Thursday, July 30

ഹജ് 2027: തീർഥാടകരെ കേന്ദ്ര ഹജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. കേരളത്തിന് 11,148 സീറ്റുകൾ

ഡൽഹി: കേരളത്തിൽ നിന്ന് ഇത്തവണ 24,230 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3,234 അപേക്ഷകർ 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 838 അപേക്ഷകർ 65 വയസ്സിന് മുകളിലുള്ള മെഹ്റം (ആൺതുണ) ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും 2,932 അപേക്ഷകർ മെഹ്റം ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും, 1171 അപേക്ഷകർ കഴിഞ്ഞ വർഷത്തെ കാത്തിരിപ്പു പട്ടികയിലുള്ളവരുമാണ്. ഇവർക്കെല്ലാം അവസരം ലഭിച്ചു. ക്വാട്ടയിൽ ശേഷിക്കുന്ന സീറ്റുകൾ 16,055 ജനറൽ അപേക്ഷകരിൽനിന്നു പരിഗണിച്ചു.

error: Content is protected !!