Tag: Kerala police

ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പരാതി നല്‍കാന്‍ പുത്തന്‍ സംവിധാനം
Information, Kerala, Other

ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പരാതി നല്‍കാന്‍ പുത്തന്‍ സംവിധാനം

തിരുവനന്തപുരം : നിലവില്‍ ഏറ്റവും കൂടുതല്‍ കേട്ടു വരുന്നതും കണ്ടു വരുന്നതുമായ ഒരു സംഭവമാണ് ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിനിരയാകുന്നതും ആത്മഹത്യ ചെയ്യുന്നതും എല്ലാം. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കായി പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നതായി കേരള പൊലീസ് അറിയിച്ചു. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ...
Kerala

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്‌സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരം കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തത്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു അനില്‍ കുമാര്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടത്. സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ...
Information, Other

എന്താണ് അപരാജിത ഓണ്‍ ലൈന്‍ ?.. ഏവരും അറിഞ്ഞിരിക്കേണ്ട കാര്യം

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺ ലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനമാണ് "അപരാജിത ഓൺ ലൈൻ". ഓൺലൈൻ അതിക്രമങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ടുചെയ്യാത്തതിന്റെ കാരണം സാമൂഹിക സമ്മർദ്ദമോ, അല്ലെങ്കിൽ അടുത്ത സുഹൃത്തോ ബന്ധുവോ ആയ കുറ്റവാളി സ്വീകരിച്ച വിവിധ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളോ ആയിരിക്കാം. പരാതിക്കാർക്ക് ആത്മവിശ്വാസമില്ലാത്തതും പരാതിയുമായി പോലീസിനെ സമീപിക്കുന്നതിനുള്ള ഭയവും മടിയുമൊക്കെ ഒരു പക്ഷേ അതിനു കാരണമാകാം. ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ സ്ത്രീകളെയും കുട്ടികളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സംവിധാനം. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമനടപടികൾ സ്വീകരിക്കുകയെന്നതും ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നു. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്. പരാതി നൽകു...
Information, Other

പാസ്സ്‌പോർട്ട്, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ളവ നഷ്ടമായാൽ എന്താണ് ചെയ്യേണ്ടത്?

യാത്രയ്ക്കിടയിലും മറ്റും നമ്മുടെ കയ്യിലുള്ള വിലപിടിച്ച സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാൽ ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തി നേരിട്ട് പരാതി നൽകാൻ പല കാരണങ്ങളാലും നമുക്ക് സാധിക്കണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യാനാവും? നിങ്ങളുടെ മൊബൈൽ ഫോണിൽ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ - ആപ്പ് ഉണ്ടോ ? എങ്കിൽ വഴിയുണ്ട്. ഫോണിൽ പോൽ - ആപ്പ് ഇല്ലെങ്കിൽ ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൌൺലോഡ് ചെയ്യുക. തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി Services എന്ന വിഭാഗത്തിലെ " Lost Property " എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. അതിൽ നിങ്ങൾക്ക് നഷ്‌ടമായ വസ്തുവകകളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. പാസ്സ്‌പോർട്ട്, സിം കാർഡ്, ഡോക്യുമെന്റുകൾ, സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോൺ മുതലായവ നഷ്ടമായാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാം. ...
Information, Other

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്?

സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. # രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് # ടാക്സ് സര്‍ട്ടിഫിക്കറ്റ് #ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് #പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്) # ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് # പെര്‍മിറ്റ് (3000 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും - സ്വകാര്യ വാഹനങ്ങള്‍ ഒഴികെ) # ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ) # വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് രണ്ടു രീതിയില്‍ ഈ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന്‍ മുമ്...
Information, Other

എഫ്‌ഐആര്‍ പകര്‍പ്പിന് ഇനി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല, എല്ലാം വിരല്‍ തുമ്പില്‍

എഫ്.ഐ.ആര്‍ പകര്‍പ്പിനായി പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി വേഗത്തില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോര്‍ട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താന്‍ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്‌ഐആര്‍ ഇപ്രകാരം ലഭിക്കില്ല. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. എഫ്.ഐ.ആര്‍ ഡൗണ്‍ലോഡ് ഓപ്ഷനില്‍ എഫ്.ഐ.ആര്‍ നമ്പര്‍, കേസ് രജിസ്റ്റര്‍ ചെയ്ത വര്‍ഷം,...
Information, Kerala, Other

ഇനി പോലീസില്‍ പരാതി നല്‍കാം സ്റ്റേഷനില്‍ പോകാതെ തന്നെ

നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ? ഇവിടങ്ങളില്‍ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യം കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില...
Information, Kerala, Other

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ എങ്ങനെയൊക്കെ ഇടണം, ഇടാന്‍ പാടില്ല ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാന്‍ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. നമ്മള്‍ വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇന്‍ഡിക്കേറ്ററുകള്‍. നേരത്തെ ഹാന്‍ഡ് സിഗ്‌നലുകള്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇന്‍ഡിക്കേറ്റര്‍ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇന്‍ഡിക്കേറ്റര്‍ ഇട്ടിരിക്കും. തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്...
Other

അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നറിയണോ?

നിങ്ങൾ നിൽക്കുന്നത് ഏതു സ്റ്റേഷൻ പരിധിയിൽ ആണെന്നും നിങ്ങൾക്ക് സമീപമുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാൻ ഇനി കൺഫ്യൂഷൻ വേണ്ട. കേരള പോലീസിന്റെ പോൽ ആപ്പിലൂടെ ഇതറിയാൻ സാധിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌ത്‌ ഈ സേവനം പ്രയോജനപ്പെടുത്താം. ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യുക. അതിനുശേഷം Nearest police station ഓപ്ഷനിൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാവുന്നതാണ്. അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷൻ പരിധിയിൽ ആണെന്ന് Jurisdiction Police Station ഓപ്ഷൻ മുഖാന്തരം മനസ്സിലാക്കാവുന്നതാണ്. സ്റ്റേഷൻ പരിധി തിരിച്ചറിഞ്ഞു വേഗത്തിൽ പരാതി സമർപ്പിക്കുന്നതിനും പോലീസിന്റെ സഹായം ലഭിക്കുന്നതിനും ആപ്പിലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് . ...
Information, Other

നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ഫോണ്‍ നഷ്ടപ്പെട്ടാല്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പോലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. അതിനുശേഷം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക. ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ആകുന്നതാണ്. https://www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം. അതിൽ ഫോൺ നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയ്യതി, സ്ഥലം, പോലീസ് സ്‌റ്റേഷന്‍...
Kerala, Local news, Malappuram, Other

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ എന്തു ചെയ്യണം ; ഇനി 100 ലേക്കല്ല വിളിക്കേണ്ടത്

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടന്‍ നിങ്ങള്‍ക്ക് 112 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. അതായത് പോലീസ്, ഫയര്‍ഫോഴ്‌സ് (ഫയര്‍ & റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേയ്ക്ക് വിളിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്...
Information, Other

നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന്, സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും. സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങൾ നഷ്ടമായ ഫോണിൽ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക...
Kerala, Local news, Malappuram, Other

എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ?

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് CrPC 154 വകുപ്പ് പ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. നിലവിൽ പോലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിനു മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ ഐ ആറിന് വളരെ പ്രാധാന്യമുണ്ട്. പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് ക...
Other

സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?

സൈബര്‍ കുറ്റകൃത്യങ്ങളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനമെന്നും കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ; സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം? നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ (1930) നൂറുകണക്കിന് ബാങ...
Information, Kerala, Other

ആവര്‍ത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങള്‍ ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മുങ്ങി മരിച്ചത് പത്തോളം പേര്‍ ; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക, കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക, നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം നീന്തല്‍ പഠിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് കേരളാ പോലീസ് ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളില്‍ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്‌ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരുമായ കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയായത്. ജാഗ്രതക്കുറവും സുരക്ഷിതത്വ ബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നും പൊലീസ് പറയുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; ആവര്‍ത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങള്‍ ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുട...
Kerala, Local news, Malappuram

താനൂര്‍ കസ്റ്റഡി മരണം ; ശരീരത്തില്‍ 13 പരുക്കുകള്‍, വയറ്റില്‍ ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തുവടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

താനൂര്‍ : താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. ഇയാളുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. ഇന്നലെ വൈകിട്ട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പൊലീസ് സര്‍ജന്‍ ഡോ.ഹിതേഷ് ശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് താമിറിന്റെ പുറത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം താമിറിന് മ...
Automotive, Crime

താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മമ്പുറം സ്വദേശിയായ യുവാവ് മരിച്ചു

താനൂര്‍ : താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ലഹരി കടത്തിന് പിടിയിലായ ചെമ്മാട് സ്വദേശിയും നിലവില്‍ മമ്പുറം മൂഴിക്കല്‍ താമസക്കാരനുമായ താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വിഴൂകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 18 ഗ്രാം എംഡിഎംയുമായി മറ്റു നാല് പേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് സാമി മരിച്ചത്. താനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. മലപ്പുറം എസ്പി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. മര്‍ദനമേറ്റാണോ മരിച്ചത് എന്നത് അടക്കമുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഇത് കസ്റ്റഡി മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. ...
Kerala

കാപ്പ ചുമത്തി നാട് കടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി; മോഷണത്തിനിടെ അറസ്റ്റ് ചെയ്ത് പോലീസ്

മാനന്തവാടി: നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തി നാടുകടത്തിയയാള്‍ വിലക്ക് ലംഘിച്ചതിന് അറസ്റ്റിലായി. കല്ലിയോട്ട്കുന്ന്, ആലക്കല്‍ വീട്ടില്‍ റഫീഖ്(39)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കല്ലിയോട്ട്കുന്ന് ഒരു കടയില്‍ മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ കാണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കടയുടമയുടെ പരാതി പ്രകാരം മോഷണത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റഫീഖിനെ ഈ മാസം ആറിനാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാള്‍ മണ്ണാര്‍ക്കാട്, കേണിച്ചിറ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ...
Kerala

ലഹരി കണ്ടെത്താന്‍ പൊലീസിന്റെ ഡ്രോണ്‍ പറന്നുയര്‍ന്നു

തിരുവനന്തപുരം : ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍.ഡി.പി.എസ്. കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തി. റൂറല്‍ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്ന് സ്റ്റേഷനുകളില്‍ പരിശോധന പൂര്‍ത്തിയായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡി.ജി.സി.എ ) കീഴില്‍ പരിശീലനം ലഭിച്ച 45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്...
Kerala, Malappuram

അരീക്കോട് വന്‍ ലഹരി വേട്ട ; രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

അരീക്കോട് : വില്പനക്കായി കൊണ്ടുവന്ന 50ഗ്രാം എംഡിഎംഎ യുമായി അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. അരീക്കോട് മീഞ്ചിറ സ്വദേശികളായ അക്കരപറമ്പില്‍ പരപ്പന്‍ സുഹൈല്‍ ( 32 ), പാത്തിക്കല്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (20) എന്നിവരാണ് പിടിയിലായത്. മീഞ്ചിറയിലെ ഒരു സ്വകാര്യ മരമില്ലില്‍ നിന്നാണ് ഞായറാഴ്ച വൈകീട്ടോടെ ഇവരെ പിടികൂടിയത്. ഞായറാഴ്ച അവധിയായതിനാല്‍ മില്ലില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. ഇത് അവസരമാക്കി മില്ലില്‍ അതിക്രമിച്ച് കയറി മില്ലിലെ ഷഡ്ഡില്‍ വച്ച് വില്പനക്കായി എംഡിഎംഎ ചെറിയ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 50 ഗ്രാം ഓളം എംഡിഎംഎ യും ഡിജിറ്റല്‍ ത്രാസ്റ്റ്, ഗ്ലാസ് ഫണല്‍, നിരവധി പ്ലാസ്റ്റിക്ക് പൗച്ചുകളും കണ്ടെടുത്തു. ചില്ലറ വിപണിയില്‍ 2 ലക്ഷത്തോളം വില വരുന്ന ലഹരി മരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ വില്പനക്കായി ഉപയോഗിക്കുന്ന ബൈക...
Kerala, Malappuram

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

കടുങ്ങപുരം : കൊളത്തൂര്‍ ജനമൈത്രി പോലീസും പാപ്പിലിയോ വണ്ടര്‍ലാന്‍ഡ് പാര്‍ക്ക് പലകപറമ്പും സംയുക്തമായി കടുങ്ങപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പാപ്പിലിയോ എംഡി അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ കൊളത്തൂര്‍ എസ് ഐ അബ്ദുള്‍ നാസര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാന് പഠനോപകരണം നല്‍കി ക്കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പാപ്പിലിയോ ഡയറക്ടര്‍മാരായ ബാവ പുഴക്കാട്ടിരി, അബ്ദുല്‍ ഗഫൂര്‍, വേങ്ങര സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കുഞ്ഞാപ്പ കരുവാടി, എസ് എം സി ചെയര്‍മാന്‍ ഷാഹുല്‍ഹമീദ്, പൂക്കോയ തങ്ങള്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. ജനമൈത്രി ഓഫീസര്‍ ബൈജു , കെ മോഹന്‍ദാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ...
Kerala, Malappuram

പോക്‌സോ കേസ് പ്രതി വില്പനക്കായി എത്തിച്ച എംഡിഎംഎയുമായി കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും പിടിയില്‍

കൊണ്ടോട്ടി : കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന യുവാവ് പിടിയിലായി. മഞ്ചേരി പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി കണയാന്‍കോട്ടില്‍ ജാവിദ് മോനാണ് പിടിയിലായത്. 2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടി കൊണ്ടുവന്നു ലഹരി നല്‍കി എയര്‍ പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി വിചാരണ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇയാള്‍ വീണ്ടും പിടിയിലായത്. ഇന്നലെ വൈകുന്നേരം എം.ഡി.എം.എ വില്പന നടത്താന്‍ കൊണ്ടോട്ടി ബസ്റ്റാന്റ് പരിസരത്ത് എത്തിയ സമയത്താണ് ജാവിദ് പിടിയിലായത്. ഇയാളില്‍ നിന്നും വില്പനക്കായി കൊണ്ടുവന്ന 2 പാക്കറ്റ് എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ക...
Kerala

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് സ്വര്‍ണവും എടിഎമ്മും മോഷണം പോയി

കുന്നംകുളം : ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 12 പവനും എടിഎം കാര്‍ഡും മോഷണം പോയി. തിങ്കളാഴ്ച ഉച്ചയോടെ അഞ്ഞൂര്‍ കമ്പനിപ്പടി പാണേങ്ങാട്ടില്‍ വീട്ടില്‍ വിനോദിനിയുടെ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. കുറ്റിപ്പുറത്തു നിന്ന് കുന്നംകുളത്ത് എത്തിയ വിനോദിനി പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ...
Kerala, Malappuram

പൂക്കോട്ടൂര്‍ അങ്ങാടിയില്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പണം കവര്‍ന്ന നാല് പേര്‍ പിടിയില്‍

മലപ്പുറം : പൂക്കോട്ടൂര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ട് ലക്ഷം കവര്‍ന്ന കേസില്‍ നാലു പേര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത്, (20), വടെക്കെടത്തുകാവ്,നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കെടത്തുകാവ്, മുല്ലവേലിപടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍,പന്നിവിഴ, വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പൂക്കൂട്ടോര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തുവരുന്ന മൊറയൂര്‍ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടുപ്പിച്ചു തള്ളിയിട്ട് വടിവാള്‍ വീശിയും കുരുമുളക് സ്‌പ്രേമുഖത്തേക്ക് അടിച്ചും പൂക്കോട്ടൂരങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴല...
Information, Kerala

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍, വാട്സ് ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും ; പ്രചരിക്കുന്നതിലെ വാസ്തവമെന്ത്

തിരുവനന്തപുരം : ഈ അടുത്തായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന രണ്ട് സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ ?. പലരും ഇതില്‍ ആശങ്കപ്പെടുന്നുമുണ്ട്. എന്നാല്‍ ഇതിലെ സത്യാവസ്ഥ പറയുകയാണ് കേരള പോലീസ്. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രണ്ടു മൂന്ന് വര്‍ഷം മുന്‍പ് ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞു. കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത് ദേ പിന്നേം…. എല്ലാ വാട്‌സ് ആപ്പ്...
Information

കെണിയോരുക്കി ലോണ്‍ ആപ്പുകള്‍… ശ്രദ്ധവേണം ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : ഇന്‍സ്റ്റന്റ് ലോണ്‍ ആപ്ലിക്കേഷന്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്‍സ്റ്റന്റ് ലോണ്‍ എന്ന വാഗ്ദാനത്തില്‍ തല വെയ്ക്കാന്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായാണ് കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ നിങ്ങള്‍ കെണിയില്‍ ആയെന്നാണര്‍ത്ഥമെന്നാണ് പൊലീസ് പറയുന്നത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ; ശ്രദ്ധിക്കണേ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന വാഗ്ദാനത്തില്‍ തല വെയ്ക്കാന്‍ തീരുമാനം എടുക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല...
Information

ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതേ….! മുന്നറിയിപ്പുമായി കേരള പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭ്യമാകുവാനിടയുണ്ടെന്നും ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഉറവിടത്തിന്റെ ആധികാരികത പരിശോധിക്കാതെ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ...
Kerala

വാഹനം പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കാനും ഹോം ഗാർഡിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി

കെ പി എ മജീദ് എം എൽ എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത് തിരൂരങ്ങാടി: വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംശയാസ്പദമായ നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ നിയമാനുസൃതം പരിശോധിക്കുന്നതിന് സംസ്ഥാന പൊലീസിലെ യൂണിഫോമിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. എന്നാല്‍ ഹോം ഗാര്‍ഡുകള്‍കള്‍ക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാര്‍ഡുകള്‍ വാഹന പരിശോധന നടത്തുന്നുണ്ടെങ്കില്‍ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ഹോം ഗാര്‍ഡുകളും സിവില്‍ പോലീസ് ഉദ്യോഗസ്ഥരും വാഹന പരിശോധനയുടെ പേരില്‍ ജന...
error: Content is protected !!