Monday, June 15

KSRTC ഓർഡിനറി ബസ് ഇന്ന് മുതൽ തിരൂരങ്ങാടി, വേങ്ങര വഴി സർവ്വീസ് ആരംഭിക്കും

തിരൂരങ്ങാടി: സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുന്ന ഇന്ന് മുതൽ തിരൂരങ്ങാടി, വേങ്ങര മണ്ഡലത്തിൽ കൂടി ഒരു കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസ് ആരംഭിക്കും.

. പരപ്പനങ്ങാടി – മഞ്ചേരി സർവീസ് ആണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പരപ്പനങ്ങാടി, ചെമ്മാട്, തിരൂരങ്ങാടി, കക്കാട്, വേങ്ങര, മലപ്പുറം വഴിയാണ് സർവീസ്. നേരത്തെ ഈ റൂട്ടിൽ രണ്ട് ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് നിർത്തി. ഈ സർവീസ് ആണ് പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ബസ് ആണ് ഉള്ളത്. യുഡിഎഫ് സർകാർ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചെങ്കിലും തിരൂരങ്ങാടി, വേങ്ങര മണ്ഡലത്തിൽ ഉള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് പുതിയ ബസ് അനുവദിച്ചത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്ക് മഞ്ചേരിയിലേക്കും ഈ ഭാഗത്തുള്ളവർക്ക് പോകാനും, മഞ്ചേരി, മലപ്പുറം ഭാഗത്തുള്ളവർക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ, കടലുണ്ടി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാനും ഈ ബസ് സർവീസ് ഉപകരിക്കും. ഈ റൂട്ടിലും ചെമ്മാട് കോട്ടക്കൽ, തിരൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കും ബസ് റൂട്ട് അനുവദിക്കണം എന്നാണ് ആവശ്യം. നിലവിൽ സ്വകാര്യ ബസ് സർവീസ് മാത്രമാണ് ഉള്ളത്. ബസ് സർവീസിൻ്റെ ഫ്ലാഗ് ഓഫ് തിരൂരങ്ങാടി മണ്ഡലത്തിൽ രാവിലെ 9 മണിക്ക് ചെമ്മാട് ബസ് സ്റ്റാൻഡിൽ പി എം എ സമീർ എംഎൽഎ യും വേങ്ങരയിൽ ബ്ലോക്ക് പ്രസിഡണ്ട് കെകെ മൻസൂർ കോയ തങ്ങളും നിർവഹിക്കും.
ബസിൻ്റെ സമയം.
📍 സർവീസ് സമയം

🕖 07:00 AM
മലപ്പുറം ➜ പരപ്പനങ്ങാടി (08:05 AM)
🕣 08:25 AM
പരപ്പനങ്ങാടി➜ മഞ്ചേരി (10:00 AM)
🕥 10:20 AM
മഞ്ചേരി ➜ പരപ്പനങ്ങാടി (11:55 AM)
🕛 12:15 PM
പരപ്പനങ്ങാടി ➜ മഞ്ചേരി (01:50 PM)

🕔 05:00 PM
മലപ്പുറം ➜ പരപ്പനങ്ങാടിi (06:05 PM)

🕕 06:15 PM
പരപ്പനങ്ങാടിi ➜ മഞ്ചേരി (07:50 PM)

www.tirurangaditoday.in 9447798787

error: Content is protected !!