ജില്ലയിലെ ജോലി ഒഴിവുകളും അറിയിപ്പുകളും
ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനം
ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് കോഴ്സ്. അഭിമുഖം നവംബര്‍ 14ന് രാവിലെ 10.30-ന് മലപ്പുറം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
ഫോണ്‍-0483 2734852
----------
റീട്ടെയില്‍ ഔട്ട്ലെറ്റുകള് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സഹായം
കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കി പ്രത്യേക ഔട്ട്ലെറ്റുകള് വഴി അവ വിറ്റഴിക്കുന്നതിനുമായി പ്രീമിയം ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം. ജില്ലയിലെ ഫാം പ്ലാന്‍ അധിഷ്ഠിതമായി രൂപീകരിച്ച് എഫ്.പി.ഒ, മറ്റ് മാര്‍ഗങ്ങളിലൂടെ സ്ഥാപിതമായ എഫ്.പി.ഒ എന്നിവയ്ക്ക് നേരിട്ടും കുടുംബശ്രീ, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫെഡറേറ്റഡ് രജിസ്റ്റേർഡ...




























