മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ടിന് സംസ്ഥാന സർക്കാർ പുരസ്കാരം
മലപ്പുറം : സംസ്ഥാനത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തിൽ, എച്ച്. ഐ. വി. നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് 'സുരക്ഷ പദ്ധതി' രാജ്യത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കിയ ടാർഗെറ്റഡ് ഇന്റർവെൻഷൻ പദ്ധതിയാണ്. ഈ പദ്ധതിയുടെ പ്രവർത്തന മേഖല, എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളിലേക്കാണ്. അണുബാധ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു.
സുരക്ഷാ പദ്ധതി, സ്ത്രീ ലൈംഗിക തൊഴിലാളികൾക്കിടയിലും മറ്റ് അപകടസാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിലും സേവനം എത്തിക്കുന്നു. ഹൈ റിസ്ക് വിഭാഗങ്ങളെ നേരത്...






























