Monday, July 7

Tag: Latest news

വൈവിധ്യമാർന്ന പരിപാടികളുമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം
Local news

വൈവിധ്യമാർന്ന പരിപാടികളുമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടി വർണാഭമായി ആഘോഷിച്ചു. പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന അസംബ്ലി, വിദ്യാർത്ഥികളുടെ സന്ദേശങ്ങൾ, സ്പെഷ്യൽ പതിപ്പ് പ്രകാശനം, സന്ദേശ യാത്ര, മൽസരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഐക്യവും സ്നേഹവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ "ഏകത്വത്തിലെ നാനാത്വം"വിളംബരം ചെയ്ത് കൊണ്ട് നടത്തിയ സ്വതന്ത്ര ദിന സന്ദേശയാത്ര ആകർഷണീയവും ശ്രദ്ധേയവുമായി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് നാലര വരെ നീണ്ടു നിന്ന പരിപാടി സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി പതാക ഉയർത്തലോടെ സംഭാരം കുറിച്ചു. ശേഷം നടന്ന അസംബ്ലിയിൽ സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി, സ്കൂൾ ജനറൽ സെക്രട്ടറി പ...
Other

‘മാസി’ന്റെ കൈപിടിച്ച് അഞ്ച് യുവതികൾ കൂടി സുമംഗലികളായി

കണ്ണമംഗലം : 5 യുവതികൾ കൂടി പുതുജീവിതത്തിലേക്ക്. സാക്ഷികളായി 3500 പേരും. കണ്ണമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക റിലീഫ് സെല്ലി’ ന്റെ (മാസ്) മൂന്നാമത് സമൂഹവിവാഹവും ചെറുശ്ശാലി മൂസഹാജി അനുസ്മരണവും എടക്കാപ്പറമ്പ് ജസീറ ഓഡിറ്റോറിയത്തിലാണ് നടന്നത്. ഓരോരുത്തർക്കും പത്തുപവന്റെ സ്വർണ്ണാഭരണങ്ങളും വധൂവരന്മാർക്കുള്ള വിവാഹവസ്ത്രങ്ങളും നൽകിയാണ് ഇവരെ കൂട്ടായ്മ പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്. 3,500 പേർക്കായിരുന്നു സദ്യ. ഇതിനുമുൻപ് മാസ് 14 പേരുടെ വിവാഹം ഇങ്ങനെ നടത്തിയിട്ടുണ്ട്. നിക്കാഹിന് എൻ. അബ്ദുള്ളക്കുട്ടി മുസ്‌ലിയാരും കല്യാണത്തിന് എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരിയും കാർമികത്വം വഹിച്ചു. പൊതുചടങ്ങ് കൈരളി ടി.എം.ടി. ഉടമ പഹലിഷ കള്ളിയത്ത് ഉദ്ഘാടനംചെയ്തു. വി.പി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. പി. സുരേന്ദ്രൻ, കെ.സി. അബ്ദുറഹിമാൻ, കെ.പി.സി.സി. അംഗം പി.എ. ചെറീത്, കെ.പി. അബ്ദു...
Malappuram

പി ഡി പി ഇന്ന് അർദ്ധരാത്രി പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും

പിഡിപി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 പൗര സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കും. "സ്വാതന്ത്ര്യം കിട്ടിയെ തിരൂ... മഅദനിയും ഭാരതീയനാണ്..." എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് അർദ്ധ രാത്രിയിൽ പ്രതിഞ്ജ എടുക്കുന്നത്. മലപ്പുറം, കൊളപ്പുറം, ചമ്രവട്ടം ജംക്ഷൻ, എടപ്പാൾ, പുത്തനത്താണി എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HjIezOzQ5qlHzkErrCmArF കൊളപ്പുറം സംയുക്ത മേഖലാ കമ്മിറ്റിയുടെ കീഴിൽ കൊളപ്പുറത്ത് ഇന്ന് വൈകിട്ട് 6 30ന് പതാക ഉയർത്തി സ്വാതന്ത്ര്യവും ഇന്ത്യൻ പൗരൻ നേരിടുന്ന പാര തന്ത്രവും എന്ന വിഷയത്തിൽ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ സംഘടിപ്പിച്ച സംഗമം സംഘടിപ്പിക്കുമെന്ന് പിഡിപി മണ്ഡലം നേതാക്കളായ സക്കീർ പരപ്പനങ്ങാടി, കെ ഇ കോയ വരപ്പാറ, മൻസൂർ യാറത്തും പടി എന്നിവർ അറിയിച്ചു...
Crime

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ തടഞ്ഞു വെച്ചു; 5 നാടോടി സ്ത്രീകൾ പിടിയിൽ

തിരൂരങ്ങാടി : വർക്ക് ഷോപ്പിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ 5 നാടോടി സ്ത്രീകൾ പിടിയിൽ. കോയമ്പത്തൂർ ശിവാനന്ദ കോളനി ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി, അജ്ഞലി, നീനു, സാവിത്രി, മാരി എന്നവരെയാണ് പിടികൂടിയത്കൊളപ്പുറത്തെ വർക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്. പുലർച്ചെ പൂട്ട് പൊട്ടിച്ചു അകത്തുകടന്ന് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ കവരുകയായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതിനിടെ സാധനങ്ങളുമായി പോകുകയായിരുന്ന സംഘത്തെ സംശയം തോന്നി നാട്ടുകാർ തടഞ്ഞു വെച്ചു തിരൂരങ്ങാടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. മറ്റു ചില സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടു ണ്ടെന്ന് പോലീസ് പറഞ്ഞു....
Other

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ സിന്ധു പട്ടേരിവീട്ടിലിന്

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ. ബിഎഡ് ബിരുദദാരിയായ സിന്ധു മലപ്പുറം മൂന്നിയൂർ സ്വദേശിനിയാണ്.   വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ  കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്ട്രർ ചെയ്ത നിരവധി കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവാണ് സിന്ധുവിനെ ഈ അവാർഡിന് അർഹയാക്കിയത്. കഴിഞ്ഞവർഷം ചേലാമ്പ്രയിൽ വിവിധ ന്യൂജൻ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും തലപ്പാറയിൽ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഉൾപ്പെടെ നിരവധി  കേസുകളാണ് പരപ്പനങ്ങാടി എക്സൈസ് കണ്ടുപിടിച്ചത്. 2015 ലാണ് എക്സൈസ് വകുപ്പിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ എത്തുന്നത്. ആദ്യ ബാച്ചിൽ പെട്ടയാളാണ് സിന്ധു പട്ടേരി വീട്ടിൽ.  മല...
Other

പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സമയക്രമം തെറ്റിക്കുന്ന ബസുകൾക്കെതിരെയും നടപടി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സമാന്തര സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  പരിശോധനയിൽ പാരലൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയും...
error: Content is protected !!