എക്സൈസും RPF സ്പെഷ്യൽ സ്ക്വാഡും ചേർന്ന സംയുകത പരിശോധനയിൽ കണ്ടെത്തി. ജില്ലയിലേക്ക് കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തിൽമേൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനക്ക് പ്രിവന്റീവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ജയകൃഷ്ണൻ എക്സൈസ് ഡ്രൈവർ വിനോദ് കുമാർ RPF ഇൻസ്പെക്ടർ അജിത് അശോക്, ദീപക് തുടങ്ങിയവർ പങ്കെടുത്തു. ...
Information

പത്ത് കിലോ കഞ്ചാവുമായി ആസാം സ്വദേശികള്‍ പിടിയില്‍

കൊച്ചി: ആലുവയില്‍ പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികള്‍ പിടിയില്‍. ആസാമില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവന്ന ആസാം സ്വദേശികളായ ബാബുല്‍ ഹുസ്സൈന്‍, ഒമര്‍ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
Crime, Information

റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; രണ്ട് പേര്‍ പിടിയില്‍

കൊച്ചി: പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കഞ്ചാവ് നിറച്ച കാര്‍ രഹസ്യമായി നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശികളായ ഷജീര്‍ , ഷെമീര്‍ എന്നിവരാണ് പിടിയിലായത്. വാടകയ്ക്ക് നല്‍കിയ കാര്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ ഏഴിനാണ് പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് ചാക്കുകളില്‍ കഞ്ചാവ് കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അറസ്റ്റ്. ഷജീറിനെയും ഷെമീറിനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം അഞ്ചിന് അമ്പലമേടുനിന്ന് 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലുള്ള അക്ഷയ് രാജിന്റെ സംഘമാണ് കാര്‍ പള്ളുരുത്തിയില്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. അക്ഷയ് രാജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂവെന്ന് പൊ...
Crime

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട ; 62 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് അരക്കോടി വിലമതിക്കുന്ന 62 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശി നടക്കല്‍ വീട്ടില്‍ ജോസി സെബാസ്റ്റ്യന്‍, ഇടുക്കി തൊടുപുഴ പള്ളിക്കര വീട്ടില്‍ പ്രകാശ് ജോസ് എന്നിവരെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് സംസ്ഥാനത്തുട നീളം എത്തിച്ചു നല്‍കുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ് പി അബ്ദുല്‍ ബഷീര്‍, മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മലപ്പുറം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജീഷിലിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസും മലപ്പുറം ജില്ല ആന്റി നര്‍ക്കോട്ടിക് സ്‌ക്വാര്‍ഡും ചേര്‍ന്ന് മലപ്പുറത്തു നടത്തിയ പരിശോധനയിലാണ...
Crime

താനൂരില്‍ വന്‍ കഞ്ചാവ് വേട്ട

താനൂര്‍: ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍ രാവിലെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലില്‍ വില്‍പ്പനക്ക് എത്തിച്ച 6 കിലോയോളം കഞ്ചാവുമായാണ് 2 പേരെ പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സോമന്‍ സാന്ദ്രാ, വക്കാട് സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫഹദിനൊപ്പം കഞ്ചാവ് വാങ്ങാന്‍ എത്തിയ ആളാണ് ഓടി രക്ഷപ്പെട്ടത്. സോമന്‍ സാന്ദ്രായാണ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചത്. ഓടി രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. പിടികൂടിയ കഞ്ചാവ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷിന്റെ സാനിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നി, എസ് ഐ കൃഷ്ണലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ലിബിന്‍, ...
Crime

കഞ്ചാവെന്ന് പറഞ്ഞു ഉണക്ക പുല്ല് നൽകി,പറ്റിച്ച ആൾ വന്ന ഓട്ടോ തട്ടിയെടുത്തു; 5 പേർ അറസ്റ്റിൽ

കഞ്ചാവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നൽകി പണം തട്ടിയ ആളിൽ നിന്നും അയാൾ വന്ന ഓട്ടോറിക്ഷ കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എ ആർ നഗർ യാറത്തുംപടി നെടുങ്ങാട്ട് വിനോദ് കുമാർ (38), എ ആർ നഗർ വാൽപറമ്പിൽ സന്തോഷ് (46), എ ആർ നഗർ മണ്ണിൽ തൊടു ഗോപിനാഥൻ (38), കൊളത്തറ വരിക്കോളി മജീദ് (55), കോഴിക്കോട് കുതിരവട്ടം പരമ്പത്തൊടി ദിനേശൻ (47) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. https://youtu.be/-nqYX-T1Ry8 ഇന്നലെയാണ് ചിറമംഗലം ജംഗ്ഷനിൽ നിന്ന് ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷ ചിറമംഗലത്തുള്ള റഷീദ് എന്ന വ്യക്തി ഓട്ടോ വിളിച്ച് മുന്നിയൂർ തലപ്പാറയിലേക്ക് പോകുകയും, അവിടെ വെച്ച് മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ള വിനോദ് കുമാർ എന്നയാളുടെ...
Other

കഞ്ചാവ് കേസിൽ നിരപരാധിയെ ഉൾപ്പെടുത്തി സി.ഐ. പീഡിപ്പിച്ചെന്ന് ബന്ധുക്കൾ

പരപ്പനങ്ങാടി : കഞ്ചാവ് കേസിൽ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ പടം ഉൾപ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ ദിവസം പരപ്പനങ്ങാടി മത്സ്യ മാർക്കറ്റിൽ വെച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് പൊലീസ് സ്റ്റേഷനിലേക്ക് മാർക്കറ്റിൽ ഇരിക്കുകയായിരുന്ന മറ്റുള്ളവരോടൊപ്പം നിർബന്ധിച്ച് കൂട്ടി കൊണ്ടുപോയതെന്ന് ഇവർ പറഞ്ഞു. അര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് പോകാൻ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ഫോട്ടോയും പേരും നൽകി അപമാനിക്കുകയുമാണുണ്ടായതെന്നും ഷാഹുലിന്റെ ബന്ധുക്കൾ പറയുന്നു. കഞ്ചാവ് കേസിൽ പെട്ടവരുടെ കൂട്ടത്തിൽ ഷാഹുലിന്റെ പടം കണ്ട് വാർത്ത വരുന്നതിന് മുമ്പെ ചില മാധ്യമ പ...
Crime

തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേര്‍ന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദര്‍മാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളി‍ൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആര്‍ രാജേഷ് കുമാർ,...
Crime

1.140 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ചെമ്മാട്ട് നിന്നും പിടിയിലായി

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും തിരൂരങ്ങാടി ചെമ്മാട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്തുള്ള കോട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 1.140 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് ജില്ലയിലെ റാണിപൂർ താലൂക്ക് ഹെരംപൂർ സ്വദേശി ഇറാജ് ( 40) എന്നയാളെയാണ് കഞ്ചാവ് വിൽപനക്കിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവെത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും രണ്ടാഴ്ച കൂടുമ്പോൾ സ്വദേശത്തേക്കാണെന്ന് പറഞ്ഞ് കഞ്ചാവ് കടത്ത് പതിവാക്കിയ ആളാണ് പിടിയിലായതെന്നും ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ. ടി, പ്രഗേഷ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ് കെ, നിധിൻ സി, ദിദിൻ എം.എം, വിനീഷ് പി.ബി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ...
Crime, Local news

യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയ ആക്രമണം, ഒരാള്‍ കസ്റ്റഡിയില്‍

തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണമെന്ന് പരാതി. തിരൂരങ്ങാടി മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖിന് നേരെയാണ് ആക്രമണം നടത്തിയത്. സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയത് സിദ്ധീഖാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു.തിരൂരങ്ങാടി വെള്ളിലക്കാട് റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കാണ് സംഭവം. തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി റോഡിലൂടെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന അബൂബക്കര്‍ സിദ്ധീഖിനെ എറിഞ്ഞു വീഴ്ത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ആഞ്ഞടിക്കുകയും ചെയ്തതായും കല്ല് കൊണ്ട് നെഞ്ചത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞു.ആക്രമണത്തില്‍ നെഞ്ചിന് പരിക്കേറ്റ സിദ്ധീഖിന്റെ കീശയിലുണ്ടായ...
error: Content is protected !!