Monday, June 15

Tag: KSRTC ഓർഡിനറി ബസ് സർവീസ്

KSRTC ഓർഡിനറി ബസ് ഇന്ന് മുതൽ തിരൂരങ്ങാടി, വേങ്ങര വഴി സർവ്വീസ് ആരംഭിക്കും
Local news

KSRTC ഓർഡിനറി ബസ് ഇന്ന് മുതൽ തിരൂരങ്ങാടി, വേങ്ങര വഴി സർവ്വീസ് ആരംഭിക്കും

തിരൂരങ്ങാടി: സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുന്ന ഇന്ന് മുതൽ തിരൂരങ്ങാടി, വേങ്ങര മണ്ഡലത്തിൽ കൂടി ഒരു കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസ് ആരംഭിക്കും. . പരപ്പനങ്ങാടി - മഞ്ചേരി സർവീസ് ആണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പരപ്പനങ്ങാടി, ചെമ്മാട്, തിരൂരങ്ങാടി, കക്കാട്, വേങ്ങര, മലപ്പുറം വഴിയാണ് സർവീസ്. നേരത്തെ ഈ റൂട്ടിൽ രണ്ട് ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് നിർത്തി. ഈ സർവീസ് ആണ് പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ബസ് ആണ് ഉള്ളത്. യുഡിഎഫ് സർകാർ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചെങ്കിലും തിരൂരങ്ങാടി, വേങ്ങര മണ്ഡലത്തിൽ ഉള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് പുതിയ ബസ് അനുവദിച്ചത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്ക് മഞ്ചേരിയിലേക്കും ഈ ഭാഗത്തുള്ളവർക്ക് പോകാനും, മഞ്ചേരി, മലപ്പുറം ഭാഗത്തുള്ളവർക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ, കടലുണ്ടി തുടങ്ങിയ ഭ...
error: Content is protected !!