Wednesday, September 2

Tag: kunnamangalam

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ
Crime

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ

കോഴിക്കോട് : പതിനഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽയുവാവിനെ മാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാഴി സ്വദേശിയായ ലിഗേഷ് (25) നെയാണ് മാവൂർ പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പതിനഞ്ച് കാരിയെ പ്രേമം നടിച്ച് യുവാവ് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിഗർഭിണിയാവുകയുംകോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പ്രസവിക്കുകയും ചെയ്തു. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്നാണ്ആദ്യം കുന്ദമംഗലം പോലീസ് കേസെടുത്തു.പിന്നീട്സംഭവം നടന്നപരിധിയിലുള്ള മാവൂർ പോലീസിന്കേസ് കൈമാറുകയായിരുന്നു.തുടർന്ന് മാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ്പന്തീരാങ്കാവിന് സമീപം കൈമ്പാലത്ത് വെച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു.പ്രതിയെ പിടികൂടുന്നതിന് മാ...
18 ദിവസമായിട്ടും കാണാതായ പെൺകുട്ടിയെ കുറിച്ച് വിവരമില്ല, പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
Crime

18 ദിവസമായിട്ടും കാണാതായ പെൺകുട്ടിയെ കുറിച്ച് വിവരമില്ല, പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

16-കാരിയെ കാണാതായിട്ട് 18 ദിവസം; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്* കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസ്സുകാരി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മെയ് 15-ന് രാത്രി 10.30ഓടെയാണ് സംഭവം.കുന്ദമംഗലത്തിന് സമീപം കോണോട്ട് പറ ചാലക്കൽ വീട്ടിൽ അയ മെഹ്റ എന്ന വിദ്യാർത്ഥിനിയെ വീടിന് സമീപത്തുനിന്ന് ഒരു സംഘം യുവാക്കൾ കടത്തിക്കൊണ്ടുപോയതായാണ് രക്ഷിതാക്കളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അന്വേഷണം തുടരുകയാണെന്നും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ...
പുറത്തിറങ്ങുന്നത് രാത്രിയിൽ, ചുറ്റും അംഗരക്ഷകർ: ലഹരി മാഫിയത്തലവനെ പോലീസ് പൊക്കിയത് സാഹസികമായി
Kerala

പുറത്തിറങ്ങുന്നത് രാത്രിയിൽ, ചുറ്റും അംഗരക്ഷകർ: ലഹരി മാഫിയത്തലവനെ പോലീസ് പൊക്കിയത് സാഹസികമായി

കുന്നമംഗലം : ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലഹരി മരുന്ന് എത്തിക്കുന്ന രാജ്യാന്തര ബന്ധമുള്ള മൊത്ത വിൽപ്പനക്കാരനെ കുന്നമംഗലം പോലീസ് പിടികൂടിയത് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജനുവരിയിൽ കാരന്തൂർ ലോഡ്ജിൽ നിന്നും 221 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണാടകയിലെ ഹാസനിൽ വെച്ചാണ് മംഗളൂരു സ്വദേശി ഇമ്രാൻ (30) പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആന്ധ്രയിലും ബംഗളൂരുവിലും തിരുവമ്പാടിയിലും കഞ്ചാവ് പിടിച്ചതിനെത്തുടർന്ന് പോലീസ് കേസുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുകയായിരുന്നു ഇമ്രാൻ. കാരന്തൂർ എംഡിഎംഎ പിടിച്ച കേസിൽ നേരത്തെ അറസ്റ്റിലായവരെ ബെംഗളൂരു എത്തിച്ച് പ്രതികൾ താമസിച്ച ലോഡ്ജുകളിൽ പരിശോധന നടത്തിയപ്പോൾ മറ്റു പ്രതികളെ കുറിച്ച് വിവരവങ്ങൾ ലഭിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ...
കാര്‍ ബൈക്കിലിടിച്ച് മകളെ കോളജില്‍ ഇറക്കി മടങ്ങുകയായിരുന്ന പിതാവിന് ദാരുണാന്ത്യം
Accident, Kerala

കാര്‍ ബൈക്കിലിടിച്ച് മകളെ കോളജില്‍ ഇറക്കി മടങ്ങുകയായിരുന്ന പിതാവിന് ദാരുണാന്ത്യം

കോഴിക്കോട് : മകളെ കോളജില്‍ ഇറക്കി തിരിച്ചു പോകുന്നതിനിടെ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ പിതാവിന് ദാരുണാന്ത്യം. കുന്ദമംഗലം ആനപ്പാറയില്‍ ഇന്നു രാവിലെയാണ് സംഭവം. പൂളകോട് അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ബെക്കില്‍ ഇടിച്ച കാര്‍ അതിനുശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. ഷാജിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി...