പൂക്കോട്ടൂരില്‍ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസ് ; മുഖ്യപ്രതികള്‍ പിടിയില്‍
മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ സ്വര്‍ണ വ്യാപാരിയായ തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കണ്ണൂര്‍ തില്ലങ്കേരി സ്വദേശികളായ വട്ടപ്പറമ്പ് കൃഷ്ണകൃപയില്‍ രതീഷ് (30), ഉളിയില്‍ കിഴക്കോട് കെ.കെ.വരുണ്‍(30) എന്നിവരെയാണ് തില്ലങ്കേരിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ അജ്മല്‍ (47), ജിഷ്ണു (24), ഷിജു (47) എന്നിവരെയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശി ജിഷ്ണു (24), തൃശൂര്‍ സ്വദേശി സുജിത് (37) എന്നിവരെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 3 പേരെ പിടികിട്ടാനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
മധുരയിലെ കാമരാജന്‍ സാലെയിലെ ജ്വല്ലറി ഉടമയായ ആര്‍ ബാലസുബ്രഹ്‌മണ്യം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണു മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്...