Friday, January 2

Tag: Latest news

തെയ്യാല കല്ലത്താണിയിൽ അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു
Accident

തെയ്യാല കല്ലത്താണിയിൽ അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

തെയ്യാല : കല്ലത്താണിയിൽ ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തെയ്യാല പുല്ലാണി പത്മനാഭന്റെ മകൻ ഷാജു (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിക്ക് താനൂർ തെയ്യാല റോഡിൽ കല്ല ത്താണി യിൽ വെച്ചാണ് അപകടം. തെയ്യാല ഭാഗത്ത് നിന്ന് വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയും, തെയ്യാല ഭാഗത്ത് വരികയായിരുന്ന ബൈക്കും ഇടിക്കുക യായിരുന്നു. പരിക്കേറ്റ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പാണ്ടിമുറ്റം കഷായപ്പാടിയിൽ അപ്പോളിസ്റ്ററി വർക്ക് നടത്തുകയാണ്. സംസ്കാരം ഇന്ന്....
Politics

നന്നമ്പ്രയിൽ യുഡിഎഫ് ധാരണയായില്ല, ലീഗിനെതിരെയുള്ള മുന്നണിക്കൊപ്പം കൂടി മത്സരിക്കാനുറച്ച് കോൺഗ്രസ്

നന്നമ്പ്ര പഞ്ചായത്തിൽ യൂഡിഎഫ് തർക്കം തുടരുന്നു. സീറ്റ് ധാരണ ആകത്തിനാൽ ലീഗിനെതിരെയുള്ള മുന്നണിയുമായി സഹകരിക്കാനുള്ള നീക്കവുമായി കോണ്ഗ്രസ്. അതേ സമയം മുന്നണി ധാരണ പൊളിയുന്നതിൽ പരസ്‌പരം ആരോപണമുന്നയിച്ച് ലീഗും കോൺഗ്രസും. സീറ്റ് സംബന്ധിച്ച തീരുമാനമാകാത്തതോടെ യൂഡിഎഫ് ചർച്ച വഴിമുട്ടിയിരിക്കുകയാണ്. പഞ്ചായത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആകാത്തതിനാൽ ജില്ലാ നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. പ്രാദേശിക തലത്തിൽ തന്നെ തീരുമാനമെടുക്കാൻ നിർദേശിച്ച് മടക്കി അയച്ചതായിരുന്നു. നിലവിലുള്ള സീറ്റിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്നതായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. 21 സീറ്റിൽ ലീഗ് 13 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും വെൽഫയർ പാർട്ടി ഒരു സിറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. ഒരു സീറ്റിൽ യുഡിഎഫ് സ്വതന്ത്രയുമായിരുന്നു മത്സരിച്ചിരുന്നത്. ഇപ്പോൾ 24 വാർഡായപ്പോൾ നിലവിലുള്ള സീറ്റ് മാത്രമാണ് ലീഗ് ആദ്യം ക...
Accident

ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു പതിനേഴുകാരി മരിച്ചു

കൊണ്ടോട്ടി : നെടിയിരുപ്പ് ചാരംകുത്തിൽ ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു പതിനേഴുകാരി മരിച്ചു.കോഴിക്കോട് കുന്നമംഗലം സ്വദേശി ഗോപിനാഥൻ്റെ മകൾ ഗീതിക (17) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം. പുൽപ്പറ്റ പൂക്കൊളത്തൂരിൽനിന്ന് ബന്ധുവിനോടൊപ്പം ബൈക്കിൽ കോഴിക്കോട്ടേക്ക് പോകുമ്പോൾ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.കൂടെയുണ്ടായിരുന്ന ബന്ധു പൂക്കൊളത്തൂർ സ്വദേശി മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുകോഴിക്കോട് പാലക്കാട് ദേശിയ പാതയിലായിരുന്നു അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുടുംബ ശ്മാശാനത്തിൽ....
Obituary

പറപ്പൂർ തൂമ്പത്ത് പുത്തൻ പീടിയേക്കൽ കദിയാമ്മകുട്ടി അന്തരിച്ചു

പറപ്പൂര്‍: പാറക്കടവ് ഹയ്യാത്തുല്‍ ഉലൂം മദ്രസ്സക്ക് അടുത്ത് താമസിക്കുന്ന തൂമ്പത് പുത്തന്‍ പീടിയേക്കല്‍ (മുതുവട്ടില്‍) കദിയാമകുട്ടി(75) അന്തരിച്ചു. ഭര്‍ത്താവ്: പുലാക്കടവത്ത് അബ്ദുല്‍ ഖാദര്‍ (പറപ്പൂര്‍ ചോലക്കുണ്ട്, കണ്ണമംഗലം വാളക്കുട എംഇഎസ് എന്നിവിടങ്ങളില്‍ പ്രഥമാധ്യാപകനായിരുന്നു). മക്കള്‍: അഹ്മദ് സുബൈര്‍(ഖത്തര്‍), സിദ്ധീഖ് ഇസ്മായില്‍ (റിട്ട. എഇ, പിഡബ്ലിയുഡി റോഡ്‌സ് പരപ്പനങ്ങാടി), ഷറഫുദ്ദീന്‍, ഹബീബ് ജഹാന്‍ (ജില്ലാ വൈസ്. പ്രസിഡന്റ് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം), ഹാരിസ് ഹസ്സന്‍(ഖത്തര്‍), ഫൈസല്‍ ഇസ്ഹാഖ് (ജിഎസ്ടി ഓഫീസ് കോട്ടക്കല്‍), ഫക്രുദീന്‍ അഹമ്മദ് ( പ്രധമാധ്യാപകന്‍, എഎംയുപി സ്‌കൂള്‍ കുറ്റിത്തറ), ആയിഷ ന്ജവ, ഫാത്തിമ ഫൗസിയ, നൂറുല്‍ ഹുദ. മരുമക്കള്‍: കെ.ടി. ആസ്യ (വളാഞ്ചേരി), മുനീറ നൂര്‍ജഹാന്‍ പെരിങ്ങാട്ടുതൊടി (ഇരിമ്പിളിയം), ടി.ടി. ബേബി സീന (അച്ചനമ്പലം), മുഹ്‌സിന ജഹാന്‍ ( ജമാഅത്തെ ഇ ഇസ്ലാമി വനിത വിഭാ...
Obituary

കുറ്റൂർ ഉള്ളാടൻ മുഹമ്മദ് ഹാജി എന്ന മഠത്തിൽ ബാപ്പു അന്തരിച്ചു

കുറ്റൂർ പുങ്കടായ മഹല്ല് ജുമാ മസ്ജിദ്, നൂറുൽ ഇസ്‌ലാം സുന്നി മദ്രസ എന്നിവയുടെ പ്രസിഡന്റും പരേതനായ ഉള്ളാടൻ മുഹമ്മദ് ഹാജി എന്നവരുടെ മകനും ആയ മഠത്തിൽ ബാപ്പു എന്ന ഉള്ളാടൻ ആലിമുഹമ്മദ് ഹാജി (74) അന്തരിച്ചു.ജനാസ നമസ്ക്കാരം ഇന്ന് രാവിലെ (ഞായർ) പത്ത് മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ നടക്കുന്നതാണ്.. ഭാര്യ പാത്തുമ്മു. മക്കൾ: മുഹമ്മദ്‌ കുട്ടി, ആസിയ, സലീന, മരുമക്കൾ : ഉമ്മർ ചെലേമ്പ്ര, നൗഷാദ് ചെറുകുന്ന്, ജസീന ചെമ്മാട്...
Obituary

കൊടിഞ്ഞി സ്വദേശി ചിറയിൽ അബ്ദുറഹമാൻ ഹാജി എന്ന ബാവ അന്തരിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ ചിറയിൽ മൂസ ഹാജിയുടെ മകൻ അബ്ദുറഹ്മാൻ ഹാജി എന്ന ബാവ അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് കൊടിഞ്ഞി പള്ളിയിൽ. മുഹമ്മദ് കോയ മകനാണ്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റും ആയ സി.അബൂബക്കർ ഹാജി, ചിറയിൽ കുഞ്ഞു എന്നിവർ സഹോദരന്മാരാണ്....
Obituary

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയില്ല; മനംനൊന്ത് ബി ജെ പി പ്രവർത്തകൻ ജീവനൊടുക്കി

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ബി ജെ പി പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്ബിയാണ് ആത്മഹത്യ ചെയ്തത്.ആര്‍എസ്‌എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചു. 16 വയസ് മുതല്‍ ആര്‍എസ്‌എസില്‍ പ്രവര്‍ത്തിക്കുകയാണെന്നും ആനന്ദ് എഴുതിയ കുറിപ്പില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്. ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഞാന്‍ ആനന്ദ് കെ തമ്ബി. ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരു...
Politics

ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ പോര് യൂത്ത് ലീഗ് നേതാവും മുൻ കോണ്ഗ്രസ് നേതാവും തമ്മിൽ

തിരൂരങ്ങാടി : മലപ്പുറം ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ മത്സര ചിത്രം തെളിയുന്നു. യു ഡി എഫ് സ്ഥാനാർഥിയായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരിനെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി മുൻ ഡി സി സി സെക്രട്ടറി യും നന്ന മ്പ്ര യിലെ മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ പി കെ തങ്ങളെയാണ് സ്ഥാനാർത്ഥി യായി പരിഗണിക്കുന്നത്. എൽ ഡി എഫ് സ്വതന്ത്രൻ ആയാണ് ഇദ്ദേഹം മത്സരിക്കുക. നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയാണ്. നന്ന മ്പ്ര പഞ്ചായത്തു വൈസ് പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ, താനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. വ്യവഹാരിയുമാണ്കോ. ണ്ഗ്രസ് നേതാവായിരിക്കെ തന്നെ ഏറെക...
Obituary

കളിച്ചുകൊണ്ടൊരിക്കെ അയയിലെ തോർത്തിൽ കഴുത്ത് കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു

പാലക്കാട്‌ : വീട്ടിലെ അയയിൽ കളിച്ചു കൊണ്ടിരിക്കെ തോർത്ത് കഴുത്തിൽ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. ർപ്പുളശ്ശേരി പേങ്ങാട്ടിരിയിൽ പേങ്ങാട്ടിരിയിലാണ് സംഭവം. നെല്ലായ ചെറുവശ്ശേരി പള്ളിയാലിൽ സി പി മുഹമ്മദിന്റെ മകൻ ആഷിക് ഹസ്സൻ (9 ആണ് മരിച്ചത്. . വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആഷിക് അയയിൽ തൂക്കിയിട്ടിരുന്ന തോർത്തിൽ കളിച്ചു കൊണ്ടിരിക്കെ തോർത്ത് കഴുത്തിൽ കുരുങ്ങി പിടയുന്നത് കണ്ട ഉമ്മ ഉടനെ തോർത്ത് ഊരി മാറ്റി തൊട്ടടുത്ത ക്ലിനിക്കിലും തുടർന്ന് ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്, അംബേദ്കർ ഗ്രാമം ചെറുവശ്ശേരി പള്ളിയാലിൽ വീട്ടിൽ മുഹമ്മദ്. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി കോമുള്ളി ഷംനയാണ് മാതാവ്. കൃഷ്ണപടിയിലെ ENUP സ്കൂൾ വിദ്യാർത്ഥി യാണ്. രണ്ട് സഹോദരങ്ങളുണ്ട്....
Other

നല്ല ദമ്പതികളാകാൻ ക്ലാസെടുക്കാറുള്ള ദമ്പതികൾ തമ്മിലടിച്ചു, ഭാര്യക്ക് പരിക്ക്, ഭർത്താവിനെതിരെ കേസ്

മുസ്ലിം ആയിരുന്ന സുലൈമാൻ എന്നയാളാണ് മതം മാറി മാരിയോ ജോസഫ് എന്ന പേരിൽ പ്രശസ്തനായത് തൃശൂർ : നല്ല ദമ്പതികളാകാൻ ക്ലാസ്സെടുക്കാറുള്ള ദമ്പതികൾ തമ്മിൽ തല്ല്, ഭാര്യക്ക് പരിക്ക്. ഭർത്താവിനെതിരെ കേസെടുത്തു. നല്ല കുടുംബജീവിതം നയിക്കാൻ നിരവധി പേര്‍ക്ക് ഉപദേശം നല്‍കിയ ദമ്ബതികള്‍ തമ്മിലടിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരിക്കുകയാണ്. പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനും ഭാര്യ ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.ഭർത്താവ് മാരിയോ തന്നെ മർദിച്ചുവെന്ന് കാണിച്ച്‌ ജിജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഒൻപത് മാസമായി ദമ്ബതികള്‍ വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തർക്കം രൂക്ഷമാകുന്നതും മാരിയോ ജോസഫ് ജിജിയെ മർദ്ദിക്കുന്നതും. ഒക്ടോബർ 25നാണ് തന്നെ ഭർത്താവ് മർദ്ദിച്ചതെ...
Other

ശിശുദിനത്തിൽ വൈറലായി ഒരു അധ്യാപകൻ

നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ചെമ്മാട്, ഗണിതം അധ്യാപകനായ അൻഫസ് ആണ് ശിശുദിനത്തിൽ തപാൽ മാർഗം വഴി തന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും ആശംസകളും നേർന്നുകൊണ്ട് ഈ വിസ്മയം തീർത്തത്. സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശങ്ങൾ മാത്രമായി ചുരുങ്ങുന്ന ഈ കാലഘട്ടത്തിൽ തന്റെ കുട്ടികളെ തന്റെ പൂർവികർ മറ്റുള്ളവർക്കായി സന്ദേശങ്ങൾ നൽകിയ രീതി എങ്ങനെയെന്നും പോസ്റ്റ് ഓഫീസ് , തപാൽ മാർഗ്ഗം ,പോസ്റ്റുമാൻ, എന്നീ മാധ്യമങ്ങൾ എങ്ങനെയാണ് നമുക്ക് സഹായകരമാകുന്നത് എന്നും കുട്ടികളെ പരിചയപ്പെടുത്തി അധ്യാപകൻ. ഈ കത്തുകൾ ലഭിച്ച ഉടനെ കത്ത് ലഭിച്ച കുട്ടികൾ മറുപടി എന്നോളം വരും ദിവസങ്ങളിൽ തന്നെ ക്ലാസ് അധ്യാപകനെ തപാൽ മാർഗം വഴി തന്നെ സന്ദേശം തിരിച്ചയച്ചും കുട്ടികളിൽ ഈ സംവിധാനം പൂർവ്വാധികം ശക്തിപ്രാപിക്കാൻ അധ്യാപകന്റെ ഈയൊരു ശ്രമം കൊണ്ടായി. തീർന്നില്ല, അന്നേദിവസം തന്നെ തന്റെ ക്ലാസിലെ മുഴുവൻ രക്ഷിതാക്കളെയും സ്കൂളിൽ വിളിച്ചുവരുത്...
Obituary

പുകയൂർ കൂനാരി തൂമ്പത്ത് അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു

അബ്ദുല്ലക്കുട്ടി ഹാജി എ.ആർ നഗറിലെ പുകയൂർ സ്വദേശി കൂനാരി തുമ്പത്ത് അബ്ദുല്ലക്കുട്ടി ഹാജി (71) അന്തരിച്ചു.പൗരപ്രമുഖനും മുസ് ലിംലീഗ് നേതാവുമായിരുന്നു. കൊട്ടംച്ചാൽ മൂന്നാം വാർഡ് മുസ് ലിം ലീഗ് പ്രസിഡൻ്റ്, ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പാത്തുമ്മുമക്കൾ: ജാഫർ, ജാഫിറ, ഷുഹൈബ്, ശംറ, ഹനീഫ, നുവൈസ്.മരുമക്കൾ: ബഷീർ മമ്പുറം, നൗഷാദ് വേങ്ങര, ജാസ്മിൻ കൊല്ലംച്ചിന, സൗദാബി ഉള്ളണം, റാഷിദ വേങ്ങര, സനിയത്ത് വി.കെ.പടി.സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അഹമ്മദ്‌കുട്ടി, അബ്ദുറഹിമാൻ,ഖദീജ, പാത്തുമ്മു, അയിഷാബി....
Obituary

വെന്നിയൂർ മസ്ജിദ് ട്രഷറർ പരപ്പൻ ഹസ്സൻ ഹാജി അന്തരിച്ചു

വെന്നിയൂർ: വെന്നിയൂർ മസ്ജിദ് ട്രഷറർ പരപ്പൻ ഹസ്സൻ ഹാജി (77) നിര്യാതനായി. കബറടക്കം ചൊവ്വ രാവിലെ10 മണിക്ക് വെന്നിയൂർ ജുമാ മസ്ജിദിൽ നടക്കും.ഭാര്യ: പരേതയായ ഐഷുമ്മു, മക്കൾ: പരപ്പൻ അബ്ദുറഹ്മാൻ (തിരുരങ്ങാടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, VSK പ്രസിഡൻ്റ്), ഉസ്മാൻ, റുഖിയ, റസീന,മരുമക്കൾ: മുഹമ്മദലി, അഷ്റഫ്, സെമീറ, സഹീറ.
Other

ദേശീയപാത സര്‍വീസ് റോഡുകള്‍ വണ്‍ വേ ആക്കാൻ തീരുമാനം

മലപ്പുറം : ദേശീയപാത 66 സര്‍വീസ് റോഡുകള്‍ വണ്‍ വേ ആക്കി മാറ്റാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തില്‍ തീരുമാനിച്ചു. സര്‍വീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാന്‍ഡുകള്‍, വാഹന പാര്‍ക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുടെ പുന:ക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ദീര്‍ഘദൂര ബസ്സുകള്‍ മാത്രമേ ഹൈവേ വഴി സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്റ്റേജ് ക്യാരേജ് ബസ്സുകള്‍ സര്‍വീസ് റോഡുള്ള ഭാഗങ്ങളില്‍ അത് വഴി മാത്രമേ പോകാവൂ. നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തണം. ദേശീയപാതയില്‍ ബസ്സുകള്‍ നിര്‍ത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. റോഡ് ഉദ്ഘാടനത്തോടെ ഹൈവേയിലെ ക്യാമറകള്‍ പരിശോധിച്ച് നടപടി സ...
Local news

ലയൺസ് ക്ലബും പ്രതിഭ ലൈബ്രറിയും ഇന്റർനാഷണൽ പീസ് പോസ്റ്റർ മത്സരം നടത്തി

തിരൂരങ്ങാടി : ലയൺസ് ക്ലബ്‌ തിരുരങ്ങാടിയുടെയും ചെമ്മാട് പ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്റർ നാഷണൽ പീസ് പോസ്റ്റർ മത്സരം 2025 ന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി."ഒന്നിച്ച് ഒന്നായി " എന്ന ആശയത്തെ മുൻ നിർത്തി നടന്ന മത്സരത്തിൽ മുഹമ്മദ്‌ ഫഹീം (ഒന്നാം സ്ഥാനം) അക്സ ഗ്ലാഡിസ് (രണ്ടാം സ്ഥാനം) അദ്വിദേയ (മൂന്നാം സ്ഥാനം) വിജയികളായി. പ്രസിദ്ധ ചിത്രകാരന്മാരായ മാസ്റ്റർ സുരേഷ്, ആശാരിക്കൽ സുകുമാർ എന്നിവർ വിധി കർത്താക്കളായി.തൃക്കുളം ഗവ ഹൈസ്കൂളിൽ നടന്ന പരിപാടി ലയൺസ് ക്ലബ്‌ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൌൺസിൽ തിരുരങ്ങാടി താലൂക്ക് പ്രസിഡന്റ്‌ ടി കെ അബ്ദുറഷീദ് മുഖ്യ പ്രഭാഷണം നടത്തി.ലയൺസ് ക്ലബ്‌ സോണൽ ചെയർപേഴ്സൺ ഡോ. സ്മിത അനി, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ എം പി സിദ്ധീഖ്, ഡോ. കെ ശിവാനന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രതിഭ ലൈബ്രറി പ്രസിഡന്റ്‌ പി സി സാമുവൽ ആധ്യക്ഷം വഹിച്ചു. ലയൺ...
Breaking news

കോട്ടക്കൽ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം, ഉള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരെ രക്ഷപ്പെടുത്തി

കോട്ടക്കൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. തിരൂർ റോഡിൽ സീനത്ത് ടെക്സ്റ്റയിൽസിന് സമീപം 200 രൂപയുടെ മഹാമേള സ്ഥാപനത്തിൽ ആണ് തീപിടുത്തം ഉണ്ടായത്. സ്ഥാപനത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ യാണ് തീപിടുത്തം ഉണ്ടായത്. . അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്‌സ് നടത്തുന്നത്. വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്നാണ് ഫയർഫോഴ്സ് അറിയിക്കുന്നത്. 3 ജീവനക്കാരെ രക്ഷപ്പെടുത്തി....
Other

പുകയൂർ ജി എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിനായി സംസ്ഥാന സർക്കാരിൻ്റെ 2023-24 വാർഷിക പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിട ഉദ്ഘാടനം എംഎൽഎ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ അധ്യക്ഷയായിരുന്നു.ചടങ്ങിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത്, വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ, ബ്ലോക്ക് മെമ്പർ എ.പി അബ്ദുൽ അസീസ്,എ.ഇ.ഒ ടി.ഷർമിളി, എ.പി ഹംസ,കെ.പി ഷമീർ,ടി.ഹംസ,കെ.ടി നാരായണൻ,പി.ഷീജ,സി.വേലായുധൻ,പി.പി അബ്ദുല്ലക്കോയ,കെ.സുനിൽ,എച്ച്.എം ഇൻചാർജ് ഇ.രാധിക,പിടിഎ പ്രസിഡൻ്റ് കെ.ജിനീഷ്, ഇബ്രാഹിം മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി....
Other

കുന്നുംപുറം ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു

എ ആർ നഗർ: അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം കുന്നുംപുറം, വേങ്ങര നിയോജക മണ്ഡലം എംഎൽഎ ബഹു. കുഞ്ഞാലികുട്ടിയുടെ അധ്യക്ഷതയിൽ ബഹു :ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . പരിപാടിയിൽ സബ് കളക്ടർ ശ്രീ ദിലീപ് കൈനിക്കര ഐ എ എസ് മുഖ്യ അതിഥിയായി. . ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അനൂപ് ടി എൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ , ബ്ലോക്ക് മെമ്പർമാർ ,ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോഗ്യ വകുപ്പിലെ ,ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് സി.കെ,. ,എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് കുമാർ സി.കെ വിരമിക്കുന്നതിന്റെ മുന്നോടിയായിട്ടുളള ആദരിക്കലും ചടങ്ങിൽ നടന്നു. പരിപാടിക്ക് അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റഷീദ് കൊണ്ടാണത്ത് സ്വാഗതവും , എ ആർ നഗർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ നന്ദിയും പ...
Other

ഈജിപ്ത് ഔഖാഫ് മന്ത്രിയുമായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച്ച നടത്തി

കൈറോ: ഈജിപ്ത് ഔഖാഫ്, മത കാര്യ വകുപ്പ് മന്ത്രിയും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അസ്ഹരിയുമായി ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ സ്‌കോളര്‍ഷിപ്പുകള്‍, പരസ്പര വിനിമയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. മത വിദ്യാഭ്യാസ- സാംസ്‌കാരിക - വിനിമയ രംഗത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകതയും ഔഖാഫ് മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചു. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് മേഖലകളിലെല്ലാം അവഗാഹമുള്ള യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. ഉസാമ അസ്ഹരി, കഴിഞ്ഞ വര്‍ഷമാണ് ഔഖാഫ് മന്ത്രിയായി ചുമതലയേറ്റത്. അൽഅസ്ഹർ സർവകലാശാലയിലെ ഉസ്വൂലുദ്ദീൻ ഫാക്കലിറ്റി കൂടിയായ അദ്ദേഹം ലോകത്തെ സ്വാധീനിച്ച 500 മുസ് ലിം പണ്ഡിതരുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഔഖാഫ് മന്ത്രാലയത്തിലെ വിവിധ വകുപ്പു തലവന്മാരായ ഹുസൈന്‍ അബ്ദുല്‍ ബാരി...
Other

ദാറുൽ ഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗം: റശീദലി തങ്ങൾ തിരൂരങ്ങാടി : ജീവിത വിശുദ്ധിയാണ് പ്രബോധന മാർഗമാവേണ്ടതെന്നും അറബികളിലൂടെ കേരളത്തിൽ ഇസ്ലാം പ്രചരിച്ചത് അപ്രകാരമാണെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ജനങ്ങൾ മതത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ സന്നദ്ധരായതും ഉന്നത സ്ഥാപനങ്ങൾ സ്ഥാപിതമാവാൻ കാരണമായതും ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച പൂർവ്വികരുടെ പരിശ്രമമാണെന്നും തങ്ങൾ പറഞ്ഞു. ദാറുൽഹുദാ നേതൃസ്മൃതി-പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ അധ്യക്ഷനായി. ഒമാനിൽ നടന്ന 3-ാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഫഹ്മിദ് ഖാൻ, മുഹമ്മദ് ശക്കീബ്, അബ്ദുൽ മുഹൈമിൻ, മുഹമ്മദ് നൂഞ്ഞേരി എന്നിവർക്കുള്ള പുരസ്കാരം തങ്ങൾ നൽകി. ദാറുൽഹുദാ സ്ഥാപക നേതാക്കളായ ഡോ. യു. ബാപ്പുട്ടി ഹാജി, എം.എം ബശീർ മുസ്‌ലിയാർ, സി.എച്ച് ഐദറൂസ് മുസ്‌ല...
Crime

കാപ്പ നിയമം ലംഘിച്ചു എത്തിയ വെന്നിയുർ സ്വദേശിയെ പിടികൂടി

കാപ്പപ്രതിയെ പിടികൂടി തിരൂരങ്ങാടി : കാപ്പ 15 പ്രകാരം തൃശ്ശൂർ മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ അവരുടെ നിയന്ത്രിക്കുന്നതിന് വേണ്ടി പുറപെടുവിച്ചു ഉത്തർവ് ലംഘിച്ചുകൊണ്ട് മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചതിന്ന് വെന്നിയൂർ സ്വദേശി നെച്ചിക്കട്ടിൽ അഫ്സീർ (28) നെ താനൂർ ഡി വൈ എസ് പി പി പ്രമോദിന്ന് രഹസ്യ വിവരത്തെ തുടർന്ന് തിരൂരങ്ങാടി എസ് എച്ച് ഓ ബി പ്രദീപ് കുമാർ .എസ ഐവിൻസന്റ് എ ഡി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മണിക്ക് വെന്നിയൂരിൽ വെച്ച് പിടികൂടി. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജറാക്കി. കാപ്പ 15 പ്രകാരം അറസ്റ്റ് ചെയ്തത് കോട്ടക്കൽ. തിരുനെല്ലി (വയനാട് ) എന്നി സ്റ്റേഷനിൽ നിലവിൽ അദ്ദേഹത്തിന്ന് കഞ്ചാവ്. കേസുണ്ട് , വയനാട് 2022 ലും കോട്ടക്കലിൽ 2025 ലും കേസുണ്ട് 2025 ഒക്ടോബർ മാസത്തികളാണ് ഇവരെ തിരൂരങ്ങാടി പോലീസ് കാപ്പ ചുമത്തിയത്...
Obituary

തിരൂരങ്ങാടി ചന്തപ്പടി ടി കെ ബഷീർ അന്തരിച്ചു

തിരുരങ്ങാടി ചന്തപ്പടി സ്വദേശിയും വെള്ളിലക്കാട് താമസക്കാരനുമായ ടി.കെ. ബഷീർ ഹാജി (72 ) നിര്യതനായി.ഭാര്യ. അസ്മാബി (മങ്കട, കടന്നമണ്ണ)മകൾ ബുഷ്റ. തിരുരങ്ങാടി.ജനാസ നിസ്ക്കരം രാവിലെ (വ്യാഴം) 9 മണിക്ക് തിരുരങ്ങാടി മേലേ ചിന ജുമാ മസ്ജിദിൽ.
Obituary

ചുള്ളിപ്പാറ ബി.കെ.മുഹമ്മദ് കുട്ടി അന്തരിച്ചു

വെന്നിയൂർ : ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങൽ കുഞ്ഞഹമ്മദ് മൊല്ലയുടെ മകനും തിരുരങ്ങാടി മുൻ സി പാലിറ്റി ഡിവിഷൻ 19 മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയുമായ ഭഗവതി കാവുങ്ങൽ മുഹമ്മദ് കുട്ടി (ബാവ) 60 നിര്യാതനായി. ജനാസ നമസ്കാരം ഇന്ന് 8 AM(6/11/25 ) കൊടക്കല്ല് ജമാ മസ്ജിദിൽ. ഭാര്യ സുബൈദ. മകൻ സൽമാൻ ഫാരിസ്. മരുമകൾ, റുക്സാന. സഹോദരങ്ങൾ: സൈതലവി, ആയിശുമ്മു,കദീസുമ്മു , പാത്തുമ്മു...
Education

ദാറുല്‍ഹുദായും ഈജിപ്തിലെ അല്‍അസ്ഹറും തമ്മിൽ അക്കാദമിക സഹകരണത്തിനു ധാരണ

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റിയും ഈജിപ്തിലെ പരമോന്നത വിദ്യാകേന്ദ്രമായ അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി. കെയ്‌റോയിലെ അൽഅസ്ഹർ ക്യാമ്പസിലെ ചാൻസിലറുടെ ചേംബറിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അസ്ഹർ ചാൻസലർ പ്രൊഫ. ഡോ. സലാമ ജുമുഅ ദാവൂദും ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വിയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് എന്നിവയില്‍ നേരത്തെ തന്നെ ദാറുല്‍ഹുദാ അംഗമാണ്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, അൽഖറവിയ്യീൻ യൂനിവേഴ്‌സിറ്റി മൊറോക്കോ, സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബ്രൂണെ, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഖത്തർ തുടങ്ങി ഡസനിലധികം രാജ്യാന്തര സര്‍വകലാശാലകളുമ...
Other

വനിതകൾക്കുള്ള കമ്പ്യൂട്ടർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീ സിഡിഎസും ലക്ഷ്യ ട്രസ്റ്റുമായി സഹകരിച്ച് വനിതകൾക്കായി നടത്തിയ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നിർവഹിച്ചു. നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് അധ്യക്ഷം വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി പി സുഹറാബി സ്വാഗതം പറഞ്ഞു. മൂന്ന് സെന്ററുകളിൽ ആയി പരീക്ഷയെഴുതിയ 400 ഓളം വനിതകൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഉള്ളണം കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.സ്ഥിരം സമിതി അധ്യക്ഷൻ മാരായ സീനത്ത് ആലി ബാപ്പു, സുഹറ വി കെ, ഹൈറുനിസ താഹിർ, മുൻ ചെയർമാൻ എ ഉസ്മാൻ, കൗൺസിലർമാർ, സിഡിഎസ് കൺവീനർമാരായ ഷീജ, സൗമിയത്ത്, സിഡിഎസ് മെമ്പർമാർ, ലക്ഷ്യ ട്രസ്റ്റ് ചെയർമാൻ പ്രദീപ്,സെക്രട്ടറി ജിത്തു, തുടങ്ങിയവർ പങ്കെടുത്തു....
Other

വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കുറ്റൂർ നോർത്ത് സ്കൂളിൽ വർണാഭമായ തുടക്കം

എ ആർ നഗർ: കുറ്റൂർ നോർത്ത് കെഎംഎച്ച്എസ്എസ്, എം എച്ച് എം എൽ പി എസ് എന്നിവിടങ്ങളിലായി നടക്കുന്ന 36 മത് വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവം എംപി ഇ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് നൈനാൻ, സ്വാഗതം ആശംസിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ഷർമിലി മേള വിശദീകരണം നടത്തി. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ചെറൂര്‍ പി പി ടി എം വൈ എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥിനി ടി ടി റിംഷാ അക്ബറിന് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു.വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റഷീദ് കൊണ്ടാണത്ത്, യുഎം ഹംസ,വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മാടപ്പള്ളി, കെ വി ഉമ്മർ കോയ, തൂമ്പയിൽ നുസ്രത്ത് , കമർ ബാനു,സ്കൂൾ മാനേജർ കെ പി ഹുസൈൻ ഹാജി, ഹെഡ്മിസ്ട്രസ് എസ് ...
Other

മദ്യനിരോധന സമിതി തിരൂരങ്ങാടി താലൂക്ക് കൺവെൻഷൻ

തിരൂരങ്ങാടി : മദ്യനിരോധനസമിതി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ നവംമ്പർ 13 ന് തിരൂ രങ്ങാടി നിയോജക മണ്ഡലത്തിലെത്തും , വാഹന ജാഥ വിജയിപ്പിക്കുന്നതിന് വേണ്ടി കൊളപ്പുറത്ത് തിരു രങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഗടിപ്പിച്ചു. താലൂക് പ്രസിഡൻ്റ് കടവത്ത് മൊയ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഹംസ തെങ്ങിലാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു . ജില്ലാ ട്രൊഷെറർ ചേനാരി കുഞ്ഞിമുഹമ്മദ് , താലൂക് ജനറൽ സെക്രട്ടറി നിഷാദ് പരപ്പനങ്ങാടി, മദ്യനിരോധന യുവജന വിഭാഗം ജില്ലാ പ്രസിഡൻ്റ് മൊയ്ദീൻ'കുട്ടി മാട്ടറ, താലൂക് വൈസ് പ്രസിഡൻ്റ് ഹസ്സൻ പി കെ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ ,കരീം കാബ്രൻ , കെ സി അബ്ദുറഹിമാൻ ,സുബൈദ വേങ്ങര, മുഹമ്മദ് അലി പികെ, സുലൈഖ മജീദ് എന്നിവർ സംസാരിച്ചു. അലി മുഹമ്മദ് , അബു ബക്കർ,സമദ് തെങ്ങിലാൻ, ബഷീർ പുള്ളിശ്ശേരി, ഷെഫീഖ് കരിയാടൻ എന്നിവർ നേതൃത്വം നൽകി,...
Obituary

തെന്നല കോലത്തോടി കുഞ്ഞിക്കദിയ അന്തരിച്ചു

തെന്നല: തറയിൽ പരേതനായ എടച്ചേരി ചായം പിലാക്കൽ മുഹമ്മദ്‌കുട്ടി ഹാജി എന്നവരുടെ ഭാര്യ കോലത്തോടി കുഞ്ഞികതിയ (92) അന്തരിച്ചു. മക്കൾ :കുഞ്ഞമ്മുതു, സൈതലവി, മുഹമ്മദലി, സിദ്ദീഖ്, ഉസ്മാൻ, സറഫുദ്ദീൻ, ഷംസീറ, സുഹറ മയ്യിത്ത് നിസ്കാരം തറയിൽ ജുമാമസ്ജിദിൽ രാവിലെ 09:30 മണിക്ക്
Obituary

മൂന്നിയൂർ എറഞ്ഞിക്കൽ മൊയ്തീൻ ഹാജി അന്തരിച്ചു

മൂന്നിയുർ: ചിനക്കൽ പുളിച്ചേരിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃനിരയിലെ സജീവ സാന്നിധ്യവും ദീർഘകാലം പ്രവാസിയുമായിരുന്ന പരേതനായ എറഞ്ഞിക്കൽ സൈതാലി ഹാജിയുടെ മകൻ മൊയ്‌ദീൻ ഹാജി (65)നിര്യാതനായി. സൗദി അറേബ്യയിലെ അല്ലീത്തിൽ ബിസിനസായിരുന്നു. ഭാര്യ തുടിശ്ശേരി സഫിയ.മക്കൾ ഫൈസൽ, ഹഫ്‌സത്ത്, മുഹമ്മദ്‌ അർഷദ്, അഹമ്മദ്‌ റാഷിദ്‌, സൗദാബി, ഉമ്മുസൽ‍മത്ത്, മുഹാവിയ. മരുമക്കൾ ഷുഹൈബ് ഫൈസി പൊന്മള, ശംസുദ്ധീൻ ഹുദവി ചുള്ളിപ്പാറ, അജ്മൽ ചേളാരി, ഫാത്തിമ ജബിൻ, ഫാത്തിമ ഷംന . സഹോദരങ്ങൾ മുഹമ്മദ്‌ ഹാജി, സിദ്ധീഖ് ഹാജി, കടിയുമ്മ, പാത്തുമ്മു,സുലൈഖ, നബീസ. കബറടക്കം ചൊവ്വാഴ്ച രാവിലെ 10.30 ന് ചിനക്കൽ പള്ളിയിൽ....
Obituary

കുളിപ്പിക്കാൻ എണ്ണ തേപ്പിച്ചു നൽകിയ 2 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ : എണ്ണ തേപ്പിച്ച് കുളിപ്പിക്കാനായി നൽകിയ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉമ്മയുടെ കയ്യിൽ നിന്ന് കിണറ്റിൽ വീണ് മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ഹിലാൽ മൻസിൽ ജാബിർ - മുബഷിറ ദമ്പതികളുടെ 2 മാസം പ്രായമുള്ള അമീഷ് അലൻ ജാബിർ ആണ് മരിച്ചത്. രാവിലെ 9.30 ന് വീട്ടിനകത്തെ കുളിമുറിയിൽ വെച്ച് കുളിപ്പിക്കുന്നതിന് വേണ്ടി കുട്ടിയുടെ ഉമ്മൂമ്മ കുട്ടിയെ എണ്ണ തേപ്പിച്ച ശേഷം മുബഷിറയുട കയ്യിൽ കൊടുത്തപ്പോൾ കുട്ടി അബദ്ധത്തിൽ വീട്ടിലെ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. മാതാവ് അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. ....
error: Content is protected !!