Saturday, October 17

Tag: Mampuram thangalude lokam

മമ്പുറം തങ്ങള്‍ പൈതൃക പുരസ്‌കാരം കെ. അബൂബക്കറിന്
Malappuram

മമ്പുറം തങ്ങള്‍ പൈതൃക പുരസ്‌കാരം കെ. അബൂബക്കറിന്

തിരൂരങ്ങാടി: കേരള മുസ്‌ലിം പൈതൃക പഠന-ഗവേഷണ കേന്ദ്രമായ മമ്പുറം തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഹെറിറ്റേജ് സ്റ്റഡീസിന്റെ പ്രഥമ 'മമ്പുറം തങ്ങള്‍ പൈതൃക പുരസ്‌കാരം' പ്രമുഖ ഭാഷാ ഗവേഷകനും ഗ്രന്ഥകാരനുമായ കെ. അബൂബക്കറിന്. അറബി മലയാള ഭാഷ, സാഹിത്യം, മാപ്പിള പൈതൃക പഠനം എന്നീ മേഖലകളില്‍ അദ്ദേഹം നല്‍കിയ ദീര്‍ഘകാല സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഡോ. കെ. എസ്. മാധവന്‍, ഡോ. എം. എച്ച്. ഇല്യാസ് (എം.ജി. സർവകലാശാല), സയ്യിദ് അഷ്‌റഫ് തങ്ങള്‍ (മാപ്പിള ഹെറിറ്റേജ് ലൈബ്രറി), പി. കെ. മുഹമ്മദ് ശരീഫ് (പി.എസ്.എം.ഒ. കോളേജ്) എന്നിവരടങ്ങിയ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് . കൊടുവള്ളിയിലെ വലിയപറമ്പില്‍ 1964-ല്‍ ജനിച്ച കെ. അബൂബക്കര്‍, കോടഞ്ചേരി ഗവ. കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. മലയാളത്തില്‍ എം.എയും ബി....
സൂഫി ജീവിതങ്ങൾ കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്: മമ്പുറം തങ്ങൾ സെമിനാർ
Other

സൂഫി ജീവിതങ്ങൾ കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്: മമ്പുറം തങ്ങൾ സെമിനാർ

തിരൂരങ്ങാടി: കേരളത്തിലെ സൂഫി ജീവിതങ്ങളും സമുദ്രസഞ്ചാരങ്ങളും കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് സെമിനാർ. 187-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന 'മമ്പുറം തങ്ങളുടെ ലോകം' മൂന്നാമത് സെമിനാർ തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. റഫീഖലി ഹുദവി കരിമ്പനക്കൽ അധ്യക്ഷനായി. ഡോ. മോയിൻ ഹുദവി മലയമ്മ ആമുഖഭാഷണം നടത്തി. "സമുദ്രം, സഞ്ചാരം, സാമൂഹിക രൂപീകരണം: മമ്പുറം തങ്ങന്മാരും മലബാറും" എന്ന വിഷയത്തിൽ എം.ജി സർവകലാശാല പ്രൊഫസർ ഡോ. എം എച്ച് ഇല്യാസ് സംസാരിച്ചു. കച്ചവട-വിശ്വാസ ബന്ധങ്ങളും മമ്പുറം തങ്ങന്മാർ ഉൾപ്പെടെയുള്ള സൂഫികളും സൃഷ്ടിച്ച ബഹുസ്വരതയും സാർവലൗകികതയും കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോഴാണ് കേരള ചരിത്രം സമ്പൂർണ്ണമാവുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മമ്പുറം തങ്ങളുടെ പുത്രൻ ഫസൽ പൂക്കോയ തങ്...