Tag: Kappa

നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി
Local news, Malappuram, Other

നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി

മലപ്പുറം : നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി. വേങ്ങര കണ്ണമംഗലം ചേറൂര്‍ സ്വദേശി മൂട്ടപ്പറമ്പന്‍ വീട്ടില്‍ അബ്ദുള്‍ റഹൂഫ്, നിലമ്പൂര്‍ പുള്ളിപ്പാടം ഓടായിക്കല്‍ സ്വദേശി വാഴയില്‍ വീട്ടില്‍ ഷൌക്കത്തലി, വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പാറക്കുഴിയില്‍ വീട്ടില്‍ സൈതലവി എന്ന മുല്ലമൊട്ട്, എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടന്‍ വീട്ടില്‍ സുബിജിത്ത് എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. ഷൌക്കത്തലി, അബ്ദുള്‍ റഹൂഫ് എന്നിവര്‍ നിരവധി കഞ്ചാവ് കേസ്സുകളിലെ പ്രതികളാണ്. കവര്‍ച്ച നടത്തുക, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വീടുകളില്‍ അധിക്രമിച്ച് കയറി നാശനഷ്ടം വരുത്തുക, മാരകായുധങ്ങളുമായി സ്ഥപനങ്ങളില്‍ അധിക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ് സൈതലവി. കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ...
Kerala, Other

പോലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്

തൃശ്ശൂര്‍ : പോലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് നിഥിന്‍ പുല്ലനെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു. ഡിസംബര്‍ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകര്‍ത്തത്. ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍പ്പടെ ചാലക്കുടി, ആളൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിന്‍ പുല്ലന്‍. ജീപ്പ് അടിച്ച് തകര്‍ത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിന്‍ ജാമ്യത്തിലിറങ്ങിയത്. ...
Local news, Other

തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശി തടത്തില്‍ അബ്ദുല്‍ കരീമി നെ (52) യാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാപ്പ-3 നിയമപ്രകാരം അറസ്റ്റുചെയ്ത കരീമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. ആറുമാസത്തേക്കാണു തടവ്. ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മയക്കുമരുന്നുകളുമായും തോക്കിന്‍ തിരകളുമായും പോലീസ് പിടിയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്. താനൂര്‍, തിരൂരങ്ങാടി, വേങ്ങര എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലായി ലഹരിക്കടത്ത്, നരഹത്യാശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിന്‍തിരകളും അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി കൈവശംവെക്കുക...
Local news, Malappuram, Other

മലപ്പുറത്ത് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

മലപ്പുറം : നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ഒറ്റക്കണ്ടത്തില്‍ പീടിയേക്കല്‍ വീട്ടില്‍ ഷംസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്. സുജിത്ത് ദാസ്. ഐപിഎസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഐപിഎസ് ആണ് ഉത്തരവിറക്കിയത്. വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് കഞ്ചാവുമായി പോലീസിന്റെ പിടിയിലായ ഇയാള്‍ മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. മഞ്ചേരി, എടവണ്ണ, കരുവാരകുണ്ട്, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസ്സുകളില്‍ പ്രതിയായ ഷംസുദ്ദീന്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരില്‍ പ്രധാനിയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകള്...
Information

ലഹരി കടത്ത് കേസ്സുകളിലെ മുഖ്യ പ്രതി കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

പൊന്നാനി : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി കടത്ത് കേസ്സുകളിലും, മോഷണ കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൊന്നാനി ഈശ്വരമംഗലം ഗുലാബ് നഗർ സ്വദേശി തുറക്കൽ വീട്ടിൽ അലി മകൻ അഷ്ക്കർ അലി (36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ്. എസ്. ഐ പി എസിന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കിയത്. അഷ്ക്കർ അലിക്കെതിരെ രജിസ്റ്റർ ചെയ്ത അവസാന കേസ്സിൽ നിന്നായി വലിയ അളവിൽ കഞ്ചാവും ഹാഷിഷ് ഓയിലും പോലീസ് പിടികൂടിയിരുന്നു. ഈ കേസ്സിൽ രണ്ട് മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. പൊന്നാനി, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിലായി മയക്കുമരുന്നായ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുക, കവർച്ച, സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, മാരകായുധങ്ങൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റക...
Kerala

കാപ്പ ചുമത്തി നാട് കടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി; മോഷണത്തിനിടെ അറസ്റ്റ് ചെയ്ത് പോലീസ്

മാനന്തവാടി: നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തി നാടുകടത്തിയയാള്‍ വിലക്ക് ലംഘിച്ചതിന് അറസ്റ്റിലായി. കല്ലിയോട്ട്കുന്ന്, ആലക്കല്‍ വീട്ടില്‍ റഫീഖ്(39)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കല്ലിയോട്ട്കുന്ന് ഒരു കടയില്‍ മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ കാണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കടയുടമയുടെ പരാതി പ്രകാരം മോഷണത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റഫീഖിനെ ഈ മാസം ആറിനാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാള്‍ മണ്ണാര്‍ക്കാട്, കേണിച്ചിറ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ...
Information

മണല്‍ മാഫിയ സംഘത്തിലെ രണ്ടു പേരെ കാപ്പ ചുമത്തി നാടുകടത്തി

അരീക്കോട്: അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മണല്‍കടത്ത് നടത്തി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്ക് എതിരെ കാപ്പ ചുമത്തി നാടുകടത്തി. മൂര്‍ക്കനാട് സ്വദേശിക്കളായ നൊട്ടന്‍ വീടന്‍ അബ്ദുസ്സലാമിന്റെ മകന്‍ ഷഫീഖ് (33),ഊര്‍ങ്ങാട്ടിരി കുഴിയേങ്ങല്‍ വീട്ടില്‍ അബ്ദുള്‍ കരീം മകന്‍ മെഹ്ബൂബ് (30) എന്നിവര്‍ക്കെതിരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസിന്റെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ റേഞ്ച് ഡെപ്പ്യൂട്ടി ഇന്‍സ്റ്റ്‌പെക്ടര്‍ ജനറലിന്റെ അധിക ചുമതലയുള്ള ഉത്തര മേഖലാ പോലീസ് ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഐ.പി.എസാണ് ഉത്തരവിറക്കിയത്. ആറ് മാസക്കാലത്തേയ്ക്കാണ് ഇവര്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവില്‍ വിലക്ക് ലംഘിച്ച് ജില്ലയിലേയ്ക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്...
error: Content is protected !!