മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം
തിരൂരങ്ങാടി: ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 184-ാമത് ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി.മഖാമിൽ നടന്ന സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.മലബാറിൽ മത സൗഹാർദ്ദ പാരമ്പര്യം സൃഷ്ടിച്ചെടുക്കുന്നതിൽ നിർണായക സ്വാധീനമായി വർത്തിച്ച മമ്പുറം തങ്ങളുടെ ആത്മീയ സാമീപ്യം തേടി ജാതി-മത ഭേദമന്യേ പതിനായിരങ്ങൾ ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകും.സയ്യിദ് ഹാശിം തങ്ങൾഎ.പി കോയക്കുട്ടി തങ്ങൾ,കെ.എം സൈതലവി ഹാജി കോട്ടക്കൽ,യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി,സി. യൂസുഫ് ഫൈസി മേൽമുറി, ഹസ്സൻകുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂർ,സ...