കായിക മത്സരങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കും ; അബ്ദുസ്സമദ് സമദാനി എം.പി.
കായിക മത്സരങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കുമെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി. ജില്ലാ സ്പോർട്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് കായിക മേഖല. മനുഷ്യർക്കിടയിലെ വേർത്തിരിവ് ഇല്ലാതാക്കാൻ കായിക മത്സരങ്ങൾ സഹായകമാവും. ശാരീരിക-മാനസിക ആരോഗ്യത്തിന് സ്പോർട്സ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കോഡിനേറ്റർ സെബിൻ പൗലോസ് വിഷയമവതരിപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി മുഖ്യാതിഥിയായി.
സംസ്ഥാനത്തിന്റെ സമഗ്രകായിക വികസനം ലക്ഷ്യമിട്ട് 2024 ജനുവരിയിൽ നടത്തുന്ന 'ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024'ന്റെ ഭാഗമായാണ് ജില്ലാ സമ്മിറ്റ് സംഘടിപ്പിച്ചത്. സ്‌പോർട്‌സ് നയം, സ്‌പോർട്‌സ് വ്യവസായം എന്നിവയുടെ അവതരണവും ജില്ലയിൽ നടപ്പാക്കേണ്ട കായിക പദ്ധതികളുടെ പ്രാഥമിക രൂപരേഖ തയാറാക്കല...

