Tag: Karippoor airport

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി
Kerala

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

കരിപ്പൂർ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിക്കും കരിപ്പൂർ വിമാനത്താവളത്തിൻ്റെ റെസ വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാർ അറിയിച്ചു. കരിപ്പൂരിൽ റൺവേയുടെ റെസ വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തുക നഷ്ടപരിഹാരം നൽകി ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കുകയും വേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനാണ് കേന്ദ...
Crime

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മലപ്പുറം സ്വദേശികളിൽ നിന്നും 2 കിലോ സ്വർണം പിടികൂടി

കരിപ്പൂർ : കരിപ്പൂരിൽ രണ്ടു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ അബുദാബിയിൽനിന്നും ജിദ്ദയിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ മലപ്പുറം ജില്ലക്കാരായ രണ്ടു യാത്രക്കാരിൽ നിന്നും ആയി പിടികൂടിയത് . എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ അബുദാബിയിൽ നിന്നും എത്തിയ നിലമ്പൂർ സ്വദേശിയായ പുലികുന്നുമ്മേൽ മിർഷാദിൽ(24) നിന്നും 965 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 3 ക്യാപ്സൂലുകളും ഫ്‌ളൈനാസ് എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും റിയാദ് വഴി എത്തിയ ഒതുക്കുങ്ങൽ സ്വദേശിയായ കോയപ്പാതൊടി സഹീദിൽ (25) നിന്നും 1174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകളുമാണ് കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത ചെറിയൊരു പ്രതിഫലത...
Crime

അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച ഒരു കിലോ സ്വർണവുമായി 19 കാരി പിടിയിൽ

കരിപ്പൂർ : കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ദുബായില്‍ നിന്നാണ് സ്വര്‍ണവുമായി ഷഹല എത്തിയത്. അടിവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ ആയിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ആണ് പിടികൂടിയത്. ഷഹലയുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ സ...
Malappuram

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കാന്‍ റണ്‍വേ വികസനം അനിവാര്യം: മന്ത്രി വി.അബ്ദുറഹിമാന്‍

കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിനായി ഉന്നതതല സമിതി നിര്‍ദേശിച്ച ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ നടത്തിയ യോഗത്തിലെ തീരുമാന പ്രകാരം ആരാധനാലയവും ഖബര്‍സ്ഥാനും റോഡും ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് കൈമാറിയാല്‍ മതിയെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്താല്‍ മതിയാകും. ഇത് ഏറ...
Gulf, Obituary

നാട്ടിലേക്ക് വരുന്നതിനിടെ കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താനൂർ സ്വദേശി വിമാനത്തിൽ മരിച്ചു

താനൂർ: നാട്ടിലേക്ക് വരുന്നതിനിടെ യുവാവ് വിമനത്തിൽ വച്ച് മരിച്ചു. താനൂർ മോര്യ സ്വദേശി വടക്കത്തിയിൽ മൊയ്‌ദീൻ കുട്ടിയയുടെ മകൻ ഫൈസൽ (40) ആണ് മരിച്ചത്. ഷാർജയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് സംഭവം. മൂന്നര വർഷത്തിന് ശേഷം നാട്ടിലേക്ക് വരികയായിരുന്നു. അർബുദ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിൽ ചികിത്സക്കായി വരികയായിരുന്നു. രാവിലെ 6.10 ന് കരിപ്പൂരിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മരണം. ഭാര്യയും മക്കളും സ്വീകരിക്കാനായി കരിപ്പൂരിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് ന് ശേഷം മോര്യ കോട്ടുകാട് ജുമാ മസ്ജിദിൽ കബറടക്കി. മാതാവ് വിയ്യൂമ്മു. ഭാര്യ, അബിദ, മക്കൾ,മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ്. സഹോദരങ്ങൾ, മുസ്തഫ, ഫാത്തിമ. ...
Other

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിക്ക് കരിപ്പൂരിൽ സ്വീകരണം നൽകി

കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. മലയാളിക്ക് ആദ്യമായാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ലഭിക്കുന്നത്. ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ ശേഷം ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായിരുന്നു. എ.പി.അബ്ദുല്ലക്കുട്ടി.ഗംഭീര സ്വീകരണമാണു വിമാനത്താവളത്തിൽ ഒരുക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നുള്ളത് ന്യായമായ ആവശ്യമാണെന്നും അതു മലബാറിൽ തലയുയർത്തിപ്പിടിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ അഭിമാന പ്രശ്നമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.ഇത്തവണ ഹജ് ക്വോട്ടയിലും എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണത്തിലും കുറവുണ്ട്....
Other

കരിപ്പൂര്‍ വിമാനത്താവള വികസനം: ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

സാങ്കേതിക സമിതിയംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ  നേതൃത്വത്തില്‍ പ്രദേശവാസികളെ നേരില്‍ കണ്ട് ആശങ്കകള്‍ അകറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുത്ത് മാത്രമേ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കൂ. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥലം സുതാര്യമായി ഏതു രീതിയില്‍ ഏറ്റെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. പരമാവധി വീടുകളും റോഡും മറ്റും ഒഴിവാക്കി, നഷ്ടങ്ങള്‍ പരമാവധി കുറച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ശ്രമിക്കും. ജനപ്രതിനിധികളുടെയു...
Other

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ: ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം : ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റിയ നടപടി പുന: പരിശോധിക്കണം.20 ശതമാനത്തിനു താഴെ മാത്രം ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ എംബാർക്കേഷൻ ലിസ്റ്റിലുള്ളത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ഹജ്ജ് ഹൗസും പുതുതായി നിർമ്മിച്ച വനിതാ ബ്ലോക്കും അടക്കം വിപുലമായ സൗകര്യങ്ങളാണ് കരിപ്പൂരിലുള്ളത്. ഇതേ സമയം കൊച്ചിയിൽ എല്ലാം താല്കാലികമായി ഏർപ്പെടുത്തേണ്ടതുണ്ട്. ഭീമമായ ചെലവ് സർക്കാർ വഹിക്കേണ്ടിവരും. 2002 മുതൽ ദിർഘകാലം കരിപ്പൂരിൽ നിന്നായിരുന്നു ഹജ്ജ് യാത്ര നടത്തിയിരുന്നത്.ഹജ്ജ് തീർത്ഥാടകരോടുള്ള മാനുഷിക പരിഗണന എങ്കിലും നൽകി ഈ വർഷം തന്നെ കരിപ്പൂര് എംബാർക്കേഷ...
Other

കരിപ്പൂര്‍ റണ്‍വേ വികസനം: നഷ്ടപരിഹാര തുക മുഴുവനായി നല്‍കി മാത്രം ഭൂമിയേറ്റെടുക്കലെന്ന് മന്ത്രി

18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നല്‍കുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അതേ പാക്കേജില്‍ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നല്‍കും. ഇക്കാര്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയ ശേഷം നടപടികള്‍ ആരംഭിക്കും. ഭൂമിയേറ്റെടുക്കലിന് മുമ്പ് സമയബന്ധിതമായി തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തും. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്...
Crime

മാരക മയക്കുമരുന്ന് എം ഡി എം എ യുമായി 2 പേർ പിടിയിൽ

കരിപ്പൂർ എയർ പോർട്ടിന് സമീപം ന്യൂമാൻ ജംഗ്ഷന് സമീപമുള്ള ലോഡ്ജ്ൽ റൂം എടുത്തു വിൽപ്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം ഡി എം എ യുമായി 2 പേർ പിടിയിൽ. അരീക്കോട് പൂവത്തിക്കൽ അമ്പാട്ട് പറമ്പിൽ സലാഹുദ്ദീൻ (22), പറമ്പിൽ പീടിക സൂപ്പർ ബസാർ കുതിരവട്ടത്ത് മുഹമ്മദ് ഷാഫി (36), എന്നിവരെയാണ് ജില്ലാ ആന്റി നർകോട്ടിക് ടീമിന്റെ സഹായത്തോടെ കരിപ്പൂർ പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി കെ.സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് ഇൻസ്പെക്ടർ സി.വി. ലൈജു മോന്റെ നേതൃത്വത്തിൽ കരിപൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ സാമി, എ എസ് ഐ പ്രഭ, സിപി ഒ സാലേഷ്, ഷബീറലി എന്നിവരും ജില്ലാ ആൻ്റി നിർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ എസ്.ഐ ഗിരീഷ് M , R.ഷഹേഷ് , ദിനേഷ് IK , സിറാജ് K, സലിം. P എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന ചില്ല...
error: Content is protected !!