ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണം ; ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും മൗലിദ് ആയാലും പ്രയാസം ഉണ്ടാക്കരുതെന്ന് ഹക്കീം അസ്ഹരി
കോഴിക്കോട്: ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണമെന്ന് എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി. ശബ്ദത്തില്‍ മിതത്വം പാലിക്കണം. ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആവണം. അത് കേള്‍ക്കേണ്ട സ്ഥലത്ത് കേള്‍പ്പിക്കണം. ആരാധനാകര്‍മ്മങ്ങളില്‍ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം' അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന മേഖലകളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മൗലിദില്‍ ആവശ്യമെങ്കില്‍ ശബ്ദം പുറത്തേക്ക് കേള്‍പ്പിക്കാം. എന്നാല്‍ അത് നിത്യമായാല്‍ മുസ്ലിങ്ങള്‍ക്കും പ്രയാസമാകും. അമുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുറത്തേക്ക് കേള്‍പ്പിക്കരുതെന്നും അസ്ഹരി പറഞ്ഞു....