താനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവം ; തുടരന്വേഷണത്തിന് പൊലീസ് സംഘം മുംബൈയിലേക്ക്, ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം
താനൂര്‍ : താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലേക്ക് പോകാന്‍ തീരുമാനം. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയില്‍ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.
അതേസമയം, നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കുട്ടികള്‍ നിലവില്‍ മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റിയത്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റ...