Tag: KS Hamza

പര്യടനത്തിനിടെ വോട്ടര്‍മാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് കെ.എസ് ഹംസ
Local news

പര്യടനത്തിനിടെ വോട്ടര്‍മാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് കെ.എസ് ഹംസ

തിരൂരങ്ങാടി : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയുടെ പിറന്നാളാഘോഷം ഇത്തവണ മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കുമൊപ്പം. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ചെമ്മാട് അങ്ങാടിയിലെത്തിയ കെ.എസിനെ നൂറുകണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് പിറന്നാള്‍ കേക്കുമായി കാത്തിരുന്നത്. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് പിറന്നാളാഘോഷം ചെമ്മാട് നടന്നത്. സി.പി.ഐ നേതാവ് നിയാസ് പുളിക്കലും കെ.എസ്. ഹംസയും ചേര്‍ന്ന് കേക്ക് മുറിച്ചു. ...
Malappuram

കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകി ഐ.എം.സി.എച്ച് ജീവനക്കാർ

ആലത്തിയൂർ: പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ജീവനക്കാർ സംഭാവന കൈമാറി. ജീവനക്കാരിൽനിന്ന് സ്ഥാനാർത്ഥി ഫണ്ട് ഏറ്റുവാങ്ങി. ആശുപത്രിയിൽ ജീവനക്കാരെയും രോഗികളെയും കണ്ട് സ്ഥാനാർത്ഥി വോട്ട് തേടി. ആശുപത്രി ചെയർമാർ എ ശിവദാസൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഇമ്പിച്ചിബാവ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി ആശുപത്രിക്ക് മുന്നിലെ ഇമ്പിച്ചി ബാവയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഒ.പി വിഭാഗം, ഡയാലിസിസ് വിഭാഗം, കാൻ്റീൻ എന്നിവിടങ്ങളിലെത്തി വോട്ട് തേടി. വിവിധ വിഭാഗങ്ങളിലെത്തി ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയവരെയും കണ്ടു. ആശുപത്രി ഡയരക്ടർമാരായ പി. മുഹമ്മദലി, സി.കെ. ബാവക്കുട്ടി, പി.ടി നാരായണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് കുമാരി, മാനേജിങ് ഡയരക്ടർ കെ. ശുഐബ് അലി, പി. സുമിത്ത്, ടി....
Local news

എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു

തിരൂരങ്ങാടി : എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി തയ്യിൽ അലവി അധ്യക്ഷനായി. ജി സുരേഷ് കുമാർ, സി പി അൻവർ സാദത്ത്, എം ഹംസക്കുട്ടി, എം സിദ്ധാർത്ഥൻ, മലയിൽ പ്രഭാകരൻ, കമ്മു കൊടിഞ്ഞി എന്നിവർ സംസാരിച്ചു. വി പി സോമസുന്ദരൻ സ്വാഗതവും അഡ്വ. സി ഇബ്രാഹീം കുട്ടി നന്ദി പറഞ്ഞു. ...
Local news

കെ.എസ് ഹംസയുടെ ഛായാചിത്രവുമായി വിദ്യാർത്ഥിനി

കോട്ടക്കൽ: എടരിക്കോട് ഞാറത്തടത്ത് പ്രചാരണത്തിനെത്തിയ പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാർത്ഥിനി. ചുടലിപ്പാറ സ്വദേശി ഫാത്തിമ ദിൽനയാണ് സ്ഥാനാർത്ഥിയെ കാൻവാസിലാക്കിയത്. ഗ്രാഫിക്ക് ഡിസൈൻ പഠിതാവാണ് ദിൽന. ഇ.എം.എസ് മുതൽ എം. സ്വരാജ് വരെയുള്ളവരുടെ ഛായാചിത്രങ്ങൾ ദിൽ ന വരച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും സി.പി.ഐ ചുടലപ്പാറ ബ്രാഞ്ച് സെക്രട്ടറിയുമായ മുഹമ്മദ് മർസൂക്കാണ് പിതാവ്. ഉമ്മ റുബീന. ...
Local news, Malappuram, Other

കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി

ആതവനാട്: മാട്ടുമ്മല്‍ ആശുപത്രിപ്പടിയില്‍ പര്യടനത്തിനെത്തിയ പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയ്ക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി. ആതവനാട് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നിധി ഉസ്മാനാണ് ചിത്രം കൈമാറിയത്.പൊതുപ്രവര്‍ത്തകനായ പിതാവ് ഉസ്മാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് നിധി ചിത്രം തയ്യാറാക്കിയത്. നേരത്തെ ഇ.എം.എസ്, ഇ.കെ നായനാര്‍ തുടങ്ങിയവരുടെ ഛായാചിത്രങ്ങളും വരച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വര്‍ണ്ണങ്ങളുടെ കൂട്ടുകാരിയാണ് ഈ മിടുക്കി. പ്രത്യേക പരിശീലനമൊന്നും നേടാതെയാണ് ചിത്രരചന. ചിത്രം സന്തോഷപൂര്‍വ്വം സ്വീകരിച്ച സ്ഥാനാര്‍ത്ഥി സമ്മാനം നിധിപോലെ സൂക്ഷിക്കുമെന്നും പൊന്നാനിയുടെ തലവര മാറ്റുന്നതാകട്ടെ ചിത്രമെന്നും പറഞ്ഞു. വെട്ടിച്ചിറ അക്ഷയ കേന്ദ്രത്തില്‍ ജീവനക്കാരിയായ താഹിറാബാനുവാണ് നിധിയുടെ മാതാവ്. ...
Kerala, Other

കൈനിറയെ കൊന്നപ്പൂക്കളുമായി സ്ഥാനാർത്ഥിയെ വരവേറ്റ് കുരുന്നുകൾ

വളാഞ്ചേരി: കാട്ടിപ്പരുത്തി കാശാകുന്നിൽ പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയെ വരവേറ്റത് കുട്ടിക്കൂട്ടം. കൈ നിറയെ കൊന്നപ്പൂക്കളുമായി പത്തോളം കുരുന്നുകൾ ചേർന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. അങ്ങാടിയിലുള്ളവരോടും വ്യാപാരികളോടും വോട്ട് ചോദിച്ച ശേഷമായിരുന്നു പ്രസംഗം. വോട്ട് തേടി സ്ഥാനാർത്ഥി മടങ്ങുമ്പോൾ കുട്ടിക്കൂട്ടം വീണ്ടും എത്തി. സ്ഥാനാർത്ഥിക്ക് വിജയാശംസ നേരാനായിരുന്നു ഇത്തവണ സംഘമെത്തിയത്. ...
Local news, Other

ലീഗിലെ പരിചയം പുതുക്കാന്‍ ഹംസ ; മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു

താനൂര്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സന്ദര്‍ശിച്ചത്. ഏറെനേരമിരുന്ന് പഴയ സൗഹൃദം പങ്കുവെച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍, ഏരിയ സെക്രട്ടറി സമദ് താനാളൂര്‍, കെ ടി ശശി, പി അജയ്കുമാര്‍, നൗഷാദ് താനൂര്‍ എന്നിവരും സന്ദര്‍ശനവേളയിലുണ്ടായിരുന്നു. താനൂരിലെ വിവിധ പ്രദേശങ്ങളിലെ പ്രമുഖരെയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. ...
Information, Politics

അച്ചടക്ക ലംഘനം ; മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ മുസ്ലീം ലീഗ് പുറത്താക്കി

കോഴിക്കോട്: മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ മുസ്ലീം ലീഗില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പുറത്താക്കിയത്. അച്ചടക്ക സമിതി ശുപാര്‍ശ പ്രകാരം പാര്‍ട്ടി തീരുമാനപ്രകാരമാണ് ഹംസയെ പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഇന്ന് ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരാനിരിക്കെയാണ് നടപടി. ജില്ലാ കൗണ്‍സില്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുവെന്നാണ് ഹംസ ഉയര്‍ത്തുന്ന കാര്യം. സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനെതിരെ കെഎസ് ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് വിവരം. നേരത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഹംസയെ എല്ലാ പദവിയില്‍ നിന്നും നീക്കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ ഭയന്ന് പ്രധ...
error: Content is protected !!